കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധര്‍മരാജന്‍ കടത്തിയത് 21 കോടിയോളം രൂപ; എല്ലാം ഒരുമാസത്തിനുള്ളില്‍, ഏറ്റവും അധികം തൃശൂരിലേക്ക്

Google Oneindia Malayalam News

തൃശൂര്‍: കൊടകര കുഴല്‍പണ തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിജെപിയെ അത്രയേറെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങള്‍ ആണുള്ളത്. തിരഞ്ഞെടുപ്പുകാലത്ത് ധര്‍മരാജന്‍ ബിജെപിയ്ക്കായി കേരളത്തിലേക്ക് എത്തിച്ചത് ഇരുപത്തിയൊന്ന് കോടിയോളം രൂപയാണ് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയുടെ കുഴല്‍പണം; അന്ന് ഒഴുക്കിയത് 12 കോടി... ഞെട്ടിക്കുന്ന വിവരങ്ങള്‍തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയുടെ കുഴല്‍പണം; അന്ന് ഒഴുക്കിയത് 12 കോടി... ഞെട്ടിക്കുന്ന വിവരങ്ങള്‍

അദാനി മുതല്‍ പിഎസ് സി കോഴ വരെ... ഐഎന്‍എല്‍ വിവാദത്തില്‍ സിപിഎം ആര്‍ക്കൊപ്പം? സാധ്യതകള്‍ ഇങ്ങനെഅദാനി മുതല്‍ പിഎസ് സി കോഴ വരെ... ഐഎന്‍എല്‍ വിവാദത്തില്‍ സിപിഎം ആര്‍ക്കൊപ്പം? സാധ്യതകള്‍ ഇങ്ങനെ

സേലത്ത് വച്ച് കവര്‍ച്ച ചെയ്യപ്പെട്ട 4.4 കോടി രൂപ കൂടാതെയാണിത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണവും കൂട്ടിയാണ് ഈതുക. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ധര്‍മരാജന്റെ മൊഴിയില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഏറ്റവും അധികം പണം എത്തിച്ചത് തൃശൂരിലെ ബിജെപി ഓഫീസിലേക്കായിരുന്നു. കുറ്റപത്രത്തിലെ വിശദാംശങ്ങള്‍...

ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്

13.5 കോടി തൃശൂരിലേക്ക്

13.5 കോടി തൃശൂരിലേക്ക്

ധര്‍മരാജന്‍ ഒറ്റയടിക്ക് കടത്തിയ ഏറ്റവും വലിയ തുക 13.5 കോടി രൂപയാണ്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് എത്തിച്ച പണം ആണ് ധര്‍മരാജന്‍ തൃശൂരിലേക്ക് കൊണ്ടുവന്നത്. സേട്ടുമാരാണ് കര്‍ണാടകത്തില്‍ പണം സംഭരിച്ചുവയ്ക്കുന്നതും കൈമാറുന്നതും എന്നാണ് ധര്‍മരാജന്‍ പറയുന്നത്. ഇത്തരത്തില്‍ ഒരാളാണ് 13.5 കോടി രൂപ കോഴിക്കോട് എത്തിച്ചത്.

ചാക്കില്‍ കെട്ടി

ചാക്കില്‍ കെട്ടി

ഏപ്രില്‍ 2 ന് ആയിരുന്നു ഇത്തരത്തില്‍ 13.5 കോടി രൂപ കോഴിക്കോട് എത്തിയത്. ഇത് തൃശൂരിലെ ബിജെപി ഓഫീസില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. ബിജെപി ഓഫീസില്‍ തിരക്കായിരുന്നതിനാല്‍ മറ്റൊരു ലോഡ്ജില്‍ തങ്ങാന്‍ ബിജെപി നേതാവ് കൂടിയായ സുജയ് സേനന്‍ നിര്‍ദ്ദേശിച്ചു എന്ന് പറയുന്നു. പിന്നീട് ഈ പണം ചാക്കില്‍ കെട്ടി, തലയില്‍ ചുമന്നാണ് ബിജെപി ഓഫീസില്‍ എത്തിച്ചത് എന്നും ധര്‍മരാജന്റെ മൊഴിയില്‍ പറയുന്നുണ്ട്.

6.3 കോടി തൃശൂരില്‍

6.3 കോടി തൃശൂരില്‍

13.5 കോടി രൂപയില്‍ 6.3 കോടി രൂപയാണ് തൃശൂരിലെ ബിജെപി ഓഫീസില്‍ എത്തിച്ചത് എന്നാണ് ധര്‍മരാജന്‍ പറയുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ഗിരീശന്റെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നത്രെ ഇത്. അതിന് ശേഷം ബാക്കി തുക കെ സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയിലേക്കാണ് എത്തിച്ചത് എന്നും പറയുന്നുണ്ട്.

കോടികള്‍ ഇങ്ങനെ

കോടികള്‍ ഇങ്ങനെ

ധര്‍മരാജന്‍ വഴി പത്തനംതിട്ടയില്‍ എത്തിച്ചുനല്‍കിയത് 1.4 കോടി രൂപയാണ്. കണ്ണൂരിലെ ബിജെപി ഓഫീസില്‍ 1.04 കോടി രൂപ എത്തിച്ചു. കാസര്‍കോട് ബിജെപി ഓഫീസില്‍ 3.5 കോടി രൂപയാണ് എത്തിച്ചത്. മാര്‍ച്ച് 21, 23 തീയ്യതികളിലായിട്ടായിരുന്നു ഇത്. മാര്‍ച്ച് 23 ന് തന്നെ ആലപ്പുഴയിലെ ബിജെപി നേതാവിന് ഒന്നര കോടിയും നല്‍കിയിട്ടുണ്ട് എന്നാണ് മൊഴിയില്‍ പറയുന്നത്.

തൃശൂരില്‍ പിന്നേയും

തൃശൂരില്‍ പിന്നേയും

6.3 കോടി രൂപ മാത്രമല്ല തൃശൂരിലെ ബിജെപിയ്ക്ക് വേണ്ടി ധര്‍മരാജന്‍ എത്തിച്ചതത്രെ. അതിന് മുമ്പായി രണ്ട് തവണകളായി മൂന്നര കോടി രൂപ നല്‍കിയിട്ടുണ്ട്. ബിജെപി നേതാവ് സുജയ് സേനനാണ് ഈ പണം കൈമാറിയതും എന്നും ധര്‍മരാജന്‍ പറയുന്നുണ്ട്. മാര്‍ച്ച് മാസത്തില്‍ ആയിരുന്നു ഇത് എന്നാണ് മൊഴി.

സേലത്ത് നഷ്ടപ്പെട്ടത്

സേലത്ത് നഷ്ടപ്പെട്ടത്

കര്‍ണാടകത്തില്‍ നിന്ന് സേലം വഴി കൊണ്ടുവരികയായിരുന്ന 4.4 കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടതായും ധര്‍മരാജന്റെ മൊഴിയില്‍ പറയുന്നുണ്ട്. മാര്‍ച്ച് 6 ന് ആയിരുന്നു ഈ പണം നഷ്ടപ്പെട്ടത്. ഈ കവര്‍ച്ചയ്ക്ക് പിന്നിലും കേരളത്തില്‍ നിന്നുള്ള സംഘമാണെന്നാണ് വിലയിരുത്തുന്നത്. ഈ കേസ് ഇപ്പോള്‍ പ്രത്യേകം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

കൊടകരയിലെ പണം

കൊടകരയിലെ പണം

തൃശൂരിലെ ബിജെപി ഓഫീസില്‍ 6.3 കോടി നല്‍കി, ബാക്കി തുകയുമായി കോന്നിയിലേക്കാണ് ധര്‍മരാജന്‍ പോയത്. അവിടെ നിന്ന് മടങ്ങുന്ന സമയത്താണ് കോഴിക്കോട് നിന്ന് മൂന്നര കോടി രൂപയുമായി ഡ്രൈവര്‍ ജംഷീര്‍ പുറപ്പെട്ടത്. തുടര്‍ന്ന് തൃശൂരില്‍ വച്ച് ജംഷീറിനെ ധര്‍മരാജന്‍ കണ്ടു. അവിടെ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ജംഷീറിന് എസ്‌കോര്‍ട്ട് ആയി ധര്‍മരാജനും പുറപ്പെട്ടിരുന്നു. പക്ഷേ, കൊടകരയില്‍ വച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ടത് എന്നാണ് ധര്‍മരാജന്‍ നല്‍കിയ മൊഴി.

കൈകഴുകാന്‍ ആവില്ല

കൈകഴുകാന്‍ ആവില്ല

എന്തായാലും ഈ കേസില്‍ ബിജെപിയ്ക്ക് കൈകഴുകി ഒഴിയാന്‍ സാധിക്കില്ല. പണം നഷ്ടപ്പെട്ട ഉടന്‍ ധര്‍മരാജന്‍ വിളിച്ചത് മുഴുവന്‍ ബിജെപി നേതാക്കളെ ആയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റെ നമ്പറിലേക്കും വിളിച്ചിരുന്നു. കെ സുരേന്ദ്രന്‍ തന്നെ തിരിച്ചുവിളിച്ച് സംസാരിച്ചുവെന്നും ധര്‍മരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ എല്ലാം രേഖകളും പോലീസ് ശേഖരിച്ചുണ്ട്.

