നടി ഭാമയും ബിന്ദു പണിക്കരും അടക്കമുള്ളവരെ ദിലീപ് സ്വാധീനിച്ചോ? കോടതി കണ്ടെത്തിയത്; അഭിഭാഷകൻ പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള 28 സാക്ഷികളാണ് കൂറുമാറിയത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതാണെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ യാതൊരു തെളിവും ഇത് സംബന്ധിച്ച് കോടതിയിൽ നൽകാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് അഭിഭാഷകനായ അഡ്വ ശ്രീജിത്ത് പെരുമാന പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം
'ദിലീപ് കുറ്റക്കാരൻ അല്ല എന്ന് കോടതി വിധിച്ചിട്ടും, ട്രീകട്ടർ ഒളിപ്പിച്ച് നടത്തുന്ന "ദിലീപ് വേട്ട " യുടെ യാഥാർഥ്യം അറിയാതെ പോകരുത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതിയെ തൂക്കികൊല്ലാൻ വാളെടുത്തിറങ്ങിയവർ ആവർത്തിച്ച് പ്രചരിപ്പിക്കുന്ന ഒന്നാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു, ഭീഷണിപ്പെടുത്തുന്നു, വിലയ്ക്ക് മേടിക്കുന്നു, കൂറ് മാറ്റുന്നു എന്നത്. ഈ ആരോപണങ്ങളിലെ യഥാർഥ വസ്തുത അറിയാം

1. ദിലീപ് സാക്ഷികളെ ഭീഷണിപ്പെടുത്തുകയും കൂറ് മാറ്റുകയും ചെയ്തതായി പരാതിയുണ്ടോ❓️
A. ഉണ്ട്. പ്രോസിക്കൂഷൻ ഇങ്ങനൊരു പരാതി ഉന്നയിച്ചിട്ടുണ്ട്.
2. പ്രോസികൂഷന്റെ ഈ പരാതി അന്വേഷിച്ചില്ലേ❓️
A. അന്വേഷിച്ചു എന്നമാത്രമല്ല സാക്ഷികളെ കൂറ് മാറ്റിയതിന്റെ പേരിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്കൂഷൻ വിചാരണ കോടതിയിൽ CrPC 439(2) വകുപ്പ് പ്രകാരം കേസ് ഫയൽ ചെയ്തു.
3. എന്നിട്ട് എന്തുകൊണ്ടാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാത്തത്❓️
A. റദ്ദാക്കിയില്ല എന്ന് മാത്രമല്ല ദിലീപ് ഒരു സാക്ഷിയെപ്പോലും സ്വാധീനച്ചതിനോ, ഭീഷണിപ്പെടുത്തിയതിനോ, കൂറ് മാറ്റിയതിനോ യാതൊരു തെളിവും നൽകാൻ സാധിച്ചില്ല എന്നും ദിലീപിനെതിരായ അത്തരം ആരോപണങ്ങൾ എല്ലാം കേവലം പ്രോസിക്കൂഷൻ അനുമാനങ്ങൾ മാത്രമാണെന്ന് കോടതിയുടെ Cr. M P 1299/20 കേസിൽ കോടതി അസ്സനിഗ്ദമായി വിധിച്ചു.
വിധി ഇങ്ങനെ,
"prosecution miserably failed to convince
this court that the respondent directly orindirectly influenced the witnesses or tampered with the evidence. The petition being based on mere surmises, without
any iota of basic necessary materials to
satisfy the principle laid down by the Hon'ble Supreme Court as stated above any
further discussion is quiet unwarranted and unnecessary to conclude that the same
is devoid of merits and liable to be dismissed and accordingly dismissed." എന്നാണ് കോടതി വിധി.
4. സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനു ദിലീപിനെതിരെ 2 FIR കേസുകൾ ഇല്ലേ❓️ അപ്പോൾ പ്രോസിക്കൂഷൻ പറയുന്നത് ശരിയല്ലേ ❓️പിന്നെ എന്തുകൊണ്ടാണ് കോടതി ദിലീപിന്റെ ജാമ്യം റദ്ദാക്കാത്തത്❓️
പ്രധാനപ്പെട്ട ചോദ്യം. ഈ പറഞ്ഞ ചോദ്യം പ്രോസിക്കൂഷൻ കോടതിയിൽ അറിയിച്ചു. അതായത് സാക്ഷിയായ PW227 വിപിൻ ലാൽ ബേക്കൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം ദിലീപിന്റെ നിർദേശനുസരണം മൊഴി മാറ്റാൻ തനിക്ക് ഭീഷണി കോൾ വന്നു എന്നാണ് പരാതി. പരാതിയിന്മേൽ 619/2020 ആയി FIR രജിസ്റ്റർ ചെയ്തു. എന്നാൽ ആരാണ് ഭീഷണിപ്പെടുത്തിയത് എന്ന് തെളിയിക്കാനോ, മൊബൈൽ നമ്പർ കൈമാറാനോ വിപിൻലാലിന് സാധിച്ചില്ല എന്ന് മാത്രമല്ല ഭീഷണിപ്പെടുത്തി 9 മാസത്തിനു ശേഷമാണ് പരാതി നൽകിയത്.
രണ്ടാമത്തെ കേസ് പീച്ചി പോലീസ് സ്റ്റേഷനിലാണ് സാക്ഷി PW187, ദിലീപിന്റെ വക്കീലായ രാമൻപിള്ളയുടെ നിർദേശ പ്രകാരം നാസർ എന്നയാൾ ബന്ധപ്പെട്ടു എന്ന പേരിലാണ് പീച്ചി സ്റ്റേഷനിൽ 883/20 FIR രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ കേസിലും പരാതി നല്കിയത് 11 മാസങ്ങൾക്ക് ശേഷമായിരുന്നു. കേസ് നൽകി എന്നല്ലാതെ യാതൊരു തെളിവുകളും നൽകിയിരുന്നില്ല എന്നും കോടതി കണ്ടെത്തി.
കൂടാതെ ദിലീപ് ഭീഷണിപ്പെടുത്തിയ കാര്യം രണ്ട് സാക്ഷികളും അതാത് സമയം പ്രോശിക്കൂഷനെ അറിയിച്ചെങ്കിലും അക്കാര്യം പ്രോസിക്കൂഷൻ ഒളിപ്പിച്ചു വെച്ച് ഒരു വർഷം കഴിഞ്ഞ ശേഷം കോടതിയിൽ വന്നത് പ്രോസിക്കൂഷനിൽ സംശയം ജനിപ്പിക്കുന്നതാണെന്ന് കോടതി വിധിച്ചു.
മറ്റൊരു പ്രധാനപ്പെട്ട കാര്യം സാക്ഷികളെ സ്വാധീനിച്ചതിനു എടുത്ത രണ്ട് പോലീസ് കേസുകളിലും പോലീസ് FIR ഇട്ടത് പ്രോസിക്കൂഷൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ 1299/20 എന്ന ഹർജ്ജി കോടതിയിൽ നൽകിയ ശേഷമാണ് എന്നും കോടതി കണ്ടെത്തി. അതായത് ആദ്യം ഹർജ്ജി നൽകി പിന്നീട് ദീലീപിനെതിരായി കേസ് രജിസ്റ്റർ ചെയ്തു.
കോടതി പറഞ്ഞത് ഇങ്ങനെ,
Coming to the allegations that CW187 and CW227 were threatened to give evidence in favour of respondent it is attempted to canvass by the prosecution
that the accused in Crime No:619/20 of Bakel Police Station is a close associate of respondent. Even the documents produced by the petitioner are silent about the
fact that the mobile number from which CW227 allegedly received calls belong to
the accused therein. Similar is the case of the alleged intimidating calls received
by CW187 also. It is alleged that one Mr. Nazar has been directed by the Senior
Counsel appearing for respondent to contact CW187. Except the mere allegations
no materials is available before the court
to substantiate the allegations.
5. അപ്പോൾ ബിന്ദു പണിക്കരും, റീമി ടോമിയും ഉൾപ്പെടെ സിനിമക്കാർ ദിലീപ് സ്വാധീനിച്ച് കൂറ് മാറിയില്ലേ ❓️
CW61 വാസുദേവൻ ദിലീപും പൾസർ സുനിയും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാൻ കൊണ്ടുവന്ന സാക്ഷി, CW12 ബിന്ദു പണിക്കർ, CW18 റീമി ടോമി, CW32 ഭാമ തുടങ്ങിയവർ അവർ നൽകിയ പോലീസ് മൊഴിയിൽ CrPC 161, മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴി CrPC 164 എന്നിവയിൽ നിന്നും ദിലീപിന്റെ സ്വാധീനത്താൽ മൊഴി മാറ്റി കോടതിയിൽ പറഞ്ഞു എന്ന ആരോപണം പൂർണ്ണമായും കോടതി തള്ളി കളഞ്ഞു.
ഒരു വക്കീൽ കോടതിയിൽ തടഞ്ഞു എന്നും പബ്ലിക്ക് പ്രോസിക്കൂട്ടറുടെ മുൻപാകെ പോകാതെയാണ് മേല്പറഞ്ഞ സാക്ഷികൾ കോടതിയിൽ എത്തിയതെന്നും, ബിന്ദു പണിക്കർക്ക് ദിലീപ് തന്റെ സിനിമയിൽ അഭിനയിക്കാൻ ചാൻസ് നൽകി സ്വാധീനിച്ചെന്നുമുള്ള ആരോപണങ്ങൾ കാര്യ കാരണ സഹിതം കോടതി തള്ളി. തനിക്ക് ദിലീപ് അവസരം തന്നിട്ടില്ലെന്ന് ബിന്ദു പണിക്കർ മൊഴി നൽകി എന്ന് കോടതി നിരീക്ഷിച്ചു.
അതായത് ഉത്തമാ ദിലീപ് നേരിട്ടോ അല്ലാതെയോ ഏതെങ്കിലും സാക്ഷികളെ കൂറ് മാറ്റുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുകയോ,ഏതെങ്കിലും തെളിവുകൾ നശിപ്പിക്കുകയോ ചെയ്തിട്ടില്ല എന്ന് കോടതി അസന്നിഗ്ധമായി വിധി പുറപ്പെടുവിച്ചു. അതിൽ വ്യക്തമായി പറയുന്നു ഈ ആരോപണത്തിലുള്ള ചർച്ചകൾ ഇനി ആവശ്യമില്ലാത്തതും അനാവശ്യവുമാണ് എന്ന്.
പിന്നീട് ഈ ആവശ്യവുമായി മേൽക്കോടതികളിൽ പോയെങ്കിലും പ്രോശിക്കൂഷനെ കോടതികൾ തള്ളിക്കളയുകയും ചെയ്തു.
സാക്ഷികൾ കൂറുമാറിയതിൽ ദിലീപിന് പങ്കില്ല എന്ന് കോടതികൾ വ്യക്തമാക്കിയിട്ടും ആ നുണ പ്രചാരണങ്ങൾ നിർപാതം ഇപ്പോഴും തുടരുന്നു എന്നതാണ് വിരോധാഭാസം.
സാക്ഷികളെ ദിലീപ് സ്വാധീനിച്ചിരുന്നു എങ്കിൽ ഇപ്പോഴുള്ള വധശ്രമ ഗൂഡാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ഹർജ്ജി പണ്ടേക്ക് പണ്ടേ കോടതി പള്ളേല് കളഞ്ഞു ജയിലിൽ അടച്ചേനെ എന്ന സാമാന്യ യുക്തിയെങ്കിലും മാധ്യമ അപ്പോസ്ഥലന്മാർക്കും, ദിലീപ് വേട്ടക്കാർക്കും ഉണ്ടാകണമെന്നേ പറയാനുള്ളൂ.
ദിലീപ് സാക്ഷികളെ കൂറ് മാറ്റി എന്ന കള്ളത്തരത്തിൽ കോടതി വിധിയെങ്കിലും സത്യമായി പറയാൻ നിങ്ങൾ തയ്യാറാകണം '.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications