കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരമിക്കല്‍ ചടങ്ങില്‍ പൊട്ടിക്കരഞ്ഞ് വിന്‍സണ്‍ എം പോള്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഡിജിപി വിന്‍സണ്‍ എം പോള്‍ വിരമിച്ചു. സത്യന്ധനായ ഉദ്യോഗസ്ഥന്‍ എന്ന് പോലീസ് ജീവിതത്തില്‍ ഉടനീളം കേള്‍വികേട്ട വിന്‍സണ്‍ പോള്‍ വിരമിക്കുന്നതിന് തൊട്ടുമുന്‍പ് ബാര്‍ കോഴ വിവാദത്തില്‍ അകപ്പെട്ട് കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു.

വിരമിക്കല്‍ പ്രസംഗത്തിനിടെ ഇക്കാര്യം സൂചിപ്പിച്ച വിന്‍സണ്‍ എം പോള്‍ പൊട്ടിക്കരഞ്ഞു. കോടതിയുടെ പരാമര്‍ശങ്ങള്‍ ഏറെ വേദനിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. കെ.എം മാണിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടില്‍ വിന്‍സണ്‍ എം പോള്‍ ഇടപെട്ടത് ശരിയായില്ലെന്ന് കോടതി പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹം വിജലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയുകയായിരുന്നു.

vinsonmpaul

വിജിലന്‍സ് ഡയറക്ടര്‍ക്ക് എതിരെയുള്ള ചില പരാമര്‍ശങ്ങള്‍ പിന്നീട് കോടതി നീക്കിയെങ്കിലും ബാര്‍ കോഴ ഇടപാടില്‍ ഡയറക്ടര്‍ ഇടപെട്ടെന്ന നിലപാട് മാറ്റിയില്ല. മാണിക്കെതിരായ വസ്തുതാവിവര റിപ്പോര്‍ട്ടില്‍ തെളിവുണ്ടായിട്ടും ഡയറക്ടര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, കേരളത്തിനു പുറത്തുള്ള സുപ്രീംകോടതിയിലെ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയതിനെയും കോടതി വിമര്‍ശിച്ചിരുന്നു.

കോടതി വിമര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥാനം ഒഴിയുകയും ചെയ്തു. സത്യസന്ധനെന്ന് പേരുകേട്ട് വിരമിക്കേണ്ടിയിരുന്ന വിന്‍സണ്‍ പോളിന് അവസാന നാളുകളില്‍ കഠിന പരീക്ഷയുടേതായിരുന്നു. മുഖ്യമന്ത്രി പ്രത്യേക സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വിന്‍സണ്‍ പോള്‍ വഴിവിട്ടരീതിയില്‍ പെരുമാറിയതെന്ന ആരോപണവുമുണ്ടായി.

English summary
DGP Vinson M Paul gets emotional at farewell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X