നേരിട്ടെത്തിയതും ബിജെപി നേതാക്കള്‍

നേരിട്ടെത്തിയതും ബിജെപി നേതാക്കള്‍

പണം കവര്‍ച്ച ചെയ്യപ്പെട്ടത് അറിഞ്ഞ കൊടകരയില്‍ നേരിട്ടെത്തിയതും ബിജെപി നേതാക്കളാണെന്നാണ് മൊഴി. ബിജെപി നേതാക്കളായ സുജയ് സേനനും കാശിനാഥനും ആണ് ഇവര്‍. പിന്നീട് ഇവര്‍ക്കൊപ്പമാണ് താന്‍ ബിജെപി ജില്ലാ ഓഫീസിലേക്ക് ചെന്നത് എന്നും ധര്‍മരാജന്‍ പറയുന്നുണ്ട്. ധര്‍മരാജന്റെ സഹോദരന്‍ ധനരാജന്‍, പണം കടത്താനുപയോഗിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ ഷംജീര്‍, ഷംജീറിന്റെ സുഹൃത്ത് റഷീദ് എന്നിവരും കൂടെയുണ്ടായിരുന്നു.

ഒരു പതിറ്റാണ്ടിലേറെ

ഒരു പതിറ്റാണ്ടിലേറെ

ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മരാജന്‍ ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായും അടുത്ത ബന്ധമുണ്ട്. ഒരു പതിറ്റാണ്ടോളമായി ബിജെപിയ്ക്ക് വേണ്ടി പണം കടത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്നും ധര്‍മരാജന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് മാത്രം 12 കോടി രൂപ കടത്തി എന്നും മൊഴി നല്‍കിയിട്ടുണ്ട്.

ധര്‍മരാജനെ സംശയിച്ചപ്പോള്‍

ധര്‍മരാജനെ സംശയിച്ചപ്പോള്‍

സേലത്ത് വച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ തന്നെ ബിജെപിയിലെ പല നേതാക്കളും ധര്‍മരാജനെ സംശയിച്ചിരുന്നു എന്നാണ് പറയുന്നത്. അതിന് ശേഷം കൊടകരയിലും കൂടി കവര്‍ച്ച നടന്നപ്പോള്‍ സംശയം ശക്തമായി. കൊടകര സംഭവത്തില്‍ ഇക്കാര്യം ബിജെപി നേതാവ് കെആര്‍ ഹരി പ്രകടിപ്പിക്കുകയും ചെയ്തു. കെ സുരേന്ദ്രനും കവര്‍ച്ചാകാര്യം വിശ്വാസ്യയോഗ്യമല്ലെന്ന നിലപാടെടുത്തു എന്നാണ് പറയുന്നത്. ഇതെല്ലാം ധര്‍മരാജന്റെ മൊഴിയായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐഎന്‍എല്‍ പിളര്‍ന്നു: കാസിം ഇരിക്കൂറിനെ പുറത്താക്കി അബ്ദുള്‍ വഹാബ്, വഹാബിനെ പുറത്താക്കി ദേശീയ നേതൃത്വംഐഎന്‍എല്‍ പിളര്‍ന്നു: കാസിം ഇരിക്കൂറിനെ പുറത്താക്കി അബ്ദുള്‍ വഹാബ്, വഹാബിനെ പുറത്താക്കി ദേശീയ നേതൃത്വം

ഐഎന്‍എല്‍ അടിപിടിയിലേക്ക് നയിച്ച സംഭവങ്ങള്‍... കാസിം ഇരിക്കൂർ പ്രകോപിപ്പിച്ചത് ഇങ്ങനെ, ലക്ഷ്യമിട്ടത് മറ്റൊന്ന്ഐഎന്‍എല്‍ അടിപിടിയിലേക്ക് നയിച്ച സംഭവങ്ങള്‍... കാസിം ഇരിക്കൂർ പ്രകോപിപ്പിച്ചത് ഇങ്ങനെ, ലക്ഷ്യമിട്ടത് മറ്റൊന്ന്

മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

English summary
Dharmarajan transported more than 21 crore rupees to Kerala for BJP during Assembly Elections- Charge sheet says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X