തുടക്കമിട്ടത് ഫയര്‍ഫോഴ്സ്, വഷളാക്കിയത് സിഐഎസ്എഫ്, കരിപ്പൂര്‍ വെടിവയ്പ്പ് നടന്നത് ഇങ്ങനെ
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ് നടന്നതുമായി ബന്ധപ്പെട്ട് ഡിജിപി ടിപി സെന്‍കുമാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറി. പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് ഫയര്‍ ഫോഴ്‌സ് ജീവനക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്‌നം സംയമനത്തോടെ നേരിടാതെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത് സിഐഎസ്എഫുകാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്താവളത്തെല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിനും തുല്യ പങ്കാളിത്തമുണ്ടെന്ന തരത്തിലാണ് ഡിജിപിയുടെ റിപ്പോര്‍ട്ട് .
വെടിവയ്പ്പ് ഉണ്ടായത് മനപ്പൂര്‍വ്വമല്ലെന്ന് ഡിജിപി കേന്ദ്രത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു . ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ദേഹപരിശോധന നടത്തുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യത്തിനിടെയുണ്ടായ തര്‍ക്കം ഉന്തിലും തള്ളിലും കലാശിയ്ക്കുകയായിരുന്നു .

പിടിവലിയ്ക്കിടെ അബദ്ധത്തിലാണ് വെടിപൊട്ടിയത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണ് . അതിന് ശേഷം മാത്രമേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് പറയാന്‍ കഴിയൂ എന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു . വെടിവയ്പ്പില്‍ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു . സംഭവം ദേശീയ തലത്തിലും ഏറെ വിവാദങ്ങള്‍ക്കിടയാക്കി .












Click it and Unblock the Notifications