മാധവിക്ക് ഇനിയും മലകയറാം; സംരക്ഷണമൊരുക്കാൻ പോലീസുണ്ടാകുമെന്ന് ഡിജിപി!!
തിരുവനന്തപുരം: സമ്മതമാണെങ്കിൽ മാധവിക്ക് ഇനിയും മല കയറാം, പോലീസ് സംരക്ഷണമൊരുക്കുമെന്ന് ഡിജിപി. സമരക്കാരുടെ പ്രതിഷേധം കാരണം ശബരിമല ചവിട്ടുന്നതില്‍ നിന്ന് പിന്‍വാങ്ങിയ ആന്ധ്ര സ്വദേശി മാധവിക്കാണ് പോലീസ് സംരക്ഷണം നൽകാമെന്ന് പറഞ്ഞിരിക്കുന്നത്.
രാവിലെ പതിനൊന്ന് മണിയോടെയാണ് ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനി 45കാരി മാധവിയും കുടുംബവും പമ്പയിലെത്തിയത്. ആദ്യമായാണ് ഇവർ മല ചവിട്ടുന്നത്. സ്വാമി അയ്യപ്പൻ റോഡ് കടന്നെത്തിയ ഇവർക്ക് അതുവരെ പൊലീസ് സംരക്ഷണമുണ്ടായിരുന്നില്ല. ഗാർഡ് റൂം കടന്ന് മല കയറാനൊരുങ്ങിയ ഇവരെ 'സേവ് ശബരിമല' പ്രവർത്തകർ തടഞ്ഞു. ശരണം വിളിച്ചും ആക്രോശിച്ചും ചുറ്റും കൂടി.

ഇതോടെ കുടുംബം പരിഭ്രാന്തിയിലായി. ഇവരുടെ പ്രായമാണ് പിന്നെ സമരക്കാർ ചോദിച്ചത്. അമ്പത് വയസ്സിന് താഴെയാണെന്ന് പറഞ്ഞതോടെ പോകാനനുവദിയ്ക്കില്ലെന്ന് പറഞ്ഞ് സമരക്കാർ ആക്രമണഭീഷണി മുഴക്കാൻ തുടങ്ങുകയായിരുന്നു. തുടർന്ന് പോലീസ് എത്തി. കനത്ത സംരക്ഷണത്തിൽ ഇവരെ ഗണപതിക്ഷേത്രം വരെ എത്തിയ്ക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും, സമരക്കാരുടെ പ്രതിഷേധം കാരണം പോലീസിന് പിൻവാങ്ങേണ്ടി വന്നു.
ആദ്യം സുരക്ഷ നല്‍കിയ പൊലീസ് പിന്നീട് പിന്‍വാങ്ങിയതോടെ മുന്നോട്ട് പോകാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് നാട്ടിലേക്ക് ഇവർ തിരിച്ച് പോകാൻ ഒരുങ്ങവെയാണ് സമ്മതമാണെങ്കിൽ മാധവിക്ക് മലകയറാൻ സമ്മതം നൽകുമെന്ന വാഗ്ദാനുമായി ഡിജിപി നേരിട്ടെത്തിയിരിക്കുന്നത്.
Recommended Video













Click it and Unblock the Notifications