കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഋഷിരാജ് സിങ്ങിന് ബിഎസ്എഫില്‍ നിയമനം; കേരളത്തില്‍ തുടരും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സിബിഐയിലേക്ക് പോകാന്‍ താത്പര്യപ്പെട്ട ഡി.ജി.പി ഋഷിരാജ് സിങ്ങിനെ ബി.എസ്.എഫ് അഡീഷണല്‍ ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ ഋഷിരാജ് സിങ് ബിഎസ്എഫിലേക്ക് ഇല്ലെന്നും കേരളത്തില്‍ തന്നെ തുടരുമെന്നും അറിയിച്ചു.

കേരളത്തില്‍ നിന്നും കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സി.ബി.ഐ, നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി എന്നിവിടങ്ങളിലേക്ക് സന്നദ്ധതകാട്ടി സിങും ലോക്‌നാഥ് ബഹ്‌റയും നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ബി.എസ്.എഫിലേക്കാണ് സിങ്ങിന് അവസരം ലഭിച്ചത്. സി.ബി.ഐയില്‍ ഒഴിവുള്ള അഡീഷണല്‍ ഡയറക്ടറുടെ സ്ഥാനത്തേക്കുമാത്രമേ താത്പര്യമുള്ളൂവെന്നാണ് ഇപ്പോള്‍ ഋഷിരാജ് സിങ് പറയുന്നത്.

rishiraj-singh

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഋഷിരാജ് സിങ്ങിന് കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലി നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സര്‍ക്കാരിലെ ചിലര്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയതായും സൂചനയുണ്ട്. അതുകൊണ്ടുകൂടിയാണ് ബിഎസ്എഫിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചതെന്നാണ് വിവരം.

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടക്കുകയാണ്. നിലവില്‍ ജയില്‍ മേധാവിയായ സിങിനെ ഫയര്‍ഫോഴ്‌സിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. നേരത്തെ ഡിജിപി ജേക്കബ് തോമസ് ആയിരുന്നു ഫയര്‍ ഫോഴ്‌സ് മേധാവി. യുഡിഎഫ് സര്‍ക്കാരിന്റെ ഏകപക്ഷീയമായ ഇടപെടലിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു.

English summary
DGP Rishiraj not to join BSF service, to continue in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X