കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് നിരപരാധി.. കേസിൽ കുടുക്കിയത്.. അമ്മയുടെ കണ്ണീരിന് അറുതിയാകുമോ? പരാതി കൈമാറി

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കേരളത്തിന്റേയും സിനിമാലോകത്തിന്റെയും ശ്രദ്ധ ഇപ്പോള്‍ സംവിധായകന്‍ നാദിര്‍ഷയിലാണ്. നാദിര്‍ഷയുടെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഏത് നിമിഷവും അറസ്റ്റ് നടന്നേക്കാം എന്നാണ് സൂചനകള്‍ പരക്കുന്നത്. പോലീസ് നാദിര്‍ഷയെ ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടെ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കാര്യത്തിലും ഒരു തീരുമാനമായിട്ടുണ്ട്

ജയറാമും ഗണേഷും ദിലീപിന് കൊടുത്തത് എട്ടിന്റെ പണി.. എല്ലാം നിയമവിരുദ്ധം.. പോലീസ് കട്ടക്കലിപ്പില്‍!ജയറാമും ഗണേഷും ദിലീപിന് കൊടുത്തത് എട്ടിന്റെ പണി.. എല്ലാം നിയമവിരുദ്ധം.. പോലീസ് കട്ടക്കലിപ്പില്‍!

ദിലീപ് ജയിലിലെ തറയിൽ.. റിസോർട്ടിൽ നിന്നും റിസോർട്ടിലേക്ക് പറന്ന് നാദിർഷ.. വിടാതെ പോലീസ്!ദിലീപ് ജയിലിലെ തറയിൽ.. റിസോർട്ടിൽ നിന്നും റിസോർട്ടിലേക്ക് പറന്ന് നാദിർഷ.. വിടാതെ പോലീസ്!

നാദിർഷയുടെ ആരോപണം

നാദിർഷയുടെ ആരോപണം

പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുന്നു എന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷ ആരോപിക്കുന്നത്. മാത്രമല്ല അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും നാദിര്‍ഷ പറയുന്നു

പരാതി ലഭിച്ചാല്‍ അന്വേഷിക്കും

പരാതി ലഭിച്ചാല്‍ അന്വേഷിക്കും

എന്നാല്‍ നാദിര്‍ഷയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുന്നത്. അത്തരമൊരു പരാതി ലഭിച്ചാല്‍ അന്വേഷിക്കും. നാദിര്‍ഷയുടെ അറസ്റ്റിനെക്കുറിച്ച് ഡിജിപി പ്രതികരിച്ചില്ല

അമ്മയുടെ കത്ത്

അമ്മയുടെ കത്ത്

മകന്‍ നിരപരാധിയാണ് എന്ന് വ്യക്തമാക്കി ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറുകയും ചെയ്തു. ദിലീപിന്റെ അമ്മയുടെ പരാതി അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുകയാണ് എന്നും ബെഹ്റ വ്യക്തമാക്കി.

മകന്‍ നിരപരാധി

മകന്‍ നിരപരാധി

കഴിഞ്ഞ മാസം 11ന് ദിലീപിന്റെ അമ്മ സരോജം മകന്‍ അനൂപിനൊപ്പം ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അതിന് ശേഷമാണ് മകന്‍ നിരപരാധിയാണ് എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. തന്റെ മകനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നും സരോജം മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രി ഇടപെടണം

മുഖ്യമന്ത്രി ഇടപെടണം

ദിലീപ് നിരപരാധിയായതിനാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും സരോജം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു ?

മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു ?

നേരത്തേ മുഖ്യമന്ത്രി എറണാകുളത്തുണ്ടായിരുന്നപ്പോള്‍ നേരിട്ടു കാണാന്‍ സരോജം ശ്രമിച്ചതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ അതു നടക്കുകയും ചെയ്തില്ല. ഇതേ തുടര്‍ന്നാണ് അവര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നാണ് വിവരം.

മകനെ കാണാൻ

മകനെ കാണാൻ

രണ്ട് മാസത്തോളമായി അഴിയെണ്ണുന്ന ദിലീപ് അമ്മയോടും മകൾ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാൻ ജയിലിൽ വരരുത് എന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഹൈക്കോടതി രണ്ടാമതും ജാമ്യാപേക്ഷ തള്ളിയതോടെയാണ് അമ്മ ദിലീപിനെ ജയിലിൽ ചെന്ന് കണ്ടത്.

കണ്ണീരണിഞ്ഞ കൂടിക്കാഴ്ച

കണ്ണീരണിഞ്ഞ കൂടിക്കാഴ്ച

നാളുകൾക്ക് ശേഷമുള്ള അമ്മയുടേയും മകന്റെയും കൂടിക്കാഴ്ച വികാരനിർഭരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജയിലില്‍ വച്ചുള്ള ഇരുവരുടെയും കണ്ടുമുട്ടല്‍ കരച്ചിലിന് കാരണമായി. പത്തു മിനിറ്റ് നേരത്തേ കൂടിക്കാഴ്ചയ്ക്കാണ് അനുമതി നല്‍കിയിരുന്നത്. ഉടന്‍ പുറത്തിറങ്ങുമെന്നും കുഴപ്പമൊന്നുമില്ല അമ്മേയെന്നും ദിലീപ് കണ്ണീരോടെ സരോജത്തോട് പറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു

English summary
DGP Loknath Behra on Nadirshah and Dileep case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X