കാരുണ്യ: മോഹന്‍ലാലും മമ്മൂട്ടിയും സൗജന്യമായി അഭിനയിച്ചു, മുകേഷ് മാത്രം 6 ലക്ഷം വാങ്ങിയോ: സത്യാവസ്ഥ
തിരുവനന്തപുരം: സിനിമ മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയ മലയാളത്തിലെ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് മുകഷ്. തുടര്‍ച്ചയായ രണ്ടാം തവണയും അദ്ദേഹം കൊല്ലത്ത് നിന്നുള്ള എംഎല്‍എയായി വിജയിച്ചു. രണ്ട് മേഖലകളിലും സജീവമായ ഇടപെടലുകളുമായി മുന്നോട്ട് പോകുമ്പോള്‍ തന്നെ പല വിധത്തിലുള്ള വിവാദങ്ങളിലും അദ്ദേഹം ചെന്ന് ചാടാറുണ്ട്. രാഷ്ട്രീയ എതിരാളികള്‍ ഇത് ഏറ്റെടുത്ത് അദ്ദേഹത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനവും ഉന്നയിച്ച് പോരുന്നു. ഫോണ്‍ സംഭാഷണം, താരസംഘടനയായ അമ്മയിലെ വിവാദങ്ങള്‍ എല്ലാം അദ്ദേഹത്തെ പലപ്പോഴായി പ്രതിസ്ഥാനത്ത് നിര്‍ത്തി.
ഇപ്പോഴിതാ മുകേഷിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി കൊണ്ട് മറ്റൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടുണ്ട്. നിര്‍ധന രോഗികളുടെ ചികിത്സക്ക് ഫണ്ട് കണ്ടത്താനായി കേരള സര്‍ക്കാര്‍ ആരംഭിച്ച കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ മുകേഷ് മാത്രം പ്രതിഫലം വാങ്ങിയെന്നാണ് പ്രചരണം.
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

അന്തരിച്ച കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണി ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ധനമന്ത്രിയായിരിക്കുന്ന കാലത്തായിരുന്നു കാരുണ്യ ലോട്ടറി ആരഭിച്ചത്. കിടപ്പുരോഗികള്‍ക്കും ഗുരുതരരോഗബാധിതരായ നിര്‍ധനരായ കുടുംബങ്ങള്‍ക്കും ചികിത്സായ സഹായം ഉറപ്പ് വരുത്തുകയെന്ന് ലക്ഷ്യത്തോടെ ആരംഭിച്ച കാരുണ്യ ലോട്ടറിക്ക് പ്രമുഖ സിനിമാ താരങ്ങളെ അണിനിരത്തിക്കൊണ്ട് വലിയ പരസ്യവും സര്‍ക്കാര്‍ ചെയ്തിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും അടങ്ങുന്ന വലിയ താരനിരയായിരുന്നു കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിച്ചത്.

സംവിധായകന്‍ പ്രിയദര്‍ശന്‍, നടന്‍മാരായ ഇന്നസെന്റ്, പൃഥ്വിരാജ്, ദിലീപ്, അശോകന്‍, മുകേഷ് മേനക, കാവ്യാ മാധവന്‍, കവിയൂര്‍ പൊന്നമ്മ, മധു, മനോജ് കെ ജയന്‍, ഗായകരായ കെഎസ് ചിത്ര, എംജി ശ്രീകുമാര്‍, ജയചന്ദ്രന്‍ എന്നിവരും കാരുണ്യ ലോട്ടറിയുടെ പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. കെഎം മാണിയുടേതായും ഒരു പരസ്യ ചിത്രം പുറത്തിങ്ങി. ലോട്ടറി പുറത്തിറക്കുന്നതിന്റെ ഉദ്ദേശലക്ഷ്യം മുന്‍നിര്‍ത്തി സിനിമയില്‍ അഭിനയിച്ച താരങ്ങള്‍ ആരും തന്നെ പരസ്യത്തില്‍ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയിരുന്നില്ല.

എന്നാല്‍ ഇത് സംബന്ധിച്ച് നല്‍കിയ ഒരു വിവരാവകാശ രേഖയില്‍ നടന്‍ മുകേഷിന് മാത്രം 6 ലക്ഷം രൂപ നല്‍കിയെന്നാണ് വ്യക്തമാക്കുന്നത്. 2013 ലായിരുന്നു അനില്‍കുമാര്‍ എന്നയാള്‍ നല്‍കിയ അപേക്ഷയ്ക്ക് സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റ് ഇത്തരമൊരു മറുപടി നല്‍കിയത്. ഇപ്പോള്‍ പ്രചരിക്കുന്ന വിവരവാകാശ രേഖയില്‍ നിന്നും മറുപടി നല്‍കിയ തിയതി വെട്ടിമാറ്റിയാണ് പ്രചരിപ്പിക്കുന്നത്. ഈ അടുത്ത് നടന്ന സംഭവം എന്ന രീതിയില്‍ മുകേഷിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വലിയ വിമര്‍ശനവും നടക്കുന്നുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2013 ല്‍ നടന്ന സംഭവം ആണിതെന്ന് മാത്രമല്ല പിന്നിടുള്ള ചില വര്‍ഷങ്ങളില്‍ ഈ കത്ത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയപ്പോള്‍ 2016 ല്‍ മുകേഷ് തന്നെ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വരികയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നും മുകേഷ് മത്സരിക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ ഈ രേഖ ആയുധമാക്കിയപ്പോഴായിരുന്നു താരം മറുപടിയുമായി രംഗത്ത് എത്തിയത്. കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ 6 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം അദ്ദേഹം പൂര്‍ണ്ണമായും നിഷേധിക്കുകയും ചെയ്തു.

