കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധീരജിന്റെ കൊലപാതകത്തെ അപലപിക്കില്ല, പ്രതികള്‍ക്ക് നിയമസഹായം നല്‍കും: കെ സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തെ അപലപിക്കില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണെന്ന് ഇപ്പോഴും തങ്ങള്‍ക്ക് ബോധ്യംവന്നിട്ടില്ലെന്നും പ്രതികള്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ജീവനുള്ള ജന്തു അതിനെ കൊല്ലാന്‍ വരുമ്പോള്‍ പ്രതികരിക്കും. ആ പ്രതികരണമാണ് പരമാവധി വന്നെങ്കില്‍ പൈലിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം ധീരജിന്റെ മരണത്തില്‍ ദു:ഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണെന്നും തന്റെ മനസ് അതിനു മാത്രം കല്ലല്ലെന്നും സുധാകരന്‍ പറഞ്ഞു. മനുഷ്യത്വം വളരെ ആഴത്തിലും പരപ്പിലും കാത്തുസൂക്ഷിക്കുന്ന സാധാരണ പ്രവര്‍ത്തകനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ തന്നെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള ഗൂഢാലോചന എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ലെന്നും ഇതിലൊന്നും തനിക്കൊരു ഭയപ്പാടും ഇല്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണെന്നും അവരെ ഒരിക്കലും തള്ളിപ്പറയില്ലെന്നും സുധാകരന്‍ പറഞ്ഞു.

sudhakaran 1

ധീരജിന്റെ കുടുംബത്തെ നേരില്‍ കാണാന്‍ വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'ധീരജിന്റെ മൃതദേഹം സ്വന്തം വീട്ട് വളപ്പില്‍ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാല്‍ അത് വേണ്ടെന്ന് തീരുമാനിച്ചത് സി പി ഐ എമ്മാണ്. എട്ട് സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങി ശവകുടീരം കൊട്ടിപ്പൊക്കി മരണം ആഘോഷമാക്കി മാറ്റാന്‍ ശ്രമിച്ച സി പി ഐ എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മനസ്സ് ജനങ്ങള്‍ തൊട്ടറിയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. തിരുവാതിര കളിച്ച് സി പി ഐ എം മരണം ആഘോഷമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു ചെറുപ്പക്കാരന്റെ നിശ്ചലമായ ശരീരം പോസ്റ്റ്ുമോര്‍ട്ടം മുറിയില്‍ കിടക്കുമ്പോഴും അതിന്റെ മുന്നില്‍ നിന്ന് പൊട്ടിച്ചിരിക്കാന്‍ സാധിക്കുന്ന എം എം മണി ദയാലുവായ മഹാനുഭാവനാണെന്നും സുധാകരന്‍ പരിഹസിച്ചു. കോളേജില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ കെ എസ് യുക്കാര്‍ക്ക് കോളേജില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തില്‍ കെ എസ് യുക്കാര്‍ക്ക് സംരക്ഷണം നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജുമായി ബന്ധപ്പെട്ടത്.

റോഡുകള്‍ കങ്കണയുടെ കവിളുകള്‍ പോലെയാക്കും; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എറോഡുകള്‍ കങ്കണയുടെ കവിളുകള്‍ പോലെയാക്കും; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എ

Recommended Video

cmsvideo
ധീരജിന്റെ പാട്ട് കേട്ട് പൊട്ടിക്കരഞ്ഞ് സോഷ്യൽ മീഡിയ,അന്ത വിണ്ണിൽ ആനന്ദം | Oneindia Malayalam

ഇത് അനുവദിക്കാതിരുന്ന സി പി ഐ എം എല്ലാവരേയും അടിച്ചോടിച്ചുവെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തല്ലി ആശുപത്രിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി വൈ എഫ് ഐക്കാര്‍ ഓടിച്ചിട്ട് തല്ലിയെന്നും അതിനിടെയാണ് ധീരജിന് കുത്തേറ്റതെന്നുമാണ് സുധാകരന്‍ പറയുന്നത്.

English summary
KPCC president K Sudhakaran has said that he will not condemn the murder of Dheeraj Rajendran, a student of Idukki Painavu Engineering College and an SFI activist. He said they were still not convinced that Dheeraj was stabbed by Nikhil Paili and that the Congress would provide legal assistance to the accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X