എംഇഎസ് കോളജില്‍ പര്‍ദ്ദയും ലെഗിങ്സും നിരോധിച്ചു, എന്താണ് വാസ്തവം?
കോഴിക്കോട്: കോഴിക്കോട്ടെ എം ഇ എസ് വിമന്‍സ് കോളജില്‍ പര്‍ദ്ദയും ലെഗിങ്സും നിരോധിച്ചോ. നിരോധിച്ചു എന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. ലെഗിങ്സും പര്‍ദ്ദയും ഇട്ട് വന്നാല്‍ ക്ലാസില്‍ കയറ്റില്ല എന്ന് മാനേജ്മെന്റ് അറിയിച്ചതായി വിദ്യാര്‍ഥികളും പറയുന്നുണ്ട്. സത്യത്തില്‍ എന്താണ് എം ഇ എസ് കോളജില്‍ സംഭവിച്ചത്.
കോളജില്‍ യൂണിഫോം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നതായി എം ഇ എസ് മാനേജ്മെന്റ് പറയുന്നു. യൂണിഫോം ഇടുമ്പോള്‍ സ്വാഭാവികമായും പര്‍ദ്ദയോ ലെഗിങ്സോ ഉപയോഗിക്കാന്‍ പറ്റില്ല. ഇതിന്റെ ഭാഗമായിട്ടാണ് പര്‍ദ്ദയും ലെഗിങ്സും ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നത്. എന്നാല്‍ നിരോധനം വകവെക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്നാണ് കുട്ടികള്‍ പറയുന്നത്. അവരെന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നോക്കൂ..

ഫസല്‍ ഗഫൂര്‍ പറഞ്ഞതും ഇതോ
മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിനെതിരെ പരസ്യമായി രംഗത്തെത്തിയ ആളാണ് എം ഇ എസ് ചെയര്മാന് ഫസല്‍ ഗഫൂര്‍. പര്‍ദ്ദ ഇസ്ലാമിന് യോജിച്ച വേഷമല്ലെന്നും തുണി കൂടിയാല്‍ സംസ്കാരം കൂടില്ലെന്നും ഫസല്‍ ഗഫൂര്‍ തുറന്നടിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

എന്തുകൊണ്ട് ഇവിടെ പര്‍ദ്ദ വേണ്ട?
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പൊടിക്കാറ്റില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ആണുങ്ങളും പെണ്ണുങ്ങളും ധരിക്കുന്ന നീളന്‍ കുപ്പായമാണ് പര്‍ദ്ദ. അത് ഇന്ത്യയിലെ കാലവാസ്ഥയ്ക്ക് തീര്‍ത്തും യോജിച്ചതല്ല.

ജൂലൈ ഒന്ന് മുതല്‍ പര്‍ദ്ദ വേണ്ട
ജൂലൈ ഒന്നുമുതല്‍ പര്‍ദ്ദ, ലെഗിങ്സ്, ജീന്‍സ് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല എന്ന് മാനേജ്മെന്റ് പറഞ്ഞതായാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. നിരോധിച്ച വസ്ത്രങ്ങള്‍ ധരിച്ച് വരുന്നവരെ ക്ലാസിലും കയറ്റില്ലത്രെ.

ശക്തമായി പ്രതിഷേധിക്കും
മാനേജ്മെന്റ് തീരുമാനം അംഗീകരിക്കാന്‍ പോകുന്നില്ല എന്ന നിലപാടിലാണ് വിദ്യാര്‍ഥിനികള്‍. തങ്ങളുടെ പ്രതിഷേധം അറിയിക്കാനായി പര്‍ദ്ദയും ലെഗിങ്സും ജീന്‍സുമിട്ട് കേളജില്‍ വരാനാണ് കുട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രതിഷേധം നേരത്തെ അറിയിച്ചു
പര്‍ദ്ദയും ലെഗിങ്സും ധരിക്കരുതെന്ന് നോട്ടീസ് വന്നപ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രതിഷേധം അധ്യാപകരെ അറിയിച്ചിരുന്നത്രെ. എന്നാല്‍ മാനേജ്മെന്റ് തീരുമാനമാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും അധ്യാപകര്‍ കൈമലര്‍ത്തി.

പിന്തുണയുമായി രക്ഷിതാക്കളും
പര്‍ദ്ദയും ലെഗിങ്സും ധരിക്കരുതെന്ന നോട്ടീസിനെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തി. ന്യൂനപക്ഷ കമ്മീഷനില്‍ ഇതിനെതിരെ പരാതി നല്‍കാനും വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനിച്ചതായാണ് അറിയുന്നത്.

യൂണിഫോമിന്റെ ഭാഗമാണോ
എം ഇ എസില്‍ ഡിഗ്രി ഒന്നാം വര്‍ഷം ചേരുന്നവര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താന്‍ കോളജ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നതിന് പര്‍ദ്ദ നിരോധിക്കേണ്ട കാര്യമുണ്ടോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications