Get Updates
Get notified of breaking news, exclusive insights, and must-see stories!

ധർമജന്റെ മദ്യപാനം നിർത്താൻ കാരണവും ദിലീപ്.. നിർത്തിയ വെള്ളമടിയുടെ നന്ദി കാണിക്കുമെന്നു ധർമജൻ..

ദിലീപും ധർമ്മജനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം, ദിലീപ് ആലുവ സബ് ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ നാം കണ്ടതാണ്. എന്നാൽ ആ സ്നേഹ പ്രകടനം ചുമ്മാതായിരുന്നില്ല. എല്ലാവരും പറഞ്ഞതുപോലെ നാലെണ്ണം 'അടിച്ചിട്ട്' തന്നെയാണ് പോയതെന്ന് അവസാനം ധർമ്മജൻ വെളിപ്പെടുത്തി. കൈരളി ചാനലിലെ ജെബി ജംഗ്ഷൻ പരിപാടിയിലായിരുന്നു ഈ വെളിപ്പെടുത്തൽ. താന്‍ മദ്യപാനം നിര്‍ത്തിയത് ദിലീപ് കാരണമാണെന്ന് നടന്‍ ധര്‍മജന്‍ പറയുകയും ചെയ്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് വീട്ടില്‍ നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിംഗ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയതെന്ന് ധർമ്മജൻ പറഞ്ഞു. 'അന്ന് കള്ളുകുടിച്ചു ജയിലിലിന് മുന്‍പില്‍ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞെന്നും ധർമ്മജൻ തുറന്നടിച്ചു.

അതിൽ കുറ്റബോധമില്ല

അതിൽ കുറ്റബോധമില്ല

എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിര്‍ത്തിയതാണ്. പിന്നെ മദ്യം തൊട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രോളന്‍മാര്‍ എന്ത് പറഞ്ഞാലും തനിക്കിതു പറയാതിരിക്കാന്‍ പറ്റില്ലെന്നും ധര്‍മജന്‍ ജെബി ജംഗ്ഷനില്‍ പറഞ്ഞു.

ധർമ്മജന്റെ റൂമിലെ എസി ദിലീപിന്റെ വക

ധർമ്മജന്റെ റൂമിലെ എസി ദിലീപിന്റെ വക

ധർമ്മജന്റെ റൂമിൽ എസി വാങ്ങികോടുത്തതും ദിലീപായിരുന്നു. ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങി തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തത് കൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്.' എന്നും ധർമ്മജൻ പറഞ്ഞു.

ദിലീപ് ചേട്ടനെ പോലെ

ദിലീപ് ചേട്ടനെ പോലെ

ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്ന ദിവസം ജയിലിന് മുന്നില്‍ ഒരുപാട് സിനിമാക്കാര്‍ എത്തിയിരുന്നു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആളായിരുന്നു ധർമ്മജൻ ബോൾഗാട്ടി. അന്ന് ജയിലിന് മുന്നില്‍ വച്ച് ധര്‍മജന്‍ പൊട്ടിക്കരഞ്ഞു. ദിലീപ് സ്വന്തം ജ്യേഷ്ഠനെ പോലെ ആണ് എന്ന് പറഞ്ഞായിരുന്നു ആ പൊട്ടിക്കരച്ചില്‍. എന്നാല്‍ അതിന്റെ പേരില്‍ ധര്‍മജന്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ദിലീപിനോട് ഉണ്ടായിരുന്നത് വെറും സൗഹൃദം അല്ലെന്നും, ദിലീപ് തന്റെ ചേട്ടനെ പോലെ ആണെന്നും ധർമ്മജൻ നേരത്തെ ഒരു വാരികയിക്ക് കൊടുത്ത അഭിമുഖത്തിൽ‌ പറഞ്ഞിരുന്നു.

ധർമ്മജനെ കൊണ്ടുവന്നത് ദിലീപ്

ധർമ്മജനെ കൊണ്ടുവന്നത് ദിലീപ്

ഒരുപാട് പേരെ ദിലീപ് സിനിമയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതുപോലെ കൊണ്ടുവന്ന ആളാണ് ധര്‍മജനും. തന്റെ വീട്ടിലെ കട്ടിലും എസിയും എല്ലാം ദിലീപ് വാങ്ങിത്തന്നതാണ് എന്നാണ് ധര്‍മജന്‍ പറയുന്ന മറ്റൊരു കാര്യം. തന്റെ വീട്ടിലെ കാര്യങ്ങളൊക്കെ ദിലീപ് അന്വേഷിക്കാറുണ്ടെന്നും ധർമ്മജൻ വാരികയ്ക്ക് നൽകിയ അബിമുഖത്തിൽ പറഞ്ഞിരുന്നു.

ദിലീപ് കേസിൽ ധർമ്മജനെയും ചോദ്യം ചെയ്തു

ദിലീപ് കേസിൽ ധർമ്മജനെയും ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെട്ട കേസില്‍ ധര്‍മജനേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ധര്‍മജന്‍ അഭിനയിച്ച കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ സുനി എത്തിയിരുന്നോ എന്ന വിവരം അന്വേഷിക്കാനായിരുന്നു ധര്‍മജനെ വിളിപ്പിച്ചത് എന്നാണ് വിവരം. അതിനിടെ പള്‍സര്‍ സുനിക്കൊപ്പം ധര്‍മജന്‍ ഇരിക്കുന്ന ഒരു ഫോട്ടോയും പുറത്ത് വന്നിരുന്നു. ഇതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+