Get Updates
Get notified of breaking news, exclusive insights, and must-see stories!

സിങ്കം സിങ്കം തന്നെ, ചെന്നിത്തലയെ കാണുമ്പോള്‍ ഋഷിരാജ് സിംഗ് എഴുന്നേല്‍ക്കേണ്ട കാര്യമില്ല!

തൃശൂര്‍: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിച്ചപ്പോള്‍ എ ഡി ജി പി ഋഷിരാജ് സിംഗ് കണ്ടഭാവം നടിക്കാതെ സീറ്റില്‍ത്തന്നെ ഇരുന്നതായിരുന്നു പോയ രാത്രിയിലെ ചര്‍ച്ചാവിഷയം. ഋഷിരാജ് സിംഗ് മറ്റ് പോലീസുകാരെ പോലെ അല്ല എന്നും യഥാര്‍ഥ സിങ്കമാണെന്നും പറഞ്ഞ് ആരാധകര്‍ ഹോയ് ഹോയ് വിളിച്ചു.

അത് ആരാധകരുടെ കാര്യം. മന്ത്രിയെ മൈന്‍ഡ് ചെയ്യാതെ സീറ്റിലിരുന്ന ഋഷിരാജ് സിംഗിനെ വിമര്‍ശിച്ചവരും ഇഷ്ടം പോലെയുണ്ട്. മന്ത്രിയോട് അനാദരവ് കാണിച്ച എ ഡി ജി പി പ്രോട്ടോക്കോള്‍ തെറ്റിച്ചു എന്ന് വരെ വന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ എന്താണ് ഇതിലെ കാര്യം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണുമ്പോള്‍ എ ഡി ജി പി ഋഷിരാജ് സിംഗ് എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കണമെന്ന് പ്രോട്ടോക്കോള്‍ പറയുന്നുണ്ടോ.

സംഭവം നടന്നത് തൃശ്ശൂരില്‍

സംഭവം നടന്നത് തൃശ്ശൂരില്‍

തൃശ്ശൂരില്‍ വനിതാ പോലീസിന്റെ പാസിംഗ് ഔട്ട് പരേഡിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തിയപ്പോഴായിരുന്നു സംഭവം. ഐ ജിയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമൊക്കെ എഴുന്നേറ്റു നിന്നെങ്കിലും ഋഷിരാജ് സിംഗ് മാത്രം കണ്ട ഭാവം നടിക്കാതെ സീറ്റില്‍ തന്നെ തുടര്‍ന്നു.

എന്തുകൊണ്ട് എഴുന്നേറ്റില്ല

എന്തുകൊണ്ട് എഴുന്നേറ്റില്ല

എഴുന്നേല്‍ക്കേണ്ട കാര്യമില്ലാത്തത് കൊണ്ട് തന്നെയാണ് എഴുന്നേല്‍ക്കാതിരുന്നത്. വേദിയില്‍ വി ഐ പികള്‍ വരുമ്പോഴൊക്കെ എഴുന്നേല്‍ക്കണമെന്ന് പ്രോട്ടോക്കോളില്‍ ഇല്ല. ദേശീയ ഗാനം ആലപിക്കുമ്പോഴാണെങ്കില്‍ എഴുന്നേല്‍ക്കണം.

വിവാദം അജ്ഞത കൊണ്ടെന്ന് സിംഗ്

വിവാദം അജ്ഞത കൊണ്ടെന്ന് സിംഗ്

ഈ വിവാദം ഉണ്ടായത് തന്നെ അജ്ഞത കൊണ്ടാണ് എന്നാണ് ഋഷിരാജ് സിംഗ് പ്രതികരിച്ചത്. അനാവാശ്യവിവാദമാണിത്.

ചെന്നിത്തലയ്ക്കും പരാതിയില്ല

ചെന്നിത്തലയ്ക്കും പരാതിയില്ല

കേരളാ പൊലീസ് അക്കാഡമയില്‍ നടന്ന വനിത പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡുമായി ബന്ധപ്പെട്ടുയര്‍ന്ന സല്യുട്ട് വിവാദം അനാവശ്യവുമായിരുന്നു എന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കിയത്. അതിന് ശേഷം ഋിഷിരാജ്‌സിംഗ്‌ഫോണില്‍എന്നോട് ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിശദീകരണവും നല്‍കിയിരുന്ന എന്നും അദ്ദേഹം പറഞ്ഞു.

ഊഹാപോഹ വാര്‍ത്തകളാണേ

ഊഹാപോഹ വാര്‍ത്തകളാണേ

വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രചരിച്ച വാര്‍ത്തകളാണിതെല്ലാം. യാതൊരുഅടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് ഭൂഷണമാണോ എന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആലോചിക്കേണ്ടതാണ്.

വേറെയുമുണ്ട് വിവാദം

വേറെയുമുണ്ട് വിവാദം

എ ഡി ജി പി ഋഷിരാജ് സിംഗിനെ കെഎസ് ഇ ബി ആന്റിതെഫ്റ്റ്‌സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തികച്ചും അനാവശ്യവും അസ്ഥാനത്തുള്ളതുമാണ് എന്നും ചെന്നിത്തല പറഞ്ഞു. പൊലീസ്‌സേനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം ഡി ജി പി യെ നേരില്‍ കണ്ട് അറിയിച്ചതിന്‍ പ്രകാരമാണ് അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്വം ലഭിച്ചത്.

സിംഗും സ്ഥിരീകരിച്ചു

സിംഗും സ്ഥിരീകരിച്ചു

സ്ഥലം മാറ്റത്തെക്കുറിച്ചുള്ള വിവാദവും അനാവശ്യമാണ് എന്ന് സിംഗും വ്യക്തമാക്കിയിരുന്നു. വൈദ്യുതി മോഷണം കണ്ടെത്തിയത് 10 മാസം മുന്‍പാണെന്നും പോലീസ് വകുപ്പില്‍ തിരിച്ചെത്തിയത് തന്റെ താല്‍പര്യപ്രകാരമാണ് എന്നും കൂടി സിംഗ് പറഞ്ഞു.

പ്ലിംഗിയത് ആരാധകര്‍

പ്ലിംഗിയത് ആരാധകര്‍

ഋഷിരാജ് അസാമാന്യ സംഭവം ആണ് എന്ന തരത്തില്‍ കയ്യടിച്ച് ആഘോഷിച്ചവരും ജനപ്രതിനിധിയെ സിംഗ് അപമാനിച്ചു എന്ന തരത്തില്‍ വാര്‍ത്ത പടച്ചവരുമാണ് പ്ലിംഗിയത് എന്ന് പറയേണ്ട കാര്യമില്ലല്ലോ.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍, ചര്‍ച്ചകള്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍, ചര്‍ച്ചകള്‍

എന്തായാലും ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ മണിക്കൂറുകള്‍ക്കകം വൈറലായി. ഋഷിരാജ് സിംഗ് മറ്റ് പോലീസുകാരെ പോലെ അല്ലെന്നായിരുന്നു ആരാധകരുടെ തള്ളല്‍. സിംഗിന് സിങ്കം എന്നൊരു വിളിപ്പേര് നേരത്തെ തന്നെ ഉണ്ട്.

മൈന്‍ഡ് ചെയ്യാതെ മന്ത്രിയും

മൈന്‍ഡ് ചെയ്യാതെ മന്ത്രിയും

ഋഷിരാജ് സിംഗിനെ ഒന്നു നോക്കിയ ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സല്യൂട്ട് സ്വീകരിക്കാന്‍ പോയി. ഇതൊന്നും അവിടെ ഒരു ചര്‍ച്ചാ വിഷയം ആയതേയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+