കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദി അറിയിച്ച് ഒടുവില്‍ ധര്‍മജനും! 'എയറില്‍ നിര്‍ത്തി' കമന്റുകള്‍... മനോരമയിലെ സത്യപ്രതിജ്ഞയ്ക്ക് വരണം!

Google Oneindia Malayalam News

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് നാലാം നാള്‍ ആണ് ബാലുശ്ശേരിയിലെ യുഡിഫ് സ്ഥാനാര്‍ത്ഥിയായ ധര്‍മജന്‍ ബോള്‍ഗാട്ടി നന്ദി പ്രകടനവുമായി ഫേസ്ബുക്കില്‍ എത്തിയത്. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും അങ്ങനെ തന്നെ ആയിരുന്നു.

തൃശൂർ എടുക്കാൻ പറ്റിയില്ല! എന്നാലും നന്ദി പറഞ്ഞ് സുരേഷ് ഗോപി... വോട്ട് ചെയ്യാത്തവർക്കും! പൊങ്കാലയും...തൃശൂർ എടുക്കാൻ പറ്റിയില്ല! എന്നാലും നന്ദി പറഞ്ഞ് സുരേഷ് ഗോപി... വോട്ട് ചെയ്യാത്തവർക്കും! പൊങ്കാലയും...

'ഇനിയും അടച്ചിടാനോ, പട്ടിണിയാവില്ലേ?' എന്തുകൊണ്ട് ലോക്ക് ഡൗണ്‍ വേണം- ഇതാ കാരണങ്ങൾ... ഡോ ഷിംന അസീസ്'ഇനിയും അടച്ചിടാനോ, പട്ടിണിയാവില്ലേ?' എന്തുകൊണ്ട് ലോക്ക് ഡൗണ്‍ വേണം- ഇതാ കാരണങ്ങൾ... ഡോ ഷിംന അസീസ്

രണ്ട് പേരും സിനിമ താരങ്ങളാണ് എന്നത് പോലെ തന്നെ രണ്ട് പേരും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരാണ് എന്ന പ്രത്യേകതയും ഉണ്ട്. സുരേഷ് ഗോപി മൂന്നാം സ്ഥാനക്കാരനെങ്കില്‍ ധര്‍മജന്‍ രണ്ടാം സ്ഥാനക്കാരനാണ്. സുരേഷ് ഗോപിയ്ക്ക് കിട്ടിയതിനേക്കാള്‍ വലിയ 'പൊങ്കാലയാണ്' ഇപ്പോള്‍ ധര്‍മജന് കിട്ടിക്കൊണ്ടിരിക്കുന്നത്. പരിശോധിക്കാം...

യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദി

യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദി

'ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എന്നെ സ്‌നേഹിച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും എനിക്ക് വോട്ട് ചെയ്തവര്‍ക്കും എന്നോടൊപ്പം രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച യു.ഡി.എഫ് ന്റെ പ്രവര്‍ത്തകര്‍ക്കും എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഒരുപാട് ഒരുപാട് മനസ്സ് നിറഞ്ഞ നന്ദി.'- ഇങ്ങനെ അആണ് ധര്‍മജന്ഡ ബോള്‍ഗാട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്തുകൊണ്ട്

എന്തുകൊണ്ട്

സുരേഷ് ഗോപി നന്ദി പറഞ്ഞപ്പോള്‍ വോട്ട് ചെയ്തവര്‍ക്കും വോട്ട് ചെയ്യാത്തവര്‍ക്കും പ്രത്യേകം പ്രത്യേകം പറഞ്ഞിരുന്നു. എന്നാല്‍ ധര്‍മജന്‍ അങ്ങനെയല്ല. എന്തുകൊണ്ട് ധര്‍മജന്‍ എല്ലാവരോടും നന്ദി പറഞ്ഞില്ല എന്നാണ് ചിലരുടെ ചോദ്യം.

ഇപ്പഴാണോ ഓര്‍മ വന്നത്

ഇപ്പഴാണോ ഓര്‍മ വന്നത്

വോട്ടെണ്ണല്‍ കഴിഞ്ഞ്, ഫലപ്രഖ്യാപനവും കഴിഞ്ഞ് ദിവസം നാല് കഴിഞ്ഞു. ഇപ്പോഴാണോ ഇങ്ങനെ നന്ദി പറയേണ്ട കാര്യം ധര്‍മജന് ഓര്‍മ്മ വന്നത് എന്നാണ് കുറേ പേരുടെ ചോദ്യം. ഷൂട്ടിങ് ഒക്കെ കഴിഞ്ഞ് ഇപ്പോഴാണോ പാക്ക് അപ്പ് ആയത് എന്ന് ചോദിക്കുന്നവരും ഉണ്ട്.

മനോരമയില്‍ സത്യപ്രതിജ്ഞയുണ്ട്!

മനോരമയില്‍ സത്യപ്രതിജ്ഞയുണ്ട്!

