കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദിര്‍ഷയുടെ മകളുടെ വിവാഹത്തിനിടെ... പിഷാരടി കോണ്‍ഗ്രസിലെത്തുമ്പോള്‍ ധര്‍മജന് പറയാനുള്ളത്...

Google Oneindia Malayalam News

കൊച്ചി: ഹാസ്യ സാമ്രാട്ടുകളാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയും പിഷാരടിയും. ഏത് വലിയ താരങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും കാണികളെ കുടുകുടാ ചിരിപ്പിക്കാന്‍ കഴിയുന്ന രണ്ടു വ്യക്തികള്‍. ചെറുപ്പം മുതലേ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ധര്‍മജന് രാഷ്ട്രീയ രംഗത്തും കൂട്ടായി പിഷാരടി എത്തുകയാണ്. കോണ്‍ഗ്രസില്‍ ചേരാനുള്ള പിഷാരടിയുടെ തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ധര്‍മജന്‍.

ഈ മാസം 14നായിരുന്നു സംവിധായകന്‍ നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങ്. അന്ന് പിഷാരടിയെ കണ്ടിരുന്നുവെന്നും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭിപ്രായം ചോദിച്ചുവെന്നും ധര്‍മജന്‍ പറയുന്നു. പിഷാരടിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ധര്‍മജന് പറയാനുണ്ട് ഒത്തിരി കാര്യങ്ങള്‍...

കര്‍ഷക പ്രക്ഷോഭം, ഇന്നത്തെ ചിത്രങ്ങള്‍

സിനിമാ രംഗത്തെ രാഷ്ട്രീയക്കാര്‍

സിനിമാ രംഗത്തെ രാഷ്ട്രീയക്കാര്‍

സിനിമാ രംഗത്ത് ഇടതുപക്ഷവുമായി സഹകരിക്കുന്ന ഒട്ടേറെ പേരുണ്ട്. നടന്‍ മമ്മൂട്ടി ഉള്‍പ്പെടെ ഈ ശ്രേണിയിലുണ്ട്. ബിജെപിയുമായുള്ള ബന്ധം പരസ്യമാക്കിയ താരങ്ങളും അടുത്തിടെ വര്‍ധിച്ചുവരുന്നുണ്ട്. സുരേഷ് ഗോപിയും ഭീമന്‍ രഘുവും കൃഷ്ണകുമാറുമെല്ലാം ഇതില്‍പ്പെടും. കോണ്‍ഗ്രസ് ബന്ധം പറയുന്ന അപൂര്‍വം ചിലരേയുള്ളൂ എന്നാണ് ധര്‍മജന്റെ അഭിപ്രായം.

കോണ്‍ഗ്രസുകാരും നിറയുന്നു

കോണ്‍ഗ്രസുകാരും നിറയുന്നു

സലീം കുമാര്‍, ജഗദീഷ്, ധര്‍മജന്‍ ബോര്‍ഗാട്ടി.. ഇപ്പോള്‍ പിഷാരടിയും ഇടവേള ബാബുവും... കോണ്‍ഗ്രസ് ആഭിമുഖ്യമുള്ളവരും സിനിമാ രംഗത്ത് നിറയുകയാണ്. ഇനിയും കൂടുതല്‍ പേര്‍ കോണ്‍ഗ്രസുമായി അടുക്കുമെന്നാണ് ധര്‍മജന്‍ പറയുന്നത്. പിഷാരടിയുടെ വരവ് അതിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

എന്നോട് ചര്‍ച്ച ചെയ്തു

എന്നോട് ചര്‍ച്ച ചെയ്തു

പിഷാരടിയെ നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങിനെത്തിയപ്പോള്‍ കണ്ടിരുന്നു. കോണ്‍ഗ്രസില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് സംസാരിച്ചു. വളരെ നല്ല കാര്യമാണ് എന്നാണ് താന്‍ മറുപടി നല്‍കിയതെന്നും ധര്‍മജന്‍ പറയുന്നു. കേരളത്തിലെ ഏത് മണ്ഡലത്തിലും മല്‍സരിക്കാന്‍ കഴിവുള്ള വ്യക്തിയാണ് പിഷാരടി എന്നും ധര്‍മജന്‍ പറയുന്നു.

