കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വള്ളത്തിന്റെ മറവില്‍ നടന്നത് മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന രംഗങ്ങള്‍! ചെമ്മീനെതിരെ ധീവരസഭ

വള്ളത്തിന്റെ മറവില്‍ നായകനും നായികയും കാണിച്ചുകൂട്ടുന്ന രംഗങ്ങള്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന് നിരക്കാത്തതാണെന്നും ദിനകരന്‍ പറഞ്ഞു.

Google Oneindia Malayalam News

ആലപ്പുഴ: എക്കാലത്തെയും മികച്ച മലയാള ചിത്രമായ ചെമ്മീനെതിരെ അഖിലകേരള ധീവരസഭ നേതാവ് രംഗത്ത്. മത്സ്യത്തൊഴിലാളി സമൂഹത്തെ അപമാനിക്കുന്ന സിനിമയാണ് ചെമ്മീനെന്ന് അഖിലകേരള ധീവരസഭ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി ദിനകരന്‍ പറഞ്ഞു. സിനിമയുടെ അന്‍പതാം വാര്‍ഷികാഘോഷം സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചെമ്മീന്‍ എന്ന സിനിമയുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ പോലും ഇന്ന് അപമാനം സഹിക്കുന്നുണ്ട്. വള്ളത്തിന്റെ മറവില്‍ നായകനും നായികയും കാണിച്ചുകൂട്ടുന്ന രംഗങ്ങള്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന് നിരക്കാത്തതാണെന്നും ദിനകരന്‍ പറഞ്ഞു. സിനിമ റിലീസ് ചെയ്തിട്ട് അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചത്. ഇതിനായുള്ള സംഘാടക സമിതി രൂപീകരണവും നടന്നിരുന്നു. അമ്പലപ്പുഴയില്‍ വെച്ച് വാര്‍ഷികാഘോഷ പരിപാടികള്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ കേരളത്തിന്റെ ഏത് തീരദേശത്ത് വെച്ച് ആഘോഷങ്ങള്‍ സംഘടിപ്പിച്ചാലും തടയുമെന്നും വി ദിനകരന്‍ വ്യക്തമാക്കി.

ആലപ്പുഴയില്‍...

ആലപ്പുഴയില്‍...

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ ചെമ്മീന്‍ റിലീസ് ചെയ്തിട്ട് അന്‍പത് വര്‍ഷം തികയുന്നതിന്റെ ഭാഗമായാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആലപ്പുഴയില്‍ ഇതിന്റെ സംഘാടക സമിതി രൂപീകരണയോഗവും നടന്നു. അമ്പലപ്പുഴയില്‍ വെച്ച് ആഘോഷ പരിപാടി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

പ്രതിഷേധവുമായി ധീവരസഭ...

പ്രതിഷേധവുമായി ധീവരസഭ...

ചെമ്മീനിലെ രംഗങ്ങള്‍ മത്സ്യത്തൊഴിലാളി സംഘങ്ങളെ അപമാനിക്കുന്നതാണെന്നാണ് ധീവരസഭ ജനറല്‍ സെക്രട്ടറി വി ദിനകരന്‍ പറഞ്ഞത്. സിനിമയില്‍ വള്ളത്തിന്റെ മറവില്‍ കാണിച്ചുകൂട്ടുന്നത് ഒരിക്കലും മത്സ്യത്തൊഴിലാളികള്‍ക്ക് അംഗീകരിക്കാനാവില്ല. ഈ ചിത്രത്തിന്റെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ഇപ്പോഴും അപമാനം സഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി തടയുമെന്ന്...

പരിപാടി തടയുമെന്ന്...

കേരളത്തിലെ ഏത് തീരദേശത്ത് വെച്ച് പരിപാടി നടത്തിയാലും ധീവരസഭയുടെ നേതൃത്വത്തില്‍ തടയുമെന്നും ദിനകരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിച്ചാലും വാര്‍ഷികാഘോഷ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ഷികം ഏപ്രിലില്‍...

വാര്‍ഷികം ഏപ്രിലില്‍...

ചെമ്മീന്‍ സിനിമയ്‌ക്കെതിരെ ഇതുവരെ ഉയരാത്ത ആക്ഷേപങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ചെമ്മീന്‍ ചിത്രീകരിച്ച അമ്പലപ്പുഴ പുറക്കാട് കടപ്പുറത്ത് വെച്ചാണ് ഏപ്രിലില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചത്. സിനിമയില്‍ അഭിനയിച്ചവരെയും പിന്നണി പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിക്കാനും തീരുമാനിച്ചിരുന്നു.

English summary
Dheevara Sabha against Chemmeen Silver Jubilee celebration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X