കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുലി' വരുന്നു...വിജിലന്‍സ് തലപ്പത്തേക്ക്? ഹേമചന്ദ്രനും പരിഗണനയില്‍! പാര്‍ട്ടി പറഞ്ഞിട്ടോ?

ഋഷിരാജ് സിങിനെ ചുമതല ഏല്‍പ്പിക്കുന്നത് വഴി അഴിമതിക്കെതിരെ സര്‍ക്കാര്‍ വിട്ടു വീഴ്ച ഇല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ജേക്കബ് തോമസ് അവധിയില്‍ പരവേശിച്ചതിനു പിന്നാലെ ഒഴിവു വന്ന വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് കേരള പോലീസിലെ പുലി എന്നറിയപ്പെടുന്ന ഡിജിപി ഋഷിരാജ് സിങിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഡിജിപി ഹേമചന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. മലയാള മനോരമായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ തുടരുന്നതിന്റെ ഭാഗമായിട്ടാണ് ഋഷിരാജ് സിങിനെ പരിഗണിക്കുന്നതെന്നാണ് വിവരം. അഴിമതി വിരുദ്ധ സ്വഭാവത്തില്‍ ജേക്കബ് തോമസിനൊപ്പം നില്‍ക്കുന്നയാളാണ് ഋഷിരാജ് സിങ്.

rishi raj singh

ഋഷിരാജ് സിങിനെ ചുമതല ഏല്‍പ്പിക്കുന്നത് വഴി അഴിമതിക്കെതിരെ സര്‍ക്കാര്‍ വിട്ടു വീഴ്ച ഇല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. പാര്‍ട്ടിയില്‍ നിന്നും ഋഷിരാജ് സിങിനെ ചുമതലപ്പെടുത്തുന്നതിന് നിര്‍ദേശം ലഭിച്ചുവെന്നും വിവരങ്ങളുണ്ട്.

ഹേമചന്ദ്രന്റെ സ്വഭാവത്തിലെ മിതത്വം തന്നെയാണ് അദ്ദേഹത്തെ പരിഗണിക്കുന്നതിന് കാരണം. വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന സ്വഭാവമാണ് ഹേമചന്ദ്രന്റേത്.

jacob thomas

വെള്ളിയാഴ്ചയാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. അതേസമയം ജേക്കബ് തോമസിനെ പെട്ടെന്ന് മാറ്റിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ പിണറായി ഒന്നും പറഞ്ഞിട്ടുമില്ല.

തുടര്‍ച്ചയായി ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനം ഉണ്ടായതും പാര്‍ട്ടിക്കുള്ളില്‍ ജേക്കബ് തോമസിന് എതിര്‍പ്പ് ശക്തമായതുമാണ് നീക്കാന്‍ കാരണമെന്നാണ് വിവരം. അഴിമതി മുക്ത പരിശോധനകളുടെ പേരില്‍ ജേക്കബ് തോമസ് ജനങ്ങള്‍ക്ക് ബുദ്ധി മുട്ടുണ്ടാക്കി വിവാദങ്ങളിലായതായി സംസ്ഥാന കമ്മിറ്റിയില്‍ തന്നെ വിമര്‍ശനത്തിന് കാരണമായിരുന്നു.

English summary
dgp rishiraj singh may become vigilance director.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X