കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി എസിന്റെ പരിഹാസത്തിന് ഡിജിപിയുടെ കിടിലന്‍ മറുപടി, അതും ഫേസ്ബുക്ക് വഴി തന്നെ...

  • By Siniya
Google Oneindia Malayalam News

കോട്ടയം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് മറുപടിയുമായി ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത്. ഡിജിപി കുട്ടികളെ പോലെ ഫേസ്ബുക്കില്‍ കളിച്ചു കൊണ്ടിരിക്കുന്നു എന്ന പരിഹാസത്തിനാണ് ഡിജിപി മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. 1990 മുതല്‍ക്കുള്ള കൊലപാതകങ്ങളുടെ കണക്ക് ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് മറുപടി നല്കിയത്.

1990 ല്‍ 554 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2015 ല്‍ ഇത് 300 ആയി കുറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക് 2016 ലേതാണെന്ന് ഡിജിപി വ്യക്തമാക്കി. ഗുണ്ട സംഘങ്ങളെ അമര്‍ച്ച ചെയ്യാനുള്ള നടപടികളാണ് കൊലപാതകങ്ങളുടെ എണ്ണം കുറയാന്‍ കാരണമായത്. കുടിപ്പക തീര്‍ക്കാന്‍ ഗുണ്ടാ സംഘങ്ങള്‍ വെട്ടേറ്റു മരിക്കുന്നത് പതിവായിരുന്നു.

tp-senkumar

ഇത്തരം കേസുകളില്‍ കുപ്രസിദ്ധ ഗുണ്ടകള്‍ക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ കഴിഞ്ഞതാണ് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ സഹായിച്ചതെന്ന് ഡിജിപി വ്യക്തമാക്കുന്നു. നഗരത്തില്‍ ക്രമസമാധാനം തകരുമ്പോള്‍ ഡിജിപി ഫേസ്ബുക്കില്‍ കളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വി എസിന്റെ പരിഹാസം. കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് വി എസ് പ്രതികരിച്ചത്.

ഉത്തരേന്ത്യയിലെ ബിജെപി ആര്‍ എസ് എസ് അഴിഞ്ഞാട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഗുണ്ടകള്‍ വിലസുന്ന സാഹചര്യത്തില്‍ ഡിജിപി ഫേസ്ബുക്കില്‍ കളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വി എസിന്റെ പരാമര്‍ശം. എന്നാല്‍ ഇതിന് മറുപടിയയാണ് കൊലപാതകങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നതെന്ന് ഡിജിപി വ്യക്തമാക്കിയത്. 25 വര്‍ഷത്തെ പട്ടിക നിരത്തിയാണ് പോലീസിന് നേരെയുള്ള ആരോപണങ്ങളെ ഡിജിപി ചെറുത്തത്.

English summary
DGP TP Senkumar replied to vs achuthananthan through face book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X