മികച്ച പ്രാസംഗികന്‍

മികച്ച പ്രാസംഗികന്‍

പിഷാരടി നിമയസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന് അറിയില്ല. അക്കാര്യം തീരുമാനിക്കേണ്ടത് നേതൃത്വമാണ്. മല്‍സരിച്ചില്ലെങ്കില്‍ അദ്ദേഹം പ്രചാരണ രംഗത്ത് സജീവമാകുമെന്നാണ് കരുതുന്നത്. മികച്ച പ്രാസംഗികനാണ് പിഷാരടി എന്നും കാര്യങ്ങള്‍ ഏറെ ആലോചിച്ച് തീരുമാനിക്കുന്ന വ്യക്തിയാണെന്നും ധര്‍മജന്‍ പറയുന്നു.

നേതാക്കളോട് വലിയ മതിപ്പ്

നേതാക്കളോട് വലിയ മതിപ്പ്

പിഷാരടി കോണ്‍ഗ്രസിലെത്തുന്നത് കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകും. താനും പിഷാരടിയും രാഷ്ട്രീയം പറയാറുണ്ട്. കോണ്‍ഗ്രസ് നേതൃത്വങ്ങളെ പിഷാരടിക്ക് വലിയ ആദരവാണ്. നല്ല ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് പിഷാരടി എന്നും ധര്‍മജന്‍ പറഞ്ഞു.

ഒരുപാട് പേര്‍ ഇനിയും വരും

ഒരുപാട് പേര്‍ ഇനിയും വരും

കോണ്‍ഗ്രസിനോട് അനുഭാവമുള്ള വ്യക്തിയായിരുന്നു പിഷാരടി. ഇനിയും ഒരുപാട് പേര്‍ കോണ്‍ഗ്രസിലേക്ക് കടന്നുവരും. 18 വര്‍ഷമായുള്ള ബന്ധമാണ് പിഷാരടിയുമായി. അഭിപ്രായങ്ങള്‍ തുറന്നുപറയാറുണ്ട് ഞങ്ങള്‍. പോരായ്മയും ചൂണ്ടിക്കാട്ടും. കേരളം അറിയപ്പെടുന്ന ഒരു നേതാവാകാന്‍ പിഷാരടിക്ക് വേഗത്തില്‍ സാധിക്കുമെന്നും ധര്‍മജന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള മാറ്റങ്ങള്‍

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള മാറ്റങ്ങള്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര തുടങ്ങിയ ശേഷം വലിയ മാറ്റങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ നടക്കുന്നത്. ബിഡിജെഎസിലെ ഒരു വിഭാഗം യുഡിഎഫിലെത്തി. എന്‍സിപിയിലെ ഒരു വിഭാഗവും. കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം എത്തുമെന്ന് കേള്‍ക്കുന്നു. അതിനിടെയാണ് മേജര്‍ രവി കോണ്‍ഗ്രസ് വേദിയിലെത്തിയത്. ഇപ്പോള്‍ പിഷാരടിയും ഇടവേള ബാബും കോണ്‍ഗ്രസില്‍ ചേരുമെന്നും അറിയിച്ചിരിക്കുന്നു.

യുഡിഎഫ് തകര്‍ന്നടിഞ്ഞ പുതുപ്പള്ളി; ഉമ്മന്‍ ചാണ്ടിക്ക് 6000 വോട്ടുകള്‍ കുറഞ്ഞു, 3 തന്ത്രങ്ങളുമായി സിപിഎംയുഡിഎഫ് തകര്‍ന്നടിഞ്ഞ പുതുപ്പള്ളി; ഉമ്മന്‍ ചാണ്ടിക്ക് 6000 വോട്ടുകള്‍ കുറഞ്ഞു, 3 തന്ത്രങ്ങളുമായി സിപിഎം

നടി നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
Dharmajan Bolgatty says Ramesh Pisharody discussed about joins Congress at Nadirsha Daughter's wedding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X