കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹന പരിശോധനക്കിടെ ലാത്തിയെറിഞ്ഞ സംഭവം: പോലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ഡിജിപി

Google Oneindia Malayalam News

കൊല്ലം: കൊല്ലത്ത് വാഹനപരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ എറിഞ്ഞു വീഴ്ത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ഡിജിപി. ഇത് സർക്കാരിന്റെയോ പോലീസിന്റെയോ നയമല്ലെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ജില്ലാ പോലീസ് മേധാവിയായിരിക്കും ഉത്തരവാദിയെന്നും ഡിജിപി ലോക്നാഥ് ബെഹ് റ അറിയിച്ചു.

 മഞ്ജുവാര്യരുടെ പരാതി: ശ്രീകുമാർ മേനോന്റെ വീട്ടിൽ പോലീസ് റെയ്ഡ്, ചോദ്യം ചെയ്യൽ അടുത്ത ആഴ്ച!! മഞ്ജുവാര്യരുടെ പരാതി: ശ്രീകുമാർ മേനോന്റെ വീട്ടിൽ പോലീസ് റെയ്ഡ്, ചോദ്യം ചെയ്യൽ അടുത്ത ആഴ്ച!!

ലാത്തി കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ എറിഞ്ഞതോടെ നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. എതിർദിശയിലെത്തിയ ശബരി മല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലിടിച്ച ശേഷം ബൈക്ക് മറിയുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ സിദ്ദീഖ് സുലൈമാനെ താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം പോലീസുകാർ മുങ്ങുകയായിരുന്നു.

behra-15673361

സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയർന്നിരുന്നു. ഇതോടെ ലാത്തികൊണ്ടെറിഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഎ ചന്ദ്രമോഹനെയാണ് സസ്‌പെന്‍ഡ് ചെയ്തുത്. പരിശോധനയില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും. ഇതിന് പുറമേ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. എഡിജിപി ഷേഖ് ദർബേഷിനാണ് അന്വേഷണ ചുമതല.

പോലീസുകാർ ആശുപത്രിയിലെത്തിച്ച് മുങ്ങിയെങ്കിലും ആശുപത്രി അധികൃതർ വിളിച്ചതനുസരിച്ച് പിതാവെത്തിയാണ് സിദ്ദിഖിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതത്. തലക്കും കാലിനുമാണ് സിദ്ദിഖിന് പരിക്കേറ്റിട്ടുള്ളത്. ഹെൽമെറ്റ് ഇല്ലാതെ എത്തിയ 19കാരൻ പോലീസുകാർ കൈ കാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. ഇതോടെയാണ് ലാത്തി കൊണ്ട് എറിഞ്ഞത്. വിദേശത്ത് ജോലിക്കായുള്ള പാസ്പോർട്ട് വേരിഫിക്കേഷൻ കഴിഞ്ഞ് മടങ്ങും വഴിയാണ് സംഭവം. ട്രാഫിക് പരിശോധനയുടെ സമയത്ത് കായികമായി ആരെയും നേരിടണമെന്ന് കോടതിയുടെ പ്രത്യേകം നിര്‍ദേശം നിലവിലുള്ളപ്പോഴാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നടപടി. കേരളത്തിൽ നേരത്തെയും വാഹനപരിശോധനക്കിടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടത് വിവാദമായിരുന്നു.

English summary
DGP on actions against police officers on throwing lathi against biker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X