മറ്റ് താരങ്ങളെപ്പോലെ പ്രതിഫലം ഒന്നും വാങ്ങാതെയാണ് പരസ്യത്തില്‍ അഭിനയിച്ചതെന്നാണ് മുകേഷ് പറയുന്നത്. പിന്നീട് എന്തുകൊണ്ടാണ് ഇത്തരമൊരു വിവരവാകാശ രേഖ വന്നതെന്നും അദ്ദേഹം അന്ന് വിശദീകരിച്ചതാണ്. അന്നത്തെ ലോട്ടറി ഡിപ്പാർട്ടുമെൻറ് ഡയറക്ടർ ആയിരുന്ന ശ്രീ ബിജു പ്രഭാകർ IAS ലോകായുക്തയ്ക്ക് അന്നാളിൽ തന്നെ നല്‍കുകയുണ്ടായി. സംശയമുള്ള ആർക്കുവേണമെങ്കിലും ആ രേഖകൾ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ടാൽ പരിശോധിക്കുവാൻ സാധിക്കുമെന്നുമായിരുന്നു മുകേഷ് അന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. മുകേഷിന്റെ ആ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്.

ഇന്ന് ഫേസ്ബുക്കിലും വാട്സ്ആപ്പിലും മറ്റും തെറ്റായ ഒരു വാർത്ത പ്രചരിക്കുന്നത് കണ്ടു."മുകേഷ് 6 ലക്ഷം രൂപ വാങ്ങിയാണ് കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ അഭിനയിച്ചത് "എന്നായിരുന്നു അത്.
സത്യത്തിൽ പ്രതിഫലം ഒന്നും വാങ്ങാതെയാണ് ഞാൻ കാരുണ്യയുടെ പരസ്യത്തിൽ അഭിനയിച്ചത്.കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ ആദ്യമായി അഭിനയിച്ചതും ഞാനായിരുന്നു.

ശ്രീമതി സന്ധ്യ രാജേന്ദ്രൻ ആയിരുന്നു കാരുണ്യ ലോട്ടറിയുടെ ആദ്യ 6 പരസ്യങ്ങൾ സംവിധാനം ചെയ്തത്.6 ലക്ഷത്തിനു 6 പരസ്യങ്ങൾ ചെയ്യുവാൻ ആയിരുന്നു ലോട്ടറി ഡിപ്പാർട്ടുമെന്റുമായുള്ള കരാർ.ലോട്ടറി ഡിപ്പാർട്ടുമെൻറിൻെറ നിയമം അനുസരിച്ച് പരസ്യത്തിൽ അഭിനയിക്കുന്ന ഒരാളുടെ പേരിൽ മാത്രമേ പണം പിൻവലിക്കുവാൻ സാധിക്കുമായിരുന്നുള്ളൂ.ആദ്യപരസ്യത്തിൽ അഭിനയിച്ചത് ഞാനായിരുന്നതുകൊണ്ട് അവർ എൻെറ പേരിൽ 6 ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.

ഇതിൻെറ വിശദീകരണം അന്നത്തെ ലോട്ടറി ഡിപ്പാർട്ടുമെൻറ് ഡയറക്ടർ ആയിരുന്ന ശ്രീ ബിജു പ്രഭാകർ IAS ലോകായുക്തയ്ക്ക് അന്നാളിൽ തന്നെ നൽകുകയുണ്ടായി.സംശയമുള്ള ആർക്കുവേണമെങ്കിലും ആ രേഖകൾ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ടാൽ പരിശോധിക്കുവാൻ സാധിക്കും. ഇല്ലാത്ത അപവാദ പ്രചരണങ്ങൾ നൽകി എന്നെയും എൻെറ അനുഭാവികളെയും തളർത്താൻ ശ്രമിക്കുന്നതിനു പകരം, വികസനം കടലാസിൽ മാത്രം കൊണ്ടു നടക്കുന്നവർ അതൊക്കെ ഒന്ന് പ്രാവർത്തികം ആക്കിയാൽ ജനങ്ങൾക്ക് ഉപകാരപ്പെട്ടേനെ.-മുകേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് ദേശ്യപ്പെട്ട് സംസാരിച്ച മുകേഷിന്‍റെ നടപടിയും അടുത്തിടെ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സുഹൃത്തിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സഹായം ആവശ്യപ്പെട്ട് വിളിച്ച പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലെ വിദ്യാര്‍ത്ഥിയോടായിരുന്നു എംഎല്‍എ ദേശ്യപ്പെട്ട് സംസാരിച്ചത്. പിന്നീട് പാര്‍ട്ടി തന്നെ ഇടപെട്ട് ഈ വിഷയം ഒതുക്കി തീര്‍ത്തെങ്കിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായിരുന്നു. ഇതിന്‍റെ ചുവട് പിടിച്ച് 2013 ലെ ഒരു വിവരാവകാശ രേഖവെച്ച് വീണ്ടും തെറ്റായ പ്രചരണം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് താരവുമായി ബന്ധപ്പെട്ടവര്‍ അഭിപ്രായപ്പെടുന്നത്.

അതിനിടെ മുകേഷുമായുള്ള വിവാഹ മോചന നടപടികള്‍ ആരംഭിച്ചതായി അറിയിച്ച് നര്‍ത്തകിയായ മേതില്‍ ദേവിക കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്. ഇക്കാര്യം വിവാദമാക്കേണ്ടതില്ല. നല്ല രീതിയില്‍ പിരിയാനാണ് തീരുമാനം. വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളിൽ സത്യമില്ല. പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേർപിരിയുന്നതെന്നും മേതില്‍ ദേവിക വ്യക്തമാക്കിയിരുന്നു.
മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്
Recommended Video
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications