കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച് ഫൈസല്‍ ഫരീദും?: പ്രതികരണവുമായി ചിത്രത്തിന്‍റെ സംവിധായകന്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ നടപടികള്‍ ശക്തമാക്കി കസ്റ്റംസ്. കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷിന്‍റേയും സരിത്തിന്‍റെയും സന്ദീപ് നായരുടേയും സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നീക്കങ്ങള്‍ കസ്റ്റംസ് തുടങ്ങി. മുവരുടേയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങള്‍ അടക്കമുള്ളവ കസ്റ്റംസ് സഘം ശേഖരിച്ചു. ഇവരുടെ പേരിലുള്ള ഭൂസ്വത്തുക്കളുടെ വിവരങ്ങള്‍ തേടി സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിനും കസ്റ്റംസ് കത്ത് നല്‍കിയിട്ടുണ്ട്.

കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്തേക്കും. അതേസമയം തന്നെ ഫൈസല്‍ ഫരീദ് തന്‍റെ സിനിമയില്‍ അഭിനയിച്ച സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി സിനിമ സംവിധായകന്‍ വാസുദേവന്‍ സനലും രംഗത്ത് എത്തിയിട്ടുണ്ട്.

സിനിമാ ലോകവുമായി

സിനിമാ ലോകവുമായി

സ്വര്‍ണ്ണക്കടത്ത് കേസിലെ മുന്നാം പ്രതിയും മുഖ്യ ആസൂത്രകനുമായി ഫൈസല്‍ ഫരീദിന് സിനിമാ ലോകവുമായി അടുത്ത ബന്ധം ഉണ്ടെന്ന ആരോപണം നേരത്തെ മുതല്‍ തന്നെയുണ്ടായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചില സിനിമകള്‍ക്ക് പണം മുടക്കിയത് ഇയാളാണെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് ഒരു മലയാള സിനിമയിലും ഫൈസല്‍ ഫരീദ് അഭിനയിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ഗോഡ്സ് ഓണ്‍ കണ്‍ട്രി

ഗോഡ്സ് ഓണ്‍ കണ്‍ട്രി

2014 ല്‍ പുറത്തിറങ്ങിയ ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിലാണ് ഫൈസല്‍ ഫരീദ് അഭിനയിച്ചത്. ഫഹദ് ഫാസിലെ നായകനാക്കി വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിലെ ഒരു സീനിലാണ് പോലീസുകാരന്‍റെ വേഷത്തില്‍ ഫൈസല്‍ ഫരീദ് അഭിനയിച്ചത്. ഷാര്‍ജയില്‍ ചിത്രീകരിച്ച സീനില്‍ അറബ് പോലീസുകരന്‍റേതായ ഒരു ചെറിയ വേഷമായിരുന്നു ഫൈസല്‍ ഫരീദിന് നല്‍കിയത്.

വിശദീകരണം

വിശദീകരണം

സംഭവത്തില്‍ വിശദീകരണവുമായി ചിത്രത്തിന്‍റെ സംവിധായകന്‍ വാസുദേവ് സനല്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഒരു സീനില്‍ പൊലീസ് വേഷം ചെയ്യാന്‍ രണ്ട് യുവാക്കളെ ആവശ്യമുണ്ടെന്ന് അവിടെ അഭിനേതാക്കളെ ഏര്‍പ്പാട് ചെയ്യുന്ന ആളെ അറിയിച്ചിരുന്നു. അറബ് ഭാഷ അറിയാവുന്ന, അറബ് മുഖച്ഛായയുള്ള രണ്ട് വേണമെന്നായിരുന്നു അറിയിച്ചതെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കുന്നു.

ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല

ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല

ഇങ്ങനെയാണ് ഫൈസല്‍ ഫരീദ് അടക്കം രണ്ട് പേര്‍ തന്‍റെ സിനിമയില്‍ എത്തുന്നത്. സെന്‍ക്കന്‍ഡുകള്‍ മാത്രമുള്ള പ്രാധാന്യമില്ലാത്ത റോളാണ് അവര്‍ ചെയ്തത്. അവരുടെ മുഖമൊന്നും ഇപ്പോഴും ഓര്‍മയില്ല. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന ഫൈസല്‍ ഫരീദിന്‍റെ മുഖം കണ്ടിട്ടും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും വാസുദേവ് സനല്‍ പറയുന്നു.

