പരാതിക്കാരനും ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധം; വിജിലന്‍സിനെതിരെ ഡിജിപി ശങ്കര്‍ റെഡ്ഡി
തിരുവനന്തപുരം:വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡയറക്ടര്‍ ഡിജിപി ശങ്കര്‍ റെഡ്ഡി. വിജിലന്‍സിലെ ചില ഉന്നത ഉദ്യോഗസ്ഥരും പരാതിക്കാരനും തമ്മിള്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് ശങ്കര്‍ റെഡ്ഡി ആരോപിച്ചു. നിരവധി ക്രിമനല്‍ കേസിലെ പ്രതിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി കൊടുക്കുന്നതെന്നും ആരോപിച്ചു.
തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്. താനുള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയ ആള്‍ നിരവധി കേസിലെ പ്രതിയാണ്. ഇതിന് പുറകില്‍ ഗൂഢാലോചനയുണ്ടെന്നും ശങ്കര്‍ റെഡ്ഡി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കത്ത് നല്‍കി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications