വലിയ തെറ്റിന് തിരി കൊളുത്തിയ പ്രമുഖ നടന്‍ നിവിന്‍ പോളിയല്ല; വെളിപ്പെടുത്തി ധ്യാന്‍ ശ്രീനിവാസന്‍
അടുത്തിടെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പരസ്യമായി പറഞ്ഞ ചില വാക്കുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. പേര് വെളിപ്പെടുത്താതെ, ഒരു നടനെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്നായിരുന്നു ലിസ്റ്റിന്റെ വിമര്‍ശനം. ഇനിയും ആവര്‍ത്തിച്ചാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രിന്‍സ് ആന്റ് ഫാമിലി എന്ന ദിലീപ് ചിത്രത്തിന്റെ ഭാഗമായുള്ള പരിപാടിക്കിടെയാണ് ലിസ്റ്റിന്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയ കാര്യം പറഞ്ഞത്. ലിസ്റ്റിന്‍ പരോക്ഷമായി കുറ്റപ്പെടുത്തിയത് നിവിന്‍ പോളിയെ ആണ് പ്രചാരണം ഉണ്ടായി. ഇരുവരെയും ബന്ധിപ്പിക്കുന്ന സിനിമാ ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചു. പിന്നീട് നിവിന്‍ പോളി നടത്തിയ ഒരു പ്രസംഗം ലിസ്റ്റിനുള്ള മറുപടിയായും വിലയിരുത്തപ്പെട്ടു. എന്നാല്‍ ലിസ്റ്റിന്‍ പറഞ്ഞത് തന്നെ കുറിച്ചാണ് എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്...

'മലയാള സിനിമയില്‍ വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, മലയാള സിനിമയിലെ പ്രമുഖ നടന്‍ ഇന്ന് വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടന്‍ ചെയ്തത് വലിയ തെറ്റാണ്. ഇനി അത് ആവര്‍ത്തിക്കരുത്. അങ്ങനെ ചെയ്താല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. താനിത് പറയുമ്പോള്‍ ആ നടന്‍ കാണും.'- ഇതായിരുന്നു പ്രിന്‍സ് ആന്റ് ഫാമിലി സിനിമയുടെ പരിപാടിയില്‍ ലിസ്റ്റിന്റെ വാക്കുകള്‍. പേര് വെളിപ്പെടുത്താതെ ഇങ്ങനെ പറയുന്നത് പല സംശയങ്ങള്‍ക്കും ഇടയാക്കുമെന്ന് ലിസ്റ്റിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
എന്നാല്‍ ലിസ്റ്റിന്‍ പറഞ്ഞത് തന്നെ കുറിച്ചാണ് എന്ന് ധ്യാന്‍ ശ്രീനിവാസന്‍ സരസമായി പറയുന്നു. ലിസ്റ്റിന്‍ വേദിയിലിരിക്കെയാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്. 'ആ പ്രമുഖ നടന്‍ ഞാനാണ്. ലിസ്റ്റിന്‍ എന്ന നിര്‍മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രമാണ് ഇതെല്ലാം. സിനിമയെ ജനങ്ങളിലേക്ക് എത്തിക്കാന്‍ നിര്‍മാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണെന്നും' ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
അതേസമയം, ലിസ്റ്റിന്‍ നിര്‍മിക്കുന്ന ബേബി ഗേള്‍ എന്ന ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് വൈക്കത്ത് പുരോഗമിക്കുകയാണ്. നിവിന്‍ പോളി ചിത്രത്തില്‍ ജോയിന്‍ ചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ലിസ്റ്റിന്‍ പങ്കുവച്ചിരുന്നു. നേരത്തെ ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്തായിരുന്നു. ലിസ്റ്റിന്റെ ആദ്യ നിര്‍മാണം ട്രാഫിക് ആണ്. ആ സിനിമയുടെ തിരക്കഥാകൃത്തുക്കളാണ് ബേബി ഗേളിനും തിരക്കഥ ഒരുക്കുന്നത്.












Click it and Unblock the Notifications