പാട്ടുംപാടി അധികാരത്തിലേക്ക്
ആലപ്പുഴ: ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. സ്ഥാനമാനങ്ങള്‍ ഏറ്റെടുത്ത് സ്ഥാനാര്‍ത്ഥികള്‍ ഭരണത്തിലേറി. പലരും രാഷ്ട്രീയത്തില്‍ ആദ്യമായി അംഗത്തിനിറങ്ങിയവര്‍. അവരില്‍ ഏറ്റവും പ്രശസ്തയും രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിക്കുകയും ചെയ്ത ഒരാളുണ്ട് ആലപ്പുഴയില്‍. അത് മറ്റാരുമല്ല പിന്നണി ഗായികയായ ദലീമ ആണ്.
എല്‍ഡിഎഫ് പാനലില്‍ മത്സരിച്ച ദലീമ അരൂര്‍ ഡിവിഷനില്‍ നിന്നാണ് ജയിച്ചത്. ജയിച്ചു വന്ന ദലീമയ്ക്ക് പാര്‍ട്ടി ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കുകയായിരുന്നു.

മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും ജനസേവനത്തിനായി സമര്‍പ്പിത മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, പുരോഗമന നിലപാടുകളോടുള്ള താല്‍പര്യമാണ് തന്നെ തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ പ്രോരിപ്പിച്ചതെന്ന് ദലീമ പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം തന്റെ സ്വതശിദ്ധമായ ശൈലിയില്‍ പാട്ടുപാടാനും ദലീമ മറന്നില്ല. തന്റെ ഇഷ്ട ഗാനമായ ' ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും... കരയുമ്പാള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും.. നിന്‍ നിഴല്‍ മാത്രം വരും' എന്ന പാട്ടുംപാടി സദസ്സിനെ കയ്യിലെടുക്കാനും ദലീമ മറന്നില്ല.
എസ് ജാനകിയുടെ ശബ്ദമാധുരിയില്‍ പാടി ജനശ്രദ്ധനേടിയ ദലീമ. രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍
കല്യാണപ്പിറ്റേന്നിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നു. തുടര്‍ന്ന് 25ഓളം ചലച്ചിത്രങ്ങളില്‍ ദലീമ തന്റെ ശബ്ദമാധൂര്യം മലയാളികള്‍ക്ക് പകര്‍ന്നു നല്‍കി.












Click it and Unblock the Notifications