• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കാശ് അണ്ണന്‍ തരും!' രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര... ഹോട്ടല്‍ ബില്ല് 6 ലക്ഷം; കിട്ടിയോ കിട്ടിയില്ലേ, ഉത്തരം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ ഓളം സൃഷ്ടിച്ച പ്രചാരണം ആയിരുന്നു വയനാട് എംപിയായ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നത്. ആഴക്കടല്‍ മത്സ്യബന്ധവ വിവാദം കത്തിനിന്നിരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി മേഖല കേന്ദ്രീകരിച്ച് വമ്പന്‍ ഓളം ആണ് രാഹുല്‍ ഗാന്ധി സൃഷ്ടിച്ചത്.

തനിക്ക് വേണ്ടി ആരും പൊരുതണ്ട! സോഷ്യല്‍ മീഡിയയിലെ നീക്കത്തെ പ്രതിരോധിച്ച് അടൂര്‍ പ്രകാശ്... ആരാകും പ്രസിഡന്റ്തനിക്ക് വേണ്ടി ആരും പൊരുതണ്ട! സോഷ്യല്‍ മീഡിയയിലെ നീക്കത്തെ പ്രതിരോധിച്ച് അടൂര്‍ പ്രകാശ്... ആരാകും പ്രസിഡന്റ്

 പഞ്ചാബ് കൂടി നഷ്ടപ്പെടാന്‍ വയ്യ; ക്യാപ്റ്റനേയും സിധുവിനേയും ഒരുമിപ്പിക്കാന്‍ സോണിയ ഗാന്ധി വക സമിതി പഞ്ചാബ് കൂടി നഷ്ടപ്പെടാന്‍ വയ്യ; ക്യാപ്റ്റനേയും സിധുവിനേയും ഒരുമിപ്പിക്കാന്‍ സോണിയ ഗാന്ധി വക സമിതി

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയ രാഹുല്‍ ഗാന്ധി, കടലില്‍ ചാടി നീന്തുകയൊക്കെ ചെയ്തു. മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി താമസിച്ചത് കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആയിരുന്നു. അവിടെ താമസിച്ചതിന്റെ ബില്‍ അടച്ചോ എന്നതാണ് ചോദ്യം. പരിശോധിക്കാം...

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

കാശ് അണ്ണന്‍ തരും!

കാശ് അണ്ണന്‍ തരും!

കോണ്‍ഗ്രസ്‌- യൂത്ത് കോണ്‍ഗ്രസ്- കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ഉയരുന്ന ആക്ഷേപമാണിത്. പലപ്പോഴും സമരമോ മറ്റ് സംഘടനാ പരിപാടികളോ ഉണ്ടാകുമ്പോള്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇങ്ങനെ പറഞ്ഞ് പോകുമെന്നാണ് പരിഹാസം. ഇത് എതിര്‍ രാഷ്ട്രീയക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോള്‍ ആയി ആഘോഷിക്കുകയും പതിവാണ്.

രാഹുല്‍ ഗാന്ധിയുടെ ആറ് ലക്ഷം

രാഹുല്‍ ഗാന്ധിയുടെ ആറ് ലക്ഷം

ദി ക്വയ്‌ലോണ്‍ ബീച്ച് റിസോര്‍ട്ടിലെ സ്യൂട്ട് റൂമിവ്# ആയിരുന്നു രാഹുല്‍ ഗാന്ധി താമസിച്ചിരുന്നത്. പരിപാടിയുടെ ഭാഗമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തേ തന്നെ ഇവിടെ വന്ന് താമസം തുടങ്ങിയിരുന്നു എന്നാണ് സൂചന. ആറ് ലക്ഷത്തോളം രൂപയായിരുന്നു ഇവിടത്തെ ബില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേശാഭിമാനി വാര്‍ത്ത

ദേശാഭിമാനി വാര്‍ത്ത

രാഹുല്‍ ഗാന്ധി താമസിച്ച വകയിലുള്ള ആറ് ലക്ഷം രൂപയുടെ ബില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടച്ചിരുന്നില്ല എന്നാണ് ദേശാഭിമാനി വാര്‍ത്ത. 2021 ഫെബ്രുവരി 24 ന് ആയിരുന്നു രാഹുല്‍ ഗാന്ധി ഈ ഹോട്ടലില്‍ താമസിച്ചിരുന്നത്.

ഒടുവില്‍

ഒടുവില്‍

അടുത്തിടെ ഈ ഹോട്ടലില്‍ നടന്ന ഒരു വിവാഹ സത്കാരത്തില്‍ പങ്കെടുത്ത ചില കോണ്‍ഗ്രസ് നേതാക്കളെ ഹോട്ടല്‍ അധികൃതര്‍ വിവരം അറിയിക്കുകയായിരുന്നു എന്നാണ് വാര്‍ത്ത. ഈ വിവരം ഡിസിസി നേതാക്കള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലും പണം കൊടുക്കാനുള്ള വഴിയൊരുങ്ങിയില്ല എന്നായിരുന്നു വാര്‍ത്ത.

പ്രചാരണം പൊടിപൊടിച്ചു

പ്രചാരണം പൊടിപൊടിച്ചു

എന്തായാലും ഈ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ കാട്ടുതീ പോലെ പടര്‍ന്നു. സിപിഎം നേതാക്കള്‍ അടക്കമുള്ളവര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിനെ പിറകെയാണ് മറ്റൊന്ന് സംഭവിച്ചത്.

പണം കിട്ടി, തര്‍ക്കമില്ല

പണം കിട്ടി, തര്‍ക്കമില്ല

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും താമസിച്ച വകയില്‍ തങ്ങള്‍ക്ക് പണമൊന്നും കിട്ടാനില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ബില്ലുമായി ബന്ധപ്പെട്ട് ഹോട്ടലിന് ഒരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനറല്‍ മാനേജറുടെ പേരിലുള്ള പത്രക്കുറിപ്പാണ് അവര്‍ പുറത്തിറക്കിയിട്ടുള്ളത്.

cmsvideo
  താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

  ധര്‍മരാജന് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചുമതലകള്‍.. എം ഗണേശന്റെ മൊഴി; ബിജെപിയ്ക്ക് വീണ്ടും പ്രതിസന്ധിധര്‍മരാജന് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചുമതലകള്‍.. എം ഗണേശന്റെ മൊഴി; ബിജെപിയ്ക്ക് വീണ്ടും പ്രതിസന്ധി

  ആഡംബരം പോര... ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ബംഗ്ലാവ് പുതുക്കിപ്പണിയുന്നു; താൻ എത്രകാലമുണ്ടാകുമെന്ന് പട്ടേൽആഡംബരം പോര... ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ബംഗ്ലാവ് പുതുക്കിപ്പണിയുന്നു; താൻ എത്രകാലമുണ്ടാകുമെന്ന് പട്ടേൽ

  ജിം ലുക്കിൽ നടി രാകുൽ പ്രീത്, പുതിയ ഫോട്ടോകൾ വൈറൽ

  രാഹുൽ ഗാന്ധി
  Know all about
  രാഹുൽ ഗാന്ധി

  English summary
  Did Congress pay the hotel bill of Rahul Gandhi stayed five star hotel at Kollam- here is the answer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X