കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ല; ചരക്ക് വാഹനങ്ങള്‍ പരിശോധിക്കരുത്; ഡിജിപി നിര്‍ദ്ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്‌ക് ധരിക്കാത്തവരെ അത് ധരിക്കാന്‍ വിനയത്തോടെയും ശക്തമായും പ്രേരിപ്പിക്കുകയാണ് വേണ്ടത്. അവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാം. പോലീസ് അപമര്യാദയായി പെരുമാറാന്‍ പാടില്ല. ഇത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

kerala

പാല്‍ വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറി എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പോലീസ് അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭക്ഷണശാലകള്‍, പലവ്യഞ്ജനക്കടകള്‍, പഴം വില്‍പ്പനശാലകള്‍ എന്നിവ നിശ്ചിതസമയം വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതാണ്.

2016 ൽ 3 മണ്ഡലങ്ങളിൽ.. 2021ൽ 5 ഇടത്ത് 50,000 കടന്ന് ബിജെപി...8 മണ്ഡലങ്ങളിൽ രണ്ടാമത്2016 ൽ 3 മണ്ഡലങ്ങളിൽ.. 2021ൽ 5 ഇടത്ത് 50,000 കടന്ന് ബിജെപി...8 മണ്ഡലങ്ങളിൽ രണ്ടാമത്

മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവശ്യസര്‍വീസ് ആയതിനാല്‍ അവയിലെ ജീവനക്കാരുടെ യാത്ര തടസ്സപ്പെടുത്താന്‍ പാടില്ല. അക്രഡിറ്റേഷന്‍ കാര്‍ഡോ മാധ്യമസ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ രേഖകളോ പരിശോധിച്ച് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാം.

ഓക്‌സിജൻ സ്‌റ്റോക്ക് വേഗം കുറയുന്നു; കേന്ദ്രത്തോട് 1000 മെട്രിക് ടൺ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി
ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ യാതൊരു കാരണവശാലും തടയാന്‍ പാടില്ല. മയക്കുമരുന്ന്, കള്ളക്കടത്ത് സാമഗ്രികള്‍ എന്നിവ കൊണ്ടുപോകുന്നതായി വ്യക്തമായ വിവരം ലഭിച്ചാല്‍ മാത്രമേ ചരക്കുവാഹനങ്ങള്‍ പരിശോധിക്കാവൂ. യാത്രാ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. ചില സ്ഥലങ്ങളില്‍ പോലീസ് നിശ്ചിതസമയത്തിനു മുന്‍പ് തന്നെ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് പൂര്‍ണമായും ഒഴിവാക്കണം.

'റംസാൻ ,ഹീ ഈസ് നോട്ട് ഫിറ്റ് ഫോര്‍ ദിസ് ഗെയിം'; കാരണം എന്തെന്ന് പറഞ്ഞ് പ്രേക്ഷകന്റെ കുറിപ്പ്.. വൈറൽ'റംസാൻ ,ഹീ ഈസ് നോട്ട് ഫിറ്റ് ഫോര്‍ ദിസ് ഗെയിം'; കാരണം എന്തെന്ന് പറഞ്ഞ് പ്രേക്ഷകന്റെ കുറിപ്പ്.. വൈറൽ

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സാധാരണ ജോലിക്കാര്‍, കൂലിപ്പണിക്കാര്‍ എന്നിവരെ അവരുടെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് യാത്ര ചെയ്യാന്‍ അനുവദിക്കണം. എന്നാല്‍ അവരുടെ പേരും മൊബൈല്‍ നമ്പറും വാങ്ങി വയ്ക്കണം. വീട്ടുവേലക്കാര്‍, ഹോം നേഴ്‌സ്, മുതിര്‍ന്നവരെ വീടുകളില്‍ പോയി പരിചരിക്കുന്നവര്‍ എന്നിവരെ വരെ സാക്ഷ്യപത്രം പരിശോധിച്ച് കടത്തിവിടാം. ആനകള്‍ക്ക് ഭക്ഷണത്തിനായി ഓല, പനയോല എന്നിവ കൊണ്ടുപോകുന്നത് തടയാന്‍ പാടില്ല.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

രണ്ടാം പിണറായി സര്‍ക്കാറില്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ലഭിച്ചേക്കും:കോവൂര്‍ കുഞ്ഞുമോന് സാധ്യതയില്ലരണ്ടാം പിണറായി സര്‍ക്കാറില്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ലഭിച്ചേക്കും:കോവൂര്‍ കുഞ്ഞുമോന് സാധ്യതയില്ല

വന്‍കിട നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ ഉടമയോ കരാറുകാരനോ തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കണം. ഇതിന് കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രത്യേക യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

English summary
DGP Loknath Behra Says no force should be used against those who do not wear masks in public places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X