കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ കേസ്; എന്‍ഐഎ ഇതുവരെ നിഗമനത്തിലെത്തിയിട്ടില്ല, തെളിവുണ്ടെങ്കിലേ കേസ് നിലനിൽക്കൂവെന്ന് ഡിജിപി!

Google Oneindia Malayalam News

പന്തീരങ്കാവ് യുഎപിഎ കേസ് തെളിവുണ്ടങ്കില്‍ മാത്രമേ കേസ് നില്‍ക്കുകയുള്ളുവെന്നും ഇല്ലങ്കില്‍ തള്ളിക്കളയുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. കേസിന്‍റെ കാര്യത്തില്‍ എന്‍ഐഎ ഒരു നിഗമനത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. യുഎപിഎ കേസില്‍ കേരള പോലീസ് കണ്ടത്തിയ കുറ്റം എന്താണന്ന ചോദ്യത്തിന് ഡിജിപി ക്യത്യമായ ഉത്തരം നല്‍കിയില്ല.

കേസ് എന്‍ഐഎ ഏറ്റെടുത്തതില്‍ സംസ്ഥാനത്തിന് ഒരു പങ്കുമില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. അതേസമയം കേസിൽ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ കോളേജില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ലോ കോളേജില്‍ നിന്നുമാണ് അലനെ പുറത്താക്കിയത്. തുടര്‍ച്ചയായി കോളേജില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

Loknath Behra

കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാടുളള സ്കൂള്‍ ഓഫ് ലീഗല്‍ സര്‍വ്വീസില്‍ ബിഎ എല്‍എല്‍ബി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അലന്‍ ഷുഹൈബ്. അലനെ കോളേജില്‍ നിന്നും പുറത്താക്കുന്നതായി കാണിച്ച് മാതാവ് സബിതക്ക് വകുപ്പ് മേധാവിയാണ് രേഖാമൂലം അറിയിപ്പ് നല്‍കിയത്. കോഴ്സിന്റെു നിയമാവലി അനുസരിച്ച് പതിനഞ്ച് ദിവസം തുടര്ച്ച യായി കോളേജില്‍ ഹാജരാകാതിരുന്നതിനാലാണ് പുറത്താക്കല്‍ നടപടിയെന്നാണ് സര്വ്വഴകലാശാലയുടെ വിശദീകരണം.

English summary
DGP Loknath Behra's comment about Pantheerankavu UAPA case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X