Recommended Video

cmsvideo
Faisal Fareed Was Acted And Produced Malayalam Movies
ക്രെഡിറ്റ്സ് ലൈനിലും

ക്രെഡിറ്റ്സ് ലൈനിലും


തന്‍റെ സിനിമയില്‍ അഭിനയിച്ച് ഫൈസല്‍ ഫരീദാണെന്ന കാര്യം മാധ്യമങ്ങളില്‍ വന്നപ്പോഴാണ് മനസ്സിലായത്. എന്നാല്‍ അയാള്‍ തന്നെയാണ് ഈ ഫൈസല്‍ എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തില്‍ മൂന്ന് സെക്കന്‍ഡ് മാത്രമായിരുന്നു ഫൈസല്‍ ഫരീദ് അഭിനയിച്ചത്. ചിത്രത്തിത്തിന്റെ ക്രെഡിറ്റ്സ് ലൈനിലും ഫൈസൽ ഫരീദിന്റെ പേര് വന്നിരുന്നു.

പണം മുടക്കി

പണം മുടക്കി

നാലോളം മലയാള സിനിമകള്‍ക്കായി ഫൈസല്‍ പണം മുടക്കിയിട്ടുണ്ടെന്നായിരുന്നു നേരത്തെ വന്ന ആരോപണം. പണം മുടക്കുന്ന സിനിമകളിൽ നിർമാതാക്കൾ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പ്രവണത മലയാള സിനിമയിൽ സാധാരണമാണ്. അത്തരത്തിലാണോ ഫൈസല്‍ ഫരീദും സിനിമയില്‍ എത്തിയതെന്ന കാര്യത്തിലും വ്യക്തമല്ല. തെലുങ്ക് ചിത്രത്തിന്റെ വിതരണം ഫൈസൽ ഏറ്റെടുത്തതായും വിവരം ലഭിച്ചിരുന്നു.

നാട്ടിലെത്തിക്കാന്‍

നാട്ടിലെത്തിക്കാന്‍


അതേസമയം, ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നീക്കം അന്വേഷണം സംഘം സജീവമാക്കുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ തൃശൂരിലെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറണ്ട് പതിച്ചിട്ടുണ്ട്. ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ആദ്യപടിയായിട്ടാണ് എന്‍ഐഎ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മുഴവൻ ഇടപാടുകളും

മുഴവൻ ഇടപാടുകളും

ഫൈസലിനെതിരായ എന്‍ഐഎയുടെ വാറണ്ട് ഇന്‍റര്‍പോളിനും കൈമാറും. കേസിലെ മൂന്നാം പ്രതിയായ ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിർണ്ണായകമായ നിരവധി രേഖകളാണ് ലഭിച്ചിരുന്നു. കംമ്പ്യൂട്ടറും പണം ഇടപാടുകളുടെ രേഖകളും ഉൾപ്പടെയുള്ളവ കസ്റ്റംസ് സംഘം പിടിച്ചെടുത്തു. ഇതിന്റെ തുടർച്ചയായി ഇന്നലെ തൃശൂരിൽ ഫൈസലിന് അക്കൗണ്ടുള്ള 3 ബാങ്കുകളോട് കഴിഞ്ഞ 3 വർഷത്തെ ഫൈസലിന്റെ മുഴുവൻ ഇടപാടുകളും കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു.

വയനാടിനായി രാഹുല്‍: വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെ മാതൃക; അഭിനന്ദനങ്ങളുമായി കെസി വേണുഗോപാല്‍വയനാടിനായി രാഹുല്‍: വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെ മാതൃക; അഭിനന്ദനങ്ങളുമായി കെസി വേണുഗോപാല്‍

English summary
Did Faisal Fareed act with Fahad Fasil? Director's explanation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X