Get Updates
Get notified of breaking news, exclusive insights, and must-see stories!

നവ്യ നായർക്ക് സച്ചിന്‍ സാവന്തുമായുള്ള ബന്ധമെന്ത്; സ്വീകരിച്ചത് എന്ത് സമ്മാനം? കുടുംബം പറയുന്നത്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ ഐ ആർ എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടിയുമായി നടി നവ്യ നായരുടെ കുടുംബം. സച്ചിന്‍ സാവന്തുമായി നടിക്ക് ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സാവന്തിന് എതിരായ കേസിൽ പ്രത്യേക പിഎംഎൽഎ കോടതിയിൽ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തില്‍ നടിക്കെതിരെ ഗുരുതരമായ പരാർശങ്ങളായിരുന്നു ഉണ്