വള്ളത്തിന്റെ മറവില്‍ നടന്നത് മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന രംഗങ്ങള്‍! ചെമ്മീനെതിരെ ധീവരസഭ
വള്ളത്തിന്റെ മറവില്‍ നായകനും നായികയും കാണിച്ചുകൂട്ടുന്ന രംഗങ്ങള്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന് നിരക്കാത്തതാണെന്നും ദിനകരന് പറഞ്ഞു.
ആലപ്പുഴ: എക്കാലത്തെയും മികച്ച മലയാള ചിത്രമായ ചെമ്മീനെതിരെ അഖിലകേരള ധീവരസഭ നേതാവ് രംഗത്ത്. മത്സ്യത്തൊഴിലാളി സമൂഹത്തെ അപമാനിക്കുന്ന സിനിമയാണ് ചെമ്മീനെന്ന് അഖിലകേരള ധീവരസഭ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി ദിനകരന് പറഞ്ഞു. സിനിമയുടെ അന്‍പതാം വാര്‍ഷികാഘോഷം സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെമ്മീന്‍ എന്ന സിനിമയുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ പോലും ഇന്ന് അപമാനം സഹിക്കുന്നുണ്ട്. വള്ളത്തിന്റെ മറവില്‍ നായകനും നായികയും കാണിച്ചുകൂട്ടുന്ന രംഗങ്ങള്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന് നിരക്കാത്തതാണെന്നും ദിനകരന് പറഞ്ഞു. സിനിമ റിലീസ് ചെയ്തിട്ട് അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചത്. ഇതിനായുള്ള സംഘാടക സമിതി രൂപീകരണവും നടന്നിരുന്നു. അമ്പലപ്പുഴയില്‍ വെച്ച് വാര്‍ഷികാഘോഷ പരിപാടികള്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ കേരളത്തിന്റെ ഏത് തീരദേശത്ത് വെച്ച് ആഘോഷങ്ങള്‍ സംഘടിപ്പിച്ചാലും തടയുമെന്നും വി ദിനകരന് വ്യക്തമാക്കി.

ആലപ്പുഴയില്‍...
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ ചെമ്മീന്‍ റിലീസ് ചെയ്തിട്ട് അന്‍പത് വര്‍ഷം തികയുന്നതിന്റെ ഭാഗമായാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആലപ്പുഴയില്‍ ഇതിന്റെ സംഘാടക സമിതി രൂപീകരണയോഗവും നടന്നു. അമ്പലപ്പുഴയില്‍ വെച്ച് ആഘോഷ പരിപാടി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

പ്രതിഷേധവുമായി ധീവരസഭ...
ചെമ്മീനിലെ രംഗങ്ങള്‍ മത്സ്യത്തൊഴിലാളി സംഘങ്ങളെ അപമാനിക്കുന്നതാണെന്നാണ് ധീവരസഭ ജനറല്‍ സെക്രട്ടറി വി ദിനകരന് പറഞ്ഞത്. സിനിമയില്‍ വള്ളത്തിന്റെ മറവില്‍ കാണിച്ചുകൂട്ടുന്നത് ഒരിക്കലും മത്സ്യത്തൊഴിലാളികള്‍ക്ക് അംഗീകരിക്കാനാവില്ല. ഈ ചിത്രത്തിന്റെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ഇപ്പോഴും അപമാനം സഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി തടയുമെന്ന്...
കേരളത്തിലെ ഏത് തീരദേശത്ത് വെച്ച് പരിപാടി നടത്തിയാലും ധീവരസഭയുടെ നേതൃത്വത്തില്‍ തടയുമെന്നും ദിനകരന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് വിചാരിച്ചാലും വാര്‍ഷികാഘോഷ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ഷികം ഏപ്രിലില്‍...
ചെമ്മീന്‍ സിനിമയ്ക്കെതിരെ ഇതുവരെ ഉയരാത്ത ആക്ഷേപങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ചെമ്മീന്‍ ചിത്രീകരിച്ച അമ്പലപ്പുഴ പുറക്കാട് കടപ്പുറത്ത് വെച്ചാണ് ഏപ്രിലില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചത്. സിനിമയില്‍ അഭിനയിച്ചവരെയും പിന്നണി പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിക്കാനും തീരുമാനിച്ചിരുന്നു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications