കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവനെ കൊന്ന് ശരിക്കും കൊലയാളിയായി ജയിലിലേക്ക് വരും; ദുരൂഹമായി സൗമ്യയുടെ ഡയറിക്കുറിപ്പുകൾ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദുരൂഹമായി സൗമ്യയുടെ ഡയറിക്കുറിപ്പുകൾ | Oneindia Malayalam

കണ്ണൂർ: പിണറായി കൂട്ടക്കൊലപാതകത്തിൽ കൂടുതൽ ദുരൂഹത. കേസിലെ പ്രതി സൗമ്യയുടെ തൂങ്ങിമരണവും കൂടുതൽ വിവാദമാവുകയാണ്. തന്റെ വഴിവിട്ട ബന്ധങ്ങൾക്ക് മാതാപിതാക്കളും മകളും തടസ്സമായപ്പോൾ മൂന്ന് പേരെയും സൗമ്യ കൊലപ്പെടുത്തിയെന്നാണ് കേസ്. സൗമ്യ ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നായിരുന്നു കണ്ടെത്തൽ.

രണ്ടാഴ്ചയ്ക്ക് ശേഷം നെടുമ്പാശ്ശേരി വിമാനത്താവളം പ്രവർത്തനസജ്ജമായി; മഹാപ്രളയത്തിൽ നഷ്ടം 300 കോടിരണ്ടാഴ്ചയ്ക്ക് ശേഷം നെടുമ്പാശ്ശേരി വിമാനത്താവളം പ്രവർത്തനസജ്ജമായി; മഹാപ്രളയത്തിൽ നഷ്ടം 300 കോടി

എന്നാൽ കൊലപാതകത്തിൽ മറ്റാരാൾക്ക് കൂടി പങ്കുണ്ടെന്ന് സൗമ്യയുടെ ഡയറിക്കുറിപ്പിൽ സൂചന നൽകുന്നു. മരിക്കുന്നതിന് മുൻപ് ജയിലിൽ വെച്ച് സൗമ്യ എഴുതിയതാണ് ഈ ഡയറിക്കുറിപ്പ്. ഡയറിയിലെ അവൻ എന്ന പരാമർശമാണ് സംശയം ജനിപ്പിക്കുന്നത്.

എന്‍ടിആറിന്റെ മകനും ജൂനിയര്‍ എന്‍ടിആറിന്റെ പിതാവുമായ നന്ദമൂരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചുഎന്‍ടിആറിന്റെ മകനും ജൂനിയര്‍ എന്‍ടിആറിന്റെ പിതാവുമായ നന്ദമൂരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

അവൻ

അവൻ

സൗമ്യയുടെ മൂത്ത മകൾ ഐശ്വര്യയോട് പറയുന്ന രീതിയിലാണ് കുറിപ്പ് തുടങ്ങുന്നത്. കിങ്ങിണി, കൊലപാതകത്തിൽ പങ്കില്ലെന്ന് തെളിയുന്നതു വരെ അമ്മയ്ക്ക് ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. അമ്മ അവനെ കൊല്ലും. എന്നിട്ട് ശരിക്കും കൊലയാളിയായി ജയിലിലേക്ക് തിരിച്ച് വരും. ഡയറിക്കുറിപ്പിലെ ഈ പരാമർശമാണ് കൊലപാതകത്തിൽ മറ്റൊരാൾക്ക് പങ്കുണ്ടെന്ന സൂചന നൽകുന്നത്.

കുടുംബം

കുടുംബം

എന്റെ കുടുംബം എനിക്ക് ബാധ്യതയല്ലായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെടുത്തണം. കൊലപാതകത്തിൽ പങ്കില്ലെന്ന് തെളിയും വരെ എനിക്ക് ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തി തരുമെന്നും സൗമ്യ ഡയറിക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ജയിലിൽ സന്ദർശനം നടത്തിയ ലീഗൽ സർവീസ് അതോരിറ്റി പ്രതിനിധിയോടും സൗമ്യ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായാണ് വിവരം. മജിസ്ട്രേറ്റിന് മുമ്പിൽ ഇത് തുറന്നു പറയാൻ തയാറാണെന്നും സൗമ്യ അറിയിച്ചിരുന്നു.

ഒറ്റയ്ക്കല്ല

ഒറ്റയ്ക്കല്ല

സൗമ്യ ഒറ്റയ്ക്ക് കൊലപാതകങ്ങൾ നടത്തില്ലെന്നും പുറത്ത് നിന്നാരുടെയോ സഹായം ഉണ്ടായിട്ടുണ്ടെന്നും സഹോദരിയും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. പലരുമായി സൗമ്യ ബന്ധം പുലർത്തിയിരുന്നു. ഇതിൽ ഒരു യുവാവിനോടൊപ്പം മുംബൈയ്ക്ക് പോകുമെന്നും ഹോം നഴ്സായി ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അയൽക്കാരോട് പറഞ്ഞിരുന്നു. കൊലപാതകവുമായി ഈ യുവാവിന് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചിരുന്നില്ല.

പാർട്ടി പ്രവർത്തകൻ

പാർട്ടി പ്രവർത്തകൻ

പ്രദേശത്തെ ഒരു പാർട്ടി പ്രവർത്തകനുമായി സൗമ്യയ്ക്ക് ബന്ധമുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇയാൾ പോലീസിനെ സ്വാധീനിച്ച് കേസ് അട്ടിമറിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നെങ്കിലും കൂടുതൽ അന്വേഷണങ്ങൾ നടന്നിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ആത്മഹത്യാ കുറിപ്പ്

ആത്മഹത്യാ കുറിപ്പ്

തന്റെ മരണത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും തന്നെ കുടുംബം ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും ആത്മഹത്യാകുറിപ്പിൽ സൗമ്യ എഴുതിയിരുന്നു. താൻ കുറ്റക്കാരിയല്ലെന്നും ആരെയും കൊന്നിട്ടില്ലെന്നും ആത്മഹത്യാ കുറിപ്പിലു പറയുന്നുണ്ട്. ഇത് തന്നെയാണ് ഡയറിക്കുറിപ്പിലും സൗമ്യ ആവർത്തിക്കുന്നത്.

ദുരൂഹത

ദുരൂഹത

ജയിൽ വളപ്പിലെ കശുമാവിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സൗമ്യയെ കണ്ടെത്തിയത്. മറ്റൊരാളുടെ സാരിയായിരുന്നു സൗമ്യ ഉപയോഗിച്ചത്. ഇതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. സൗമ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയിൽ അധികൃതർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. സൗമ്യയുടെ മൃതദേഹം സ്വീകരിക്കാനും ബന്ധുക്കൾ തയാറായിരുന്നില്ല.

അരുംകൊല

അരുംകൊല

വണ്ണത്താം വീട്ടിൽ കുഞ്ഞിക്കണ്ണൻ ഭാര്യ കമല, പേരക്കുട്ടികളായ കീർത്തന, ഐശ്വര്യ എന്നിവരാണ് ദുര‌ൂഹ സാഹചര്യത്തിൽ മരിച്ചത്. 2012 സെപ്റ്റംബർ ഒമ്പതിനാണ് കീർത്തന മരിക്കുന്നത്. 6 വർഷങ്ങൾക്ക് ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. തുടർന്ന് മാർച്ച് 7ന് കമലയും ഏപ്രിൽ 13ന് കുഞ്ഞിക്കണ്ണനും മരിക്കുകയായിരുന്നു. ഛർദ്ദിയെ തുടർന്നായിരുന്നു എല്ലാവരുടെയും മരണം. ഇതിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

English summary
diary notes of pinarayi murder case convict soumya indicatesanother persons involment in case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X