Get Updates
Get notified of breaking news, exclusive insights, and must-see stories!

വാങ്ങിവെച്ച പടക്കം പൊട്ടിച്ച് ആഘോഷിക്കും; ഇനി പേടിക്കാനൊന്നുമില്ലെന്ന് ധർമ്മജൻ

കൊച്ചി: ഇനി പേടിക്കാനൊന്നുമില്ല വാങ്ങിവെച്ച പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് നടൻ ധർമ്മജൻ. ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ആലുവ സബ്ജയിലിലെത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാര നിർഭരമായായിരുന്നു ധർമ്മജൻ സബ് ജയിലിനുമുന്നിലെത്തിയത്. എന്നെ സിനിമയില്‍ കൊണ്ടുവന്ന ആളാണ് ദിലീപ്. ദിലീപ് കുറ്റം ചെയ്യില്ലെന്ന് തന്നെയാണ് അന്നും ഇന്നും വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദിലീപ് ജാമ്യത്തിലിറങ്ങുന്നത് കാത്ത് വീട്ടില്‍ 2500 രൂപയുടെ പടക്കം വാങ്ങിവെച്ചിട്ടുണ്ട്. ആ പടക്കം പൊട്ടിച്ച് ജാമ്യം ആഘോഷിക്കുമെന്ന് ധർമ്മജൻ പറഞ്ഞു. കിട്ടുമോ എന്ന ആശങ്കയുണ്ടായിരുന്നു. കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷം മാത്രമെയുള്ളു. ഇനിയൊന്നും പേടിക്കാനില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ നേരത്തെ ധർമ്മജനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

ജയിലിന് മുന്നിൽ പൊട്ടിക്കരഞ്ഞു

ജയിലിന് മുന്നിൽ പൊട്ടിക്കരഞ്ഞു

ദിലീപിനെ ഒരു നോക്കുകാണാൻ വന്ന ധർമ്മജൻ ആലുവ സബ്ജയിലിനു മുന്നിൽ പൊട്ടി കരയുകയായിരുന്നു.

നാദിർഷയുടെ സഹോദരൻ

നാദിർഷയുടെ സഹോദരൻ

ദിലീപിന്റെ സുഹൃത്തും സംവിധായകനും ആയ നാദിര്‍ഷയുടെ സഹോദരനും ജയിലിന് മുന്നില്‍ ദിലീപിനെ കാണാന്‍ എത്തിയിരുന്നു.

വൻ ജനക്കൂട്ടം

വൻ ജനക്കൂട്ടം

ദിലീപിനെ സ്വീകരിക്കാൻ ആലുവ സബ്ജയിലിനുമുന്നിൽ വൻ ജനക്കൂട്ടമാണ് ദിലീപിനെ ഒരു നോക്കു കാണാനും സ്വീകരിക്കാനും എത്തിയിരുന്നു. അവരുടെ കൂട്ടത്തിലായിരുന്നു ധർമ്മജൻ ബോൾഗാട്ടിയും എത്തിയത്.

ഒന്നു കണ്ടാൽ മതി

ഒന്നു കണ്ടാൽ മതി

ദിലീപ് തന്റെ ജ്യേഷ്ഠനാണ് ഒന്നു കണ്ടാൽ മതിയെന്നാണ് വിതുമ്പികൊണ്ട് ധർമ്മജൻ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.

ആരാധകരുടെ ആഘോഷം

ആരാധകരുടെ ആഘോഷം

ദിലീപിന് ജാമ്യം ലഭിച്ച വിവരം പുറത്ത് വന്ന ഉടനെ തന്നെ ആരാധകർ ആലുവ സബിജയിലിനുമുന്നിൽ എത്തിയിരുന്നു. ജയിലിനു മുന്നിൽ തടിച്ചു കൂടിയവർ മധുരപലഹാര വിതരണവും നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+