മാവോയിസ്റ്റുകള്‍ക്ക് ജോലിയും പണവും; പ്രത്യേക പാക്കേജുമായി പോലീസ് മേധാവി
തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് പ്രത്യേക പാക്കേജുമായി പോലീസ് മേധാവി. തലയ്ക്ക് വിലയിട്ടിരിക്കുന്ന മാവോയിസ്റ്റുകള്‍ കീഴടങ്ങിയാല്‍ പ്രത്യേക ധനസഹായവും ജോലിയും നല്‍കുമെന്നാണ് പോലീസ് മേധാവി പറയുന്നത്. സര്‍ക്കാരിന് നല്കിയ മാവോയിസ്ററ്് കീഴടങ്ങല്‍ നയത്തിലാണ് ഡിജിപി ഇക്കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം, ആയുധ പരിശീലനം, ബന്ധമുള്ള സംഘങ്ങള്‍ എന്നിവയെ കുറിച്ച് പോലീസിനോട് തുറന്നു പറയുന്നവര്‍ക്കായിരിക്കും കീഴടങ്ങലിന് അവസരം. വിവിധ സംസ്ഥാനങ്ങള്‍ തലയ്ക്ക് വിലയിട്ടിരിക്കുന്ന മാവോയിസ്റ്റുകള്‍ക്കും കീഴടങ്ങാന്‍ പ്രത്യേക പാക്കേജാണ് നയത്തില്‍ മുന്നോട്ടുവയ്ക്കുന്നത്.

കീഴടങ്ങുന്നവര്‍ക്ക് നയത്തിന്റെ ഭാഗമായി നല്കുന്ന പണത്തിന് പുറമെ ഇവരുടെ തലയ്്ക്ക് സര്‍ക്കാര്‍ ഇട്ടിരിക്കുന്ന വിലയും നല്‍കും. ആയുധങ്ങള്‍ ഹാജരാക്കിയാല്‍ അതിനും പ്രത്യേക പണം നല്‍കുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ കേസില്പ്പെട്ടവരാണെങ്കില് നിയമനടപടി തുടരും. ഗൗരവമല്ലാത്ത കേസാണെങ്കില്‍ സര്‍ക്കാര്‍ തന്നെ നിയമ സഹായം നല്‍കുമെന്നും വ്യക്തമാക്കുന്നു.
മാവോയിസ്റ്റുകളായ ദമ്പതികളാണ് കീഴടങ്ങുന്നതെങ്കില്‍ ഒറ്റ വ്യക്തിയായിട്ടായിരിക്കും കണക്കാക്കുക. കീഴടങ്ങുന്നവര്‍ അഞ്ചു വര്‍ഷത്തേക്ക് നിരീക്ഷണത്തിലുമായിരിക്കും. തൊഴില്‍ പരിശീലനത്തിന് സ്റ്റൈപ്പന്‍ഡ് നല്കുന്നതിനോടൊപ്പം പടനത്തിനും സൗകര്യം ഒരുക്കുമെന്നാണ് പറയുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications