• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മേശ തുടക്കാൻ നിന്ന ഹിന്ദിക്കാരൻ വന്നത് ആഢംബര കാറിൽ! സമ്മാനമായി വജ്രങ്ങളും! തിരുവനന്തപുരം ഞെട്ടി...

  • By ഡെന്നീസ്

തിരുവനന്തപുരം: മേശ തുടയ്ക്കാനും വൃത്തിയാക്കാനും നിന്ന ഹിന്ദിക്കാരൻ പയ്യൻ ലക്ഷങ്ങൾ വിലമതിക്കുന്ന കാറിൽ വന്നിറങ്ങിയപ്പോൾ ഹോട്ടൽ മുതലാളിക്കും ജീവനക്കാർക്കും ആദ്യം വിശ്വസിക്കാനായില്ല. കാറിൽ നിന്നിറങ്ങി വന്ന് വിലകൂടിയ വജ്രങ്ങളും വാച്ചുകളും യുവാവ് സമ്മാനമായി നൽകിയതോടെ എല്ലാവരും ശരിക്കും ഞെട്ടി.

കണ്ടാൽ ഡീസന്റ് പാർട്ടീസ്! ഈ സഹോദരിമാർ പഠിച്ച കള്ളികൾ! ചെങ്ങന്നൂരിൽ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു...

കാറിനുള്ളിൽ അലറിവിളിച്ച് യുവതി! വാഹനം തടഞ്ഞ നാട്ടുകാർ ശരിക്കും 'വിറച്ചു'! സംഭവം തൊടുപുഴയിൽ....

തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റിലാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവമുണ്ടായത്. മാസങ്ങൾക്ക് മുൻപ് കൊച്ചിയിലെ ഹോട്ടലിൽ സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് ക്ലീനിങ് ജോലി ചെയ്ത ധ്രുവ് എന്ന 18കാരനാണ് അനന്തപുരിയെയും ഞെട്ടിച്ചത്. ഗുജറാത്തിലെ സൂറത്തിലെ രത്നവ്യാപാരിയുടെ മകനായ ധ്രുവിന് കുടുംബത്തിലെ മുതിർന്നവർ നൽകിയ അസൈൻമെന്റായിരുന്നു കേരളത്തിലെ ഹോട്ടൽ ജോലി.

'എന്നെപ്പറ്റി പലതും അമ്മയോട് പറഞ്ഞു, അത് കേട്ട് നിർത്താതെ കരഞ്ഞിട്ടുണ്ട്'! ലിച്ചി തുറന്നു പറയുന്നു..

രണ്ടാഴ്ച മുൻപ്...

രണ്ടാഴ്ച മുൻപ്...

ജോലി അന്വേഷിച്ച് രണ്ടാഴ്ച മുൻപാണ് ധ്രുവ് തിരുവനന്തപുരത്തെത്തിയത്. ആയുർവേദ കോളേജ് ജംഗ്ഷനിൽ ഹോട്ടൽ നടത്തുന്ന ചെറുപ്പക്കാരെയും ധ്രുവ് ജോലിക്കായി സമീപിച്ചു. എന്നാൽ ആദ്യം ധ്രുവിനെ ഇവർ ജോലിക്കെടുക്കാൻ കൂട്ടാക്കിയില്ല. പിന്നീട് മറ്റൊരാൾ ശുപാർശ ചെയ്തതോടെ ജോലിക്കെടുത്തു.

ക്ലീനിങ്...

ക്ലീനിങ്...

ആയുർവേദ കോളേജ് ജംഗ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റിൽ ക്ലീനിങ് ആൻഡ് സപ്ലൈ വിഭാഗത്തിലാണ് ധ്രുവിന് ജോലി ലഭിച്ചത്. ജോലിയിൽ പ്രവേശിച്ച ധ്രുവ് ആകർഷകമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടുകയും ചെയ്തു.

ഒരാഴ്ച...

ഒരാഴ്ച...

