യൂട്യൂബർ മണിവാളന്റെ മുടി മുറിച്ചോ? ജയിലിൽ എന്താണ് സംഭവിച്ചത്? പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ
തൃശൂർ: കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പിടിയിലായ യൂട്യൂബർ മണവാളൻ എന്ന മബഹമമ്ദ് ഷഹീൻ ഷായുടെ മുടി ജയിൽ അധികൃതർ മുറിച്ചതായി റിപ്പോർട്ട്. ജയിൽ ചട്ടപ്രകാരമാണ് മുടി മുറിച്ചത് എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്. കോം റിപ്പോർട്ട് ചെയ്യുന്നു.
മുടി മുറിച്ചതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച ഷഹീനെ തൃശൂർ മാവസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. പത്ത് മാസം ഒളിവിലായിരുന്നു മുഹമ്മദ് ഷഹീൻ ഷായെ കുടകിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 19 നായിരുന്നു മദ്യലഹരിയിൽ മുഹമ്മദ് ഷഹീൻ ഷായും സംഘവും കേരള വർമ കോളേജിലെ രണ്ട് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. വിദ്യർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
മുഹമ്മദ് ഷഹീൻ ഷായും സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ച ശേഷം കാറിൽ വരികയായിരുന്ന. അപ്പോഴാണ് രണ്ട് കോളേജ് വിദ്യാർത്ഥികളുമായി വാക്ക് തർക്കം ഉണ്ടായത്.
ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥികളെ മുഹമ്മദ് ഷഹീൻ ഷായും സംഘവും പിന്തുടർന്നു. കാർ കൊണ്ട് വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തി. സംഭവത്തിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.. കഴിഞ്ഞ മാസം 24 ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിന് 15 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ട്.












Click it and Unblock the Notifications