ചോദ്യങ്ങള്‍ നിലവാരമില്ലായിരുന്നു; മീടൂവിനെ പരിഹസിച്ചതല്ല, വിശദീകരിച്ച് ധ്യാന്‍ ശ്രീധിവാസന്‍
കൊച്ചി: മീടൂ മൂവ്‌മെന്റിനെ പരിഹസിക്കുന്ന തരത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം നേരത്തെ വലിയ വിവാദമായിരുന്നു. ആ വിഷയത്തില്‍ വിശദീകരണവുമായി താരം രംഗത്ത് വന്നിരിക്കുകയാണ്. താന്‍ മീടുവിനെ സില്ലി ആയിട്ടല്ല കാണുന്നതെന്ന് ധ്യാന്‍ വ്യക്തമാക്കി. ദ ക്യുവിന് നല്‍കിയ അ ഭിമുഖത്തിലായിരുന്നു താരത്തിന്റെ മറുപടി. തന്നോടുള്ള ചോദ്യങ്ങള്‍ അതേ രീതിയിലുള്ള മറുപടിയാണ് നല്‍കിയത്.
ഞാന്‍ ചിരിച്ച് കൊണ്ട് സംസാരിച്ചത് ചിലരെ വേദനിപ്പിച്ചതായി അറിഞ്ഞു. അത് മീടുവിനെ വില കുറഞ്ഞ് കാണുന്നതല്ല. പക്ഷേ അത്തരത്തില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ധ്യാന്‍ പറഞ്ഞു. സര്‍വൈവര്‍മാരെ അപമാനിക്കുന്ന കൊലച്ചിരി ആയി അതിനെ വ്യാഖ്യാനിക്കരുതെന്നും ധ്യാന്‍ പറഞ്ഞു.

മീടുവിനെ സിലിയായിട്ടല്ല ഞാന്‍ കാണുന്നത്. പക്ഷേ ആ അഭിമുഖത്തിലെ ചോദ്യങ്ങള്‍ തീരെ നിലവാരമുള്ളതായിരുന്നില്ല. ചേട്ടനെ ആരെങ്കിലും തേച്ചിട്ടുണ്ടോ എന്നാണ് അവതാരകന്‍ ചോദിച്ചത്. എന്തിനാണ് അങ്ങനെയൊക്കെയുള്ള ചോദ്യങ്ങളെന്ന് മനസ്സിലാവുന്നില്ല. അടുത്ത ചോദ്യം എങ്ങനെയാവുമെന്നും മനസ്സിലായി. ഞാന്‍ കുറേ പേരെ തേച്ചിട്ടുണ്ടെന്ന് പറഞ്ഞത് അതുകൊണ്ടാണ്. പണ്ടൊക്കെ ആയിരുന്നെങ്കില്‍ ഞാന്‍ പെട്ട് പോയെനെ എന്ന് ചെറുതായി ചിരിച്ചിട്ടാണ് പറഞ്ഞത്. ആ ചിരിയെ കുറിച്ച് ഒരു ഡോക്ടറുടെ കുറിപ്പ് കണ്ടിരുന്നു. പറഞ്ഞത് ചിലരെ വേദനിപ്പിച്ചതായി മനസ്സിലായി. അതില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ പണ്ട് ചെയ്ത് തോന്ന്യവാസവും പോക്രിത്തരവുമൊക്കെ ആലോചിച്ചാവും എന്റെ ചിരി. അത് ആരെയും വേദനിപ്പിക്കാന് ഉദ്ദേശിച്ചുള്ളതല്ല.

സര്‍വൈവര്‍മാരെ അപമാനിക്കുന്നൊരു കൊലച്ചിരിയായി അതിനെ ആരും കാണരുത്. വേറെയൊന്നും ഉദ്ദേശിച്ചല്ല ചിരിച്ചത്. ഇനി ലോകത്താരെങ്കിലും ഞാന്‍ മീട ചെയ്തിട്ടുണ്ടെന്ന് ഇങ്ങനൊരു പ്ലാറ്റ്‌ഫോമില്‍ വന്നിരുന്ന് പറയുമോ. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാവണം. ഞാന്‍ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്തിട്ടുള്ള പ്രധാന കാര്യം സെക്‌സ് ജോക്കാണ്. ഇത് തമാശയ്ക്ക് വേണ്ടി പറയുന്നതാണ്. പക്ഷേ എന്റെയൊരു പെണ്‍സുഹൃത്ത് ശരിയല്ലെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ അത് തെറ്റാണെന്ന് മനസ്സിലാക്കിയത്. തിര ചെയ്യുന്ന സമയത്ത് ഇക്കാര്യങ്ങളെ പറ്റി പുസ്തകം വായിക്കുകയും പഠിക്കുകയും ചെയ്തിരുന്നു.

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആര്‍ക്കൊക്കെ വിഷമമായി കാണുമെന്ന് അത്തരം കാര്യങ്ങളിലൂടെയാണ് മനസ്സിലായത്. പിന്നീട് മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് സ്ത്രീകളെ ബഹുമാനിക്കാനും അവരെ അറിയാനും തുടങ്ങിയത്. മീടു എന്നത് ഫിസിക്കലി അറ്റാക്ക് ചെയ്യുന്നത് മാത്രമാണ് എന്നാണ് പലരും കരുതുന്നത്. സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ഒരാളോട് ചോദിക്കുന്നത്, ദ്വയാര്‍ത്ഥം എന്നിവയൊക്കെ ഇതില്‍ വരും. ഇപ്പോഴും ഈ മോശം തമാശകളൊക്കെ പറയുന്നവരുണ്ട്. നമ്മുടെ ഇവിടെ ആരോപണങ്ങള്‍ വന്നിട്ടുള്ള നടന്മാര്‍ക്കെതിരെ ഇല്ലെങ്കില്‍ പവര്‍ഫുള്‍ ആള്‍ക്കാര്‍ക്കെതിരെയാണ്. സിനിമയില്‍ വന്ന് ചുരുങ്ങിയ കാലമായവര്‍ക്കെതിരെ പോലും ആരോപണങ്ങള്‍ വന്നില്ലേ എന്ന് ധ്യാന്‍ ചോദിക്കുന്നു.

തേക്കുക എന്ന് പറയുന്നത് സ്ത്രീവിരുദ്ധമായൊരു പോയിന്റല്ല. എന്നെ തേക്കാന്‍ നോക്കിയവരെ മാത്രമേ ഞാന്‍ തിരിച്ച് തേച്ചിട്ടുള്ളൂ. നിങ്ങളൊക്കെ വിചാരിക്കും പോലെ ലോകത്തിലെ എല്ലാ പെണ്‍കുട്ടികളും നല്ലവരൊന്നും അല്ല. നല്ലതും ചീത്തയുമുണ്ട്. ചെന്നൈ പോലൊരു നഗരത്തിലാണ് ഞാന്‍ പഠിച്ചത്. അവിടെയുള്ള പെണ്‍കുട്ടികള്‍ പ്രേമിക്കുന്നതിന് മുമ്പ് പയ്യന്റെ പ്രൊഫൈല്‍ നോക്കും. അവന്റെ കൈയ്യില്‍ കാശുണ്ടോ എന്നൊക്കെ നോക്കും. കാശില്ലാത്തവരെ പ്രേമിക്കില്ല. കാശിന് വേണ്ടി മാത്രം എന്റെ കൂടെ നടന്ന പെണ്‍പിള്ളാരുണ്ട്. ഇവര്‍ക്ക് ആ സമയത്ത് വേറെ റിലേഷനും കാണും. ആണുങ്ങളെ കൃത്യമായി യൂസ് ചെയ്യാന്‍ കഴിയുന്നവരും ഉണ്ട്. ഇപ്പറയുന്നവരൊന്നും മലയാളികളല്ല. അതുകൊണ്ട് അങ്ങനെയയുള്ളവരെ യാതൊരു ദയവുമില്ലാതെ തേച്ചിട്ടുണ്ട്.

പിന്നെ ചേട്ടന്‍ ആരെയെങ്കിലും തേച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത് ആദ്യം നിര്‍ത്തണം. എന്‍എസ് മാധവന്‍ സാറിനെ ഒരുപാട് ബഹുമാനിക്കുന്നയാളാണ് ഞാന്‍. അദ്ദേഹം പറഞ്ഞതിനെ ഞാന്‍ അംഗീകരിക്കുന്നു. അത് മോശമാണെന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്. തന്നെ ഒരു പ്രസ്താവന വെച്ച് വിലയിരുത്തരുതെന്ന് എന്‍എസ് മാധവനോട് ധ്യാന്‍ പറഞ്ഞു. താന്‍ പണ്ട് ചെയ്തത് തെറ്റായി തന്നെ കാണുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇവിടെ വലിയ ആരോപണങ്ങള്‍ വന്നപ്പോഴൊന്നും എന്‍എസ് മാധവന്‍ പ്രതികരിക്കാതിരുന്നതെന്നും ധ്യാന്‍ ചോദിക്കുന്നു. വിനായകന് എതിരെ ഒരു സ്ത്രീ പരാതി കൊടുത്തിരുന്നു. പിന്നീട് അത് തന്നെയല്ലേ പ്രസ് മീറ്റില്‍ ആവര്‍ത്തിച്ചത്. ഇവര്‍ക്ക് സ്വഭാവത്തില്‍ എന്ത് മാറ്റമാണ് സംഭവിച്ചത്. മാധവന്‍ സാര്‍ ഈ സമയത്തൊന്നും വായ തുറന്ന് കണ്ടിട്ടില്ല. വിനായകന്റെ കേസിലും അങ്ങനെ തന്നെയാണെന്നും ധ്യാന്‍ പറഞ്ഞു.












Click it and Unblock the Notifications