ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ചത് എസ്‌ഐ? ഐജി അന്വേഷിക്കും, വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍
പോലീസ് ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചുവെന്ന ആരോപണവും പരിശോധിക്കും. പ്രശ്‌നമുണ്ടാക്കിയത് പുറത്തുനിന്നുള്ള ആള്‍ക്കാരാണെന്നും ഡിജിപി പറഞ്ഞു.
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് പോലീസ് ആസ്ഥാനത്തിന് മുമ്പിലുണ്ടായ സംഭവങ്ങള്‍ ഐജി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പേരൂര്‍ക്കട ആശുപത്രിയില്‍ മഹിജയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്തുവെന്ന ആരോപണവും പരിശോധിക്കും. ജിഷ്ണുവിന്റെ ബന്ധുക്കളുമായി ചര്‍ച്ചക്ക് തയ്യാറായിരുന്നു. അപ്പോഴാണ് പോലീസ് ആസ്ഥാനത്തിന് മുമ്പില്‍ പ്രശ്‌നങ്ങളുണ്ടായത്. പ്രശ്‌നമുണ്ടാക്കിയത് പുറത്തുനിന്നുള്ള ആള്‍ക്കാരാണെന്നും ഡിജിപി പറഞ്ഞു.
{photo-feature


Click it and Unblock the Notifications