അഖിൽ പി ധർമ്മജന് ലഭിച്ചത് അനർഹമായ അവാർഡോ? വിമർശനങ്ങളില്‍ വരേണ്യത നിഴലിക്കുന്നു: അശോകന്‍ ചരുവില്‍
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം നേടിയ അഖിൽ പി ധർമ്മജനെതിരെ നടക്കുന്ന വിമർശനങ്ങള്‍ക്കെതിരെ സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍. ചില വിമർശനങ്ങളിൽ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നതായി തോന്നുന്നുണ്ടെന്നാണ് അശോകന്‍ ചരുവില്‍ വ്യക്തമാക്കുന്നത്. ഈ നോവൽ അക്കാദമിപുരസ്കാരത്തിന് പരിഗണിക്കാൻ പാടില്ലായിരുന്നു എന്ന വിമർശനത്തോട് ഒരുനിലക്കും യോജിക്കുന്നില്ല. പട്ടികയിൽ ഉൾപ്പെട്ട കൃതികൾ മുഴുവൻ വായിച്ചിട്ടില്ലാത്തതുകൊണ്ട് താരതമ്യപഠനത്തിന് നിർവ്വാഹമില്ലെന്നും അദ്ദേഹം പറയുന്നു. അശോകന്‍ ചരുവിലിന്റെ കുറിപ്പിന്റെ പൂർണ്ണം രൂപം ഇങ്ങനെ..
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരത്തിന് അഖിൽ പി.ധർമ്മജൻ്റെ "റാം C/o ആനന്ദി" തെരഞ്ഞെടുക്കപ്പെട്ടതിനെ സംബന്ധിച്ച് വിമർശനങ്ങൾ കാണുന്നു. ചില വിമർശനങ്ങളിൽ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നതായി തോന്നുന്നുണ്ട്.

ആ നോവൽ ഞാൻ നേരത്തേ വായിച്ചിട്ടുള്ളതാണ്. ആധുനികഘട്ടത്തിനപ്പുറത്തും ഇപ്പുറത്തുമുള്ള മലയാളനോവലുകളുടെ രൂപവും ഭാവവും ഉൾക്കൊണ്ടെഴുതിയ ഒരു സാധാരണ നോവലായിട്ടാണ് എനിക്ക് തോന്നിയത്. ലളിതമായ ആഖ്യാനം. പൊതുവെ സാഹിത്യത്തിലേക്ക് പരോക്ഷരൂപത്തിൽ കടന്നുകൊണ്ടിരിക്കുന്ന അരാഷ്ട്രീയ, മധ്യവർഗ്ഗ , ഫ്യൂഡൽ ഗൃഹാതുരതകൾ ഇല്ല. എന്നാൽ വളരെ പ്രസക്തമായ ചില വിഷയങ്ങൾ - ശ്രീലങ്കൻ അഭയാർത്ഥിപ്രശ്നവും ട്രാൻസെൻ്റർ ജീവിതവും - ഉൾക്കൊള്ളുന്നുമുണ്ട്.
ചിലർ ആ നോവലിൽ അശ്ലീലമുണ്ടെന്നൊക്കെ സൂചിപ്പിക്കുന്നു. അതു വായിക്കാത്തവരായിരിക്കും. ജീവദായകമായ പ്രണയത്തേയും ലൈംഗീകതയേയും അധമമാക്കി (ഒട്ടുമിക്കവാറും സ്ത്രീവിരുദ്ധമായും) അവതരിപ്പിക്കുന്നതിനെയാണല്ലോ പൊതുവെ അശ്ലീലം എന്ന് പറയുന്നത്. അത്തരത്തിലുള്ള സംഗതിയൊന്നും ഇവിടെ ഇല്ല. തൻ്റെ നോവലിൽ സാഹിത്യം അന്വേഷിക്കരുതെന്നും ഇതൊരു സിനിമാക്കഥ മാത്രമാണെന്നും ആമുഖത്തിൽ നോവലിസ്റ്റ് പറയുന്നുണ്ട്. അതിനോട് യോജിപ്പില്ല. "സാഹിത്യം" എന്നാൽ നോവലിസ്റ്റ് ഇവിടെ എന്താണ് ഉദ്ദേശിക്കുന്നത്? സിനിമാക്കഥയാണ് എന്നു പറയുന്നതും അബദ്ധമാണ്. ഭാഷയിലും ആഖ്യാനത്തിലും ഈ നോവലിനേക്കാൾ എത്രയോ സൂക്ഷ്‌മവും നവീനവും ഉന്നതവുമാണ് പുതിയ തലമുറയുടെ സിനിമ.
അതിസാധാരണമായ ഈ നോവൽ പുസ്തകത്തിന് ഇത്രയധികം വിൽപനയുണ്ടായതിൻ്റെ കാര്യം എനിക്കു മനസ്സിലായിട്ടില്ല. സോഷ്യൽമീഡിയ ഉപയോഗിച്ചുള്ള മാർക്കറ്റിങ്ങിൻ്റെ വിജയമായിരിക്കാം. ഇന്ന് ഒട്ടുമിക്ക എഴുത്തുകാരും മാർക്കറ്റിംഗിൽ ശ്രദ്ധിക്കുന്നുണ്ട്. ചിലർ വിജയിക്കുന്നു. ചിലർ പരാജയപ്പെടുന്നു. ആ രംഗത്തെ വിജയത്തെയും പരാജയത്തെയും മുൻനിർത്തി പുസ്തകത്തിൻ്റെ ഗുണദോഷങ്ങൾ നിർണ്ണയിക്കാനാവില്ല. പരാജയപ്പെട്ടവർ വിജയിച്ചവരെ ആക്ഷേപിക്കുന്നതിലും അർത്ഥമില്ല. സാഹിത്യസംവാദങ്ങളും വിമർശനവും സജീവമാക്കിയാൽ മാത്രമേ മാർക്കറ്റിങ്ങിൻ്റെ പ്രലോഭനത്തിൽ നിന്ന് വായനക്കാരനെ രക്ഷപ്പെടുത്താനാവൂ.
ഈ നോവൽ അക്കാദമിപുരസ്കാരത്തിന് പരിഗണിക്കാൻ പാടില്ലായിരുന്നു എന്ന വിമർശനത്തോട് ഒരുനിലക്കും യോജിക്കുന്നില്ല. പട്ടികയിൽ ഉൾപ്പെട്ട കൃതികൾ മുഴുവൻ വായിച്ചിട്ടില്ലാത്തതുകൊണ്ട് താരതമ്യപഠനത്തിന് നിർവ്വാഹമില്ല. ദുർഗ്ഗാപ്രസാദ്, ആദി എന്നിവരുടെ കവിതകളും വി.എം.മൃദുൽ, ജിൻഷ ഗംഗ എന്നിവരുടെ കഥകളും വായിച്ച് ഇഷ്ടപ്പെട്ടിട്ടുള്ളതാണ്. പക്ഷേ വ്യത്യസ്ത സാഹിത്യശാഖകളിലെ കൃതികൾ തമ്മിൽ താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ തന്നെ സാഹിത്യത്തിൻ്റെ മൂല്യനിർണ്ണയത്തിന് ഏതെങ്കിലും ഒരു സ്കെയിൽ ഇല്ലല്ലോ.
അഖിൽ പി.ധർമ്മജന് അഭിനന്ദനങ്ങൾ.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications