കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന് വീഴ്ച പറ്റിയിട്ടില്ല; ശബരിമല അപകടത്തിന് കാരണം ബാരിക്കേഡുകള്‍ ശക്തിപ്പെടുത്താത്തത്

ശബരിമലയില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇതുവരെ ശബരിമലയില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലുണ്ടായ അപകടത്തിന് കാരണം പോലീസിന്റെ അനാസ്ഥയാണെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ബാരിക്കേഡുകള്‍ ശക്തിപ്പെടുത്താന്‍ എഡിജിപി ദേവസ്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തില്ല.

ശബരിമലയില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇതുവരെ ശബരിമലയില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കും. സന്നിധാനത്തിന്റെ ചുമതലയുളള ഐജി എസ് ശ്രീജിത്ത് അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

പോലീസിന്റെ കൈയില്‍ ഉണ്ടായിരുന്ന വടം വഴുതി വീണതാണ് അപകട കാരണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു ആദ്യ വിവരം.

 ദ്രവിച്ച ബാരിക്കേഡുകള്‍

ദ്രവിച്ച ബാരിക്കേഡുകള്‍

എന്നാല്‍ ആവശ്യത്തിന് പോലീസുകാര്‍ മാളികപ്പുറത്ത് ഉണ്ടായിരുന്നതായും ദ്രവിച്ച ബാരിക്കേഡുകളാണ് അപകടത്തിന് കാരണമായതെന്നും ഐജി എസ് ശ്രീജിത്ത് വ്യക്തമാക്കി.

 കുറ്റപ്പെടുത്തുന്നു

കുറ്റപ്പെടുത്തുന്നു

സന്നിധാനത്തെ ആശുപത്രിയില്‍ എക്‌സ്‌റേ സംവിധാനം അടക്കമുളള ചികിത്സാ സൗകര്യം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

 ലോക്‌നാഥ് ബെഹ്‌റ

ലോക്‌നാഥ് ബെഹ്‌റ

അതേസമയം പോലീസിന്റെ അനാസ്ഥ കാരണമാണ് ശബരിമലയില്‍ അപകടം ഉണ്ടായിരുന്നതെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് ഡിജിപി ഇപ്പോള്‍ വ്യക്തമാക്കുന്നത്.

English summary
DGP Loknath Behra rejected Special branch report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X