കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസിന് ഫേസ്ബുക്കിലൂടെ സെന്‍കുമാറിന്റെ മറുപടി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ജേക്കബ് തോമസും ഡിജിപി സെന്‍കുമാറും തമ്മിലുള്ള വാക്‌പോര് ഫേസ്ബുക്കിലേക്കും. കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ചീഫ് സെക്രട്ടറി ജിജി തോംസണ് തനിക്കെതിരെ തെളിവുണ്ടോ എന്ന് ചോദിച്ച് ജേക്കബ് തോമസ് കത്തയച്ചിരുന്നു.

1968ലെ അഖിയേലന്ത്യാ സര്‍വ്വീസ് ചട്ടങ്ങളുടെ പ്രസക്ത ഭാഗം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സെന്‍ കുമാര്‍ ഇതിന് മറുപടി നല്‍കുന്നത്. സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കോ അവരുടെ നയങ്ങള്‍ക്കോ എതിരെ വിമര്‍ശനം ഉന്നയിക്കരുതെന്ന് ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുള്ളതായാണ് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നത്.

senkumar

എന്നാല്‍, ജേക്കബ് തോമസിന് പിന്തുണ നല്‍കിയാണ് ഫേസ്ബുക്കില്‍ മിക്കവരും പ്രതികരിച്ചത്. ജേക്കബ് തോമസ് സത്യസന്ധമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇപ്പോഴുണ്ടായിരിക്കുന്ന വിവാദമെന്ന് ചിലര്‍ പറയുന്നു. ബാര്‍ കോഴക്കേസില്‍ മന്ത്രി മാണിക്കെതിരെ വിജിലന്‍സ് കോടതി വിധി വന്നപ്പോള്‍ സത്യം ജയിച്ചു എന്ന് പറഞ്ഞതിനാണ് ജേക്കബ് തോമസിന് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

എന്നാല്‍, എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് നോട്ടീസ് അയച്ചിരിക്കുന്നത എന്നന്വേഷിച്ച് ചീഫ് സെക്രട്ടറിക്ക് ജേക്കബ് തോമസ് മറുപടി നല്‍കി. തെളിവ് ഹാജരാക്കേണ്ട സമയം ഇതല്ലെന്നായിരുന്നു ജിജി തോംസണിന്റെ വിശദീകരണം. നേരത്തെ അനധികൃത ഫ് ളാറ്റുകള്‍ക്കെതിരെ നടപടിയെടുത്തതിന് ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയതും വിവാദമായിരുന്നു.

English summary
dgp sen kumar facebook post against jacob thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X