അംജത് ഖാനിൽ നിന്നും അഞ്ചരക്കോടി തട്ടിയോ?സംഭവിച്ചതെന്ത്? വീഡിയോയുമായി മേജർ രവി
അഞ്ചരക്കോടി നൽകാനുണ്ടെന്ന പ്രവാസി മലയാളി അംജത് ഖാൻ്റെ ആരോപണത്തിന് മറുപടിയുമായി മേജർ രവി. അംജത് ഖാൻ്റെ തണ്ടർഫോഴ്സ് എന്ന സ്ഥാപനവുമായി യാതൊരു ബന്ധവും തനിക്കില്ലെന്നും അനിൽ കുമാർ എന്ന വ്യക്തി നടത്തിയ സാമ്പത്തിക തട്ടിപ്പിന് താൻ ഉത്തരം നൽകേണ്ട കാര്യം ഇല്ലെന്നും മേജർ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയായിരുന്നു പ്രതികരണം. വായിക്കാം
'അംജത് എന്ന ഗുണ്ടയ്ക്ക് മറുപടി നൽകാനാണ് വീഡിയോ. ഇവൻ ഒരു തണ്ടർഫോഴ്സ് എന്ന് പറഞ്ഞ ഒരു സ്ഥാപനം നടത്തുന്നതായി അനിൽ കുമാർ എന്ന വ്യക്തി പറഞ്ഞു. ഗോവ മലയാളി അസോസിയേഷൻ പരിപാടിക്കിടെയാണ് ഈ ലെഫ്റ്റനെൻ്റ് കമാൻഡർ അനിൽ കുമാർ എന്ന് പറയുന്ന ഒരു ഫ്രോഡിനെ ഞാൻ കാണുന്നത്. ഇയാൾ പലരിൽ നിന്നും പൈസ വാങ്ങിയിട്ടുണ്ട്. അംജത് ഖാനിൽ നിന്നും ഇയാൾ പണം വാങ്ങിക്കാണും.

അംജതിനെതിരെ പരാതി നൽകുമ്പോൾ അനിൽ എന്നെ വിളിച്ചു പറഞ്ഞു, ചേട്ടാ ഞാൻ നിങ്ങളുടേയും കൂടെ പേര് കൊടുക്കും കേട്ടോ എങ്കിലാണ് എന്റെ കേസിന് ഒരു ബലം ഉണ്ടാവുുള്ളൂ എന്ന്. പിന്നീടാണ് ഞാൻ അറിയുന്നത് ഇവൻ ശരിക്കുള്ള നേവൽ ഓഫീസർ അല്ലെന്ന്. ഒരിക്കൽ ഇവൻ പറഞ്ഞു ചേട്ടാ ഞാൻ നിങ്ങളെ ഡയറക്ടർ ബോർഡിൽ ആക്കുന്നുണ്ടെന്ന്. സെപ്റ്റംബർ മാസത്തിലാണ് ഈ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ എന്നെ ചേർക്കുന്നു എന്നും പറഞ്ഞിട്ട് ഇവൻ ഇട്ടിരുന്നത്. എന്നാൽ എന്നെ ഇതിൽ നിന്നും നീക്കാൻ ഞാൻ ആവശ്യപ്പെട്ടു. എന്നാൽ വ്യാജ ഒപ്പു ഉപയോഗിച്ച് എന്നെ കമ്പനിയിൽ നിലനിർത്തുകയായിരുന്നു.
പലപ്പോഴും ഇയാൾ ജീവനക്കാർക്ക് പണം നൽകിയിരുന്നില്ല. ഇതോടെ എൻ്റെ കൈയ്യിൽ നിന്നാണ് ഞാൻ പണം കൊടുത്തത്. അതിൽ 45 ലക്ഷത്തിൻ്റെ ബൌണ്‍സ് ആയ ചെക്ക് മാത്രമാണ് എനിക്ക് ലഭിച്ചത്.
നാലഞ്ചു വർഷത്തിനു മുന്നേ ഇതുപോലെ ഒരു ന്യൂസ് വന്നിരുന്നു മേജർ ഒരു 1.7 കോടി തട്ടിച്ചു ആലപ്പുഴയിൽ നിന്ന് എന്ന് പറഞ്ഞ്. അതിൽ വിജിലൻസ് അന്വേഷിച്ച് എനിക്ക് ക്ലിയറൻസ് തന്നതാണ്.
ഒരു കാരണവശാലും ഈ പറയുന്ന ആളുമായിട്ട് എനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അനിലിനേയും അംജതിനേയും ഒരുമിച്ച് ഓഫീസിൽ വെച്ച് പലതവണ കണ്ടിട്ടുണ്ട്. അപ്പോഴാണ് ഇവര തമ്മിലുള്ള ഡീൽ എന്താണെന്നുള്ളത് മനസ്സിലായത്.
അനിൽ കുമാർ മാത്രം അംജതിൽ നിന്നും പൈസ വാങ്ങിച്ചു കാണുമായിരിക്കും. അനിൽ കുമാറിന് മാത്രമേ ഇതിലൊക്കെ ബാധ്യതയുള്ളൂയ എനിക്ക് ഇതിനകത്ത് യാതൊരു ബാധ്യതയും ഇല്ല. സ്റ്റാമ്പ് പേപ്പറിൽ നാലു വർഷം മുന്നേ ഞാൻ ഇത് എഴുതി വാങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു ഫ്രോഡും ആയിട്ട് നിനക്ക് വല്ല പ്രശ്നം ഉണ്ടെങ്കിൽ അത് നീ ഡീൽ ചെയ്തേക്ക്. ഞാനുമായിട്ട് ഡീൽ ചെയ്യേണ്ട ഒരു കാര്യവുമില്ല', മേജർ വീഡിയോയിൽ പറഞ്ഞു.
മേജർ രവി അഞ്ചരക്കോടി തട്ടിയെന്നും ഈ സംഭവത്തിൽ മേജറിനെതിരെ എഫ്ഐആർ ഉണ്ടെന്നുമാണ് അംജത് ഖാൻ ആരോപിച്ചത്. നാല് വർഷമായി കേസെടുത്തെങ്കിലും ഇതുവരേയും ഒരു തുടർനടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ലെന്നും ഇയാൾ ആരോപിച്ചിരുന്നു.


Click it and Unblock the Notifications