ധര്‍മജന്‍ ബാലുശ്ശേരിയില്‍ വിജയിക്കും എന്ന് പ്രവചിച്ചത് മനോരമ ന്യൂസിന്റെ എക്‌സിറ്റ് പോള്‍ ആയിരുന്നു. അതിനെ പരിഹസിച്ചും കമന്റുകളുണ്ട്. ധര്‍മജന്‍ ചേട്ടന്‍ എത്രയും പെട്ടെന്ന് നേപ്പാളില്‍ നിന്ന് തിരിച്ചുവരണം, മനോരമയില്‍ സത്യപ്രതിജ്ഞയുണ്ട് എന്നാണ് ഒരു കമന്റ്.

തിരിച്ചും നന്ദിയെന്ന്

തിരിച്ചും നന്ദിയെന്ന്

ധര്‍മജന്‍ നന്ദി പറഞ്ഞില്ലെങ്കിലും ബാലുശ്ശേരിയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അങ്ങോട്ട് നന്ദി പറയുന്നുണ്ട്. എന്താണ് കാരണം എന്താണെന്നല്ലേ... ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവിന് വലിയ വിജയം സമ്മാനിച്ചത് ധര്‍മജന്‍ സ്ഥാനാര്‍ത്ഥിയായതിനാല് ആണത്രെ!

പഴയ വീഡിയോ

പഴയ വീഡിയോ

ദിലീപ് ജയില്‍ മോചിതനാകുന്ന ദിവസം, ജയിലിന് മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ ആളാണ് ധര്‍മജന്‍. അതില്‍ മറ്റ് ചില ആരോപണങ്ങള്‍ വേറേയും ഉണ്ട്. എന്തായാലും ഇപ്പോഴത്തെ നന്ദി പോസ്റ്റിന് താഴെ ആ പഴയ വീഡിയോ പലരും കമന്റ് ആയി ഇടുന്നുണ്ട്.

'എയറില്‍ ആണത്രെ'

'എയറില്‍ ആണത്രെ'

തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ധര്‍മജന്‍ ബോള്‍ഗാട്ടി ഇപ്പോള്‍ 'എയറില്‍' ആണെന്നാണ് മറ്റ് ചിലരുടെ പരിഹാസം. എയറില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് ഇപ്പോള്‍ ഇങ്ങനെ നന്ദി പറഞ്ഞ് വരുന്നതെന്നും പരിഹസിക്കുന്നവരുണ്ട്.

ബാലുശ്ശേരിക്കാര്‍

ബാലുശ്ശേരിക്കാര്‍

എന്തായാലും ബാലുശ്ശേരിക്കാര്‍ക്ക് ഒരു കാര്യത്തില്‍ സന്തോഷമുണ്ടത്രെ. ധര്‍മജന്‍ സ്ഥാനാര്‍ത്ഥിയായതോടെ ഒരുപാട് സിനിമ, കോമഡി താരങ്ങള്‍ അവിടെ പ്രചാരണത്തിനായി എത്തിയിരുന്നു. അവരെയെല്ലാം നേരിട്ട് കാണാന്‍ സാധിച്ചതില്‍ നന്ദി പറയുന്നുണ്ട് ഒരാള്‍.

പിന്തുണക്കുന്നവരും

പിന്തുണക്കുന്നവരും

ധര്‍മജനെ ആശ്വസിപ്പിച്ചും പിന്തുണച്ചും രംഗത്ത് വരുന്നവരും കുറവല്ല. പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നാണ് ചിലര്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പേരില്‍ എന്തിനാണ് ധര്‍മജന്റെ പോസ്റ്റിന് താഴെ ഇങ്ങനെ പൊങ്കാലയിടുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്.

ഭൂരിപക്ഷം ഉയര്‍ത്തി

ഭൂരിപക്ഷം ഉയര്‍ത്തി

വന്‍ പോരാട്ടം എന്നൊരു ഫീല്‍ സൃഷ്ടിക്കാന്‍ ബാലുശ്ശേരിയില്‍ ധര്‍മജന് സാധിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ തവണ 15,464 വോട്ടായിരുന്നു ഭൂരിപക്ഷമെങ്കില്‍ ഇത്തവണ അത് 20,372 ആയി.

'ഡോക്ടര്‍ക്ക് എങ്ങനെയുണ്ട്' അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ ഫോണ്‍... ആവേശം പങ്കുവച്ച് ചികിത്സിച്ച ഡോക്ടര്‍'ഡോക്ടര്‍ക്ക് എങ്ങനെയുണ്ട്' അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ ഫോണ്‍... ആവേശം പങ്കുവച്ച് ചികിത്സിച്ച ഡോക്ടര്‍

ഇടത് തരംഗം ആഞ്ഞടിച്ചത് 5 ഇടത്ത്... എന്നിട്ടും യുഡിഎഫ് തകരാതെ നിന്നത് 14 ഇടത്ത്; കണക്കുകള്‍...ഇടത് തരംഗം ആഞ്ഞടിച്ചത് 5 ഇടത്ത്... എന്നിട്ടും യുഡിഎഫ് തകരാതെ നിന്നത് 14 ഇടത്ത്; കണക്കുകള്‍...

English summary
Dharmajan Bolgatty conveys his gratitude to UDF workers in Balussery and Ponkala by LDF workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X