Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗജന്യം തടയാൻ ഓര്‍ഡിനറി ബസുകൾ കൂട്ടത്തോടെ സിറ്റി ഫാസ്റ്റ് ആക്കിയോ? വിശദീകരിച്ച് കെഎസ്ആർടിസി

സൗജന്യം തടയാൻ ഓര്‍ഡിനറി ബസുകൾ കൂട്ടത്തോടെ സിറ്റി ഫാസ്റ്റ് ആക്കിയെന്ന വിമർശനങ്ങൾക്കിടെ വിശദീകരണവുമായി കെഎസ്ആർടിസി. നിലവിൽ തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസ്സുകൾ കൂടാതെ ജില്ലയിലാകെ 687 ഓർഡിനറി ബസ്സുകളും സർവിസ് നടത്തുന്നുണ്ടെന്നും ഈ വിവരങ്ങളെല്ലാം തന്നെ കെ.എസ്.ആർ.ടി.സി.യുടെ എല്ലാ യൂണിറ്റുകളിലും ഉണ്ടെന്നും കെഎസ്ആർടിസി വിശദീകരിച്ചു.

'തിരുവനന്തപുരം നഗരത്തിലും ജില്ലയിലുമായി ഓർഡിനറി, സിറ്റി ഫാസ്റ്റ് സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ കെ.എസ്.ആർ.ടി.സി.യുടെ എല്ലാ യൂണിറ്റുകളിലും ഉണ്ട്. നിലവിൽ തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസ്സുകൾ കൂടാതെ ജില്ലയിലാകെ 687 ഓർഡിനറി ബസ്സുകളും സർവിസ് നടത്തുന്നുണ്ട്. സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഓർഡിനറി വിഭാഗം സർവീസുകൾക്കു മാത്രമാണ് . സിറ്റി ഫാസ്റ്റ് സർവീസുകൾ പദ്ധതിയിൽ ഉൾപ്പെടുന്നില്ല. ഇക്കാര്യം യാത്രക്കാർക്കും പൊതുജനങ്ങൾക്കും വ്യക്തമായി മനസ്സിലാക്കുന്നതിനായി, പ്രിയദർശിനി പദ്ധതിയിൽ ഉൾപ്പെട്ട ഓർഡിനറി ബസുകളുടെയും ഉൾപ്പെടാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെയും വിവരങ്ങൾ ബസുകളുടെ മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി വ്യക്തമായ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾക്കും യാത്രക്കാർക്കും യാതൊരു ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കുവാനാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്.

ksrtc2-

തിരുവനന്തപുരം നഗരത്തിൽ മാത്രമാണ് ഓർഡിനറി സർവീസുകൾക്കു പുറമേ സിറ്റി ഫാസ്റ്റ് സർവീസുകൾ വ്യാപകമായി ഓപ്പറേറ്റ് ചെയ്യുന്നത്. 2022 ഏപ്രിൽ 30-ലെ ഏറ്റവും പുതിയ സർക്കാർ നിരക്ക് വിജ്ഞാപനപ്രകാരം, സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് കുറഞ്ഞ നിരക്ക് 12 ആയും കിലോമീറ്ററിന് 1.03 എന്ന നിരക്കിലുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, സിറ്റി ഓർഡിനറി സർവീസുകൾക്ക് കുറഞ്ഞ നിരക്ക് 10 ഉം കിലോമീറ്ററിന് 1 ഉം ആണ്.
സിറ്റി ഫാസ്റ്റ് സർവീസുകൾ താരതമ്യേന സ്റ്റോപ്പുകളുടെ എണ്ണം കുറവായതിനാൽ യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിക്കുന്നു. പ്രത്യേക നിരക്കും പ്രത്യേക സർവീസ് ക്ലാസും ഉള്ളതിനാൽ സിറ്റി ഫാസ്റ്റ് സർവീസുകൾ ഓർഡിനറി വിഭാഗത്തിൽ ഉൾപ്പെടുന്നില്ല.

പ്രിയദർശിനി പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസ്സുകൾ സംബന്ധിച്ച് വിശദമായ സർവേയും കണക്കെടുപ്പുകളും വളരെ മുൻകൂട്ടി നടത്തിയിരുന്നു. നിലവിലുണ്ടായിരുന്ന സിറ്റി ഫാസ്റ്റ് ഡെസ്റ്റിനേഷൻ ബോർഡുകൾക്കു പുറമേ ബസുകളുടെ ബോഡിയിലും കൂടുതൽ വ്യക്തതയ്ക്കായി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട സർവീസുകളുടെ പട്ടികയും വിശദാംശങ്ങളും മാധ്യമങ്ങൾക്കുൾപ്പെടെ മുൻകൂട്ടി സുതാര്യമായി കൈമാറിയിട്ടുള്ളതാണ്.
അതിനാൽ, ഈ വിഷയവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാർത്തകളും വ്യാഖ്യാനങ്ങളും അടിസ്ഥാനരഹിതമാണ്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+