ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീവിരുദ്ധം,ഇവയ്‌ക്കൊക്കെ കുമിളകളുടെ ആയുസ് മാത്രമെന്ന് ഡിജിപി
തിരുവനന്തപുരം: മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമകള്‍ക്കെതിരെ വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് ടി.പി സെന്‍കുമാര്‍. ന്യൂജനറേഷന്‍ സിനിമകളെല്ലാം സ്ത്രീവിരുദ്ധ സിനിമകളാണെന്നാണ് സെന്‍കുമാര്‍ ഇപ്പോള്‍ പറയുന്നത്. ഇപ്പോള്‍ പുറത്തിറങ്ങുന്ന സിനിമകളെല്ലാം എടുത്തു പരിശോധിക്കുകയാണെങ്കില്‍ അതിലെല്ലാം സ്ത്രീകളെ മോശമായിട്ടാമ് ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിനും ലഹരിക്കും പ്രോത്സാഹനം ചെയ്യുകയാണ് ന്യൂജനറേഷന്‍ സിനിമകള്‍. ഇത്തരം സിനിമകള്‍ക്ക് കുമിളകളുടെ ആയുസ് മാത്രമാണെന്നും സെന്‍കുമാര്‍ പറഞ്ഞു. സ്ത്രീകള്‍ എങ്ങനെയാണ് ഇത്തരം സിനിമകളെ സഹിക്കുന്നതെന്നും ഡിജിപി ചോദിക്കുന്നു.

കൂടുതല്‍ ആളുകള്‍ കണ്ടതുകൊണ്ട് ഒരു ചിത്രം മഹത്തരമാകുന്നില്ലെന്ന് സെന്‍കുമാര്‍ കൊല്ലത്ത് പറഞ്ഞു. നേരത്തെ പുറത്തിറങ്ങിയ ജിത്തു ജോസഫിന്റെ ദൃശ്യം സിനിമ കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സിഇടിയില്‍ വിദ്യാര്‍ഥിനി ക്യാമ്പസിനുള്ളില്‍ ജീപ്പിടിച്ച് മരിച്ച സംഭവത്തില്‍ ഉള്‍പ്പടെ കേരളത്തിലെ മിക്ക ക്യാമ്പസുകളിലും നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രേമം പോലുള്ള സിനിമകളാണെന്ന് ഡിജിപി സെന്‍കുമാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ന്യൂജനറേഷന്‍ സിനിമയ്‌ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.












Click it and Unblock the Notifications