Get Updates
Get notified of breaking news, exclusive insights, and must-see stories!

Dharmadam Election Result: ധർമ്മടത്ത് പിണറായി പിന്നിൽ, ഗണേഷും രാജീവും അടക്കം നിരവധി മന്ത്രിമാരും പിന്നിൽ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു ഡസനോളം മന്ത്രിമാര്‍ ഇക്കുറി തോല്‍ക്കും എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുമോ എന്ന തരത്തിലേക്കാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ കാര്യങ്ങളുടെ പോക്ക്.

മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ഫലസൂചനകളിൽ ധർമ്മടം മണ്ഡലത്തിൽ പിന്നിലാണ്. ആദ്യത്തെ 5 റൌണ്ടുകളും എണ്ണിക്കഴിയുമ്പോഴും പിണറായി വിജയൻ പിന്നിൽ തന്നെയാണ്. യുഡിഎഫിന്റെ അബ്ദുൾ റഷീദ് ആണ് പിണറായിയെ വിറപ്പിച്ചിരിക്കുന്നത്. കളമശ്ശേരി മണ്ഡലത്തില്‍ യുഡിഎഫിനാണ് തുടക്കം മുതല്‍ മുന്നേറ്റം. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മണ്ഡലത്തില്‍ പിന്നിലാണ്. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ പത്തനാപുരം മണ്ഡലത്തില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ആദ്യ മണിക്കൂറില്‍ നേരിടുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാര്‍ ചാമക്കാലയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

Dharmadam Election Result

ആറന്മുള മണ്ഡലത്തിലും തുടക്കം മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പിന്നിലാണ്. യുഡിഎഫിന്റെ യുവ നേതാവ് അബിന്‍ വര്‍ക്കിയാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പിന്നിലാണ്. തൊടുപുഴ മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിനും ആദ്യ മണിക്കൂറിലെ ഫലസൂചനകള്‍ പ്രകാരം പിന്നിലാണ്. എലത്തൂർ മണ്ഡലത്തിൽ ആദ്യം മുന്നിലായ മന്ത്രി കെകെ ശശീന്ദ്രനും പിന്നിലേക്ക് പോവുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി വിദ്യ ബാലകൃഷ്ണൻ മുന്നേറുകയാണ്.

നേമത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പിന്നിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് നേമത്ത് നിലവിൽ ലീഡ് ചെയ്യുന്നത്. തൃത്താലയിൽ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും പിന്നിലാണ്. വിടി ബൽറാമിനാണ് തുടക്കം മുതൽ മുന്നേറ്റം. മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവും ആദ്യഫലസൂചനകളിൽ പിന്നിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+