നെടുമ്പാശേരിയില്‍ വന്‍ രത്‌ന വേട്ട; പിടികൂടിയത് രണ്ടരക്കോടിയുടെ രത്‌നം
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ രത്‌ന വേട്ട.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ രത്‌ന വേട്ട. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് രത്‌നങ്ങള്‍ പിടികൂടിയത്. പിടി കൂടിയ രത്‌നങ്ങള്‍ക്ക് രണ്ടരക്കോടി രൂപ വിലവരുമെന്നാണ് വിവരം.
വിമാനത്താവളത്തിലെ സിഐഎസ്എഫ് ഇന്റലിജന്‍സ് വിഭാഗമാണ് രത്‌നങ്ങള്‍ പിടികൂടിയത്. വിമാനത്താവളം വഴി വന്‍തോതില്‍ സ്വര്‍ണവും രത്‌നവും കള്ളക്കടത്ത് നടത്താന്‍ സാധ്യത ഉണ്ടെന്ന് വിവരങ്ങള്‍ ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് നടത്തിയ തിരച്ചിലിലാണ് രത്‌നങ്ങള്‍ പിടികൂടിയത്.

ജ്വല്ലറികൡലേക്ക് കൊണ്ടുവരികയായിരുന്ന വജ്രമാണിതെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications