ദിലീപിനെ ജയിലില്‍ കാണാന്‍ പോവാത്തതിനു കാരണം... എല്ലാം വെളിപ്പെടുത്തി ധര്‍മജന്‍
ജയിലിനു മുന്നില്‍ ദിലീപിനെ സ്വീകരിക്കാന്‍ ധര്‍മജനെത്തിയിരുന്നു
കൊച്ചി: ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോള്‍ സ്വീകരിക്കാന്‍ ആലുവ സബ് ജയിലിനു മുന്നില്‍ തടിച്ചുകൂടിയ ആരാധകര്‍ക്കിടയില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുമുണ്ടായിരുന്നു. പലപ്പോഴും വിതുമ്പിക്കൊണ്ടാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
നേരത്തേ കേസുമായി ബന്ധപ്പെട്ട് ധര്‍മജനെ അന്വേഷണസംഘം ആലുവ പോലീസ ക്ലബ്ബില്‍ വച്ചു ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

കണ്ണീര്‍ പൊഴിച്ച് ധര്‍മജന്‍
ദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് ആലുവ സബ് ജയിലിനു മുന്നിലെത്തിയ ധര്‍മജന്‍ വികാരധീനനയാണ് കാണപ്പെട്ടത്. മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ അദ്ദേഹം നിയന്ത്രണം വിട്ട് കരയുകയായിരുന്നു.

ഒന്നു കണ്ടാല്‍ മതി
ദിലീപ് തന്റെ എട്ടനാണ്. ഒന്നു കണ്ടാല്‍ മാത്രം മതി. ബാക്കിയുള്ള വാക്കുകള്‍ പറയാന്‍ പോലുമാവാതെ ധര്‍മജന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.

സന്തോഷമുണ്ട്
ദിലീപിനു ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്നും ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജയിലില്‍ സന്ദര്‍ശിച്ചില്ല
ദിലീപിനെ കാണാന്‍ സിനിമാ മേഖലയിലെ പലരും ആലുവ സബ് ജയിലില്‍ പോയിരുന്നു. എന്നാല്‍ ഏറെ അടുപ്പമുണ്ടായിട്ടും ധര്‍മജന്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നില്ല.

പോവാത്തതിനു കാരണമുണ്ട്
ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ പോവാത്തതിന് കാരണം കൂടി ധര്‍മജന്‍ വിശദീകരിക്കുന്നു. പേടി കൊണ്ടാണ് താന്‍ അതിനു മിടിച്ചതെന്ന് താരം വെളിപ്പെടുത്തി.

ഏറെ ആഗ്രഹിച്ചു
ദിലീപിനു ജാമ്യം ലഭിക്കണമെന്ന് താന്‍ ഏറെ ആഗ്രഹിച്ചിരുന്നു. ജാമ്യം കിട്ടിയാല്‍ പൊട്ടിക്കാന്‍ വീട്ടില്‍ പടക്കവും വാങ്ങിവച്ചിരുന്നതായി ധര്‍മജന്‍ പറഞ്ഞു.

വീട്ടിലും പോയി
ജയിലില്‍ നിന്ന് ദിലീപ് വീട്ടിലേക്ക് പോയപ്പോള്‍ അവിടെയും ധര്‍മജന്‍ എത്തിയിരുന്നു. രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി, നടന്‍ സിദ്ദിഖ് എന്നിവരും ധര്‍മജനോടൊപ്പം ദിലീപിന്റെ വീട്ടിലുണ്ടായിരുന്നു.

അരങ്ങേറ്റം ദിലീപിനൊപ്പം
സിനിമയിലേക്കുള്ള ധര്‍മജന്റെ അരങ്ങേറ്റം ദിലീപിനൊപ്പമായിരുന്നു. 2010ല്‍ പാപ്പി അപ്പച്ചായെന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. പിന്നീട് മൈ ബോസ്, സൗണ്ട് തോമ, വില്ലാളി വീരന്‍, ലൈഫ് ഓഫ് ജോസൂട്ടി, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്നീ സിനിമകളിലും ധര്‍മജന്‍ ദിലീപിനൊപ്പം അഭിനയിച്ചു.


Click it and Unblock the Notifications