ഏഴു ദിവസമാണ് ധ്രുവ് തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലി ചെയ്തത്. കൃത്യം ഏഴു ദിവസം കഴിഞ്ഞപ്പോൾ മുത്തശ്ശിക്ക് സുഖമില്ലെന്നും, ഓണത്തിന് തിരികെയെത്താമെന്നും പറഞ്ഞാണ് ധ്രുവ് നാട്ടിൽ പോയത്.

വിവരമില്ല...

വിവരമില്ല...

ഓണത്തിരക്കിനിടെ ധ്രുവിന്റെ കാര്യം ഹോട്ടലുടമകൾ മറന്നുപോയിരുന്നു. ഇതിനിടെ ധ്രുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

ട്വിസ്റ്റ്...

ട്വിസ്റ്റ്...

ഒരു വിവരവും ലഭിക്കാതായതോടെ ഹോട്ടലുടമകളും ജീവനക്കാരും ധ്രുവിന്റെ കാര്യം മറന്നുപോയി. പിന്നീട് ആഗസ്റ്റ് 7 വ്യാഴാഴ്ചയാണ് ഹോട്ടലുടമകളെ ധ്രുവ് തിരികെ വിളിക്കുന്നത്. ഒന്നു കാണാനാകുമോ എന്ന് ചോദിച്ച ധ്രുവ് ഹോട്ടലിലേക്ക് വരാമെന്നും പറഞ്ഞു.

മാസ് എൻട്രി...

മാസ് എൻട്രി...

മൂന്ന് ആഢംബര കാറുകളിലായാണ് ധ്രുവും സംഘവും റെസ്റ്റോറന്റിലെത്തിയത്. ആഢംബര കാറിൽ വന്നിറങ്ങിയ ക്ലീനിങ് ജോലിക്കാരനെ കണ്ട് ഹോട്ടലുടമകളും ജീവനക്കാരും ഞെട്ടിത്തരിച്ചു.

ലക്ഷങ്ങളുടെ സമ്മാനം...

ലക്ഷങ്ങളുടെ സമ്മാനം...

വെറുംകൈയോടെയല്ല ധ്രുവും സംഘവും തിരുവനന്തപുരത്തെത്തിയത്. ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രങ്ങളും വാച്ചുകളും പേനകളും കൂടാതെ പണവും ധ്രുവ് എല്ലാവർക്കും സമ്മാനമായി നൽകി.

സൂറത്തിൽ...

സൂറത്തിൽ...

സൂറത്ത് കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ഏറ്റവും വലിയ രത്നവ്യാപാരികളുടെ കുടുംബത്തിലെ ഇളമുറക്കാരനാണ് ധ്രുവ്. എംബിഎ വിദ്യാർത്ഥികളായ ധ്രുവിനും കുടുംബത്തിലെ മറ്റു ചെറുപ്പക്കാർക്കും മുതിർന്നവർ നൽകിയ അസൈൻമെന്റായിരുന്നു ഹോട്ടൽ ജീവിതം.

ബിസിനസ് ആവശ്യങ്ങൾക്കെന്ന്...

ബിസിനസ് ആവശ്യങ്ങൾക്കെന്ന്...

കുടുംബത്തിലെ ചെറുപ്പക്കാർ തിരുവനന്തപുരം, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, തുടങ്ങിയ നഗരങ്ങളിലാണ് ഹോട്ടൽ ജോലി ചെയ്തിരുന്നത്. ഇവരെ ഹോട്ടൽ ജോലിക്കയച്ച കാര്യം കുടുംബത്തിലെ സ്ത്രീകളെ അറിയിച്ചിരുന്നില്ല. ബിസിനസ് ആവശ്യങ്ങൾക്കായി പോയിരിക്കുകയാണെന്നാണ് സ്ത്രീകളോട് പറഞ്ഞിരുന്നത്.

English summary
dhruv reached in trivandrum and worked as a hotel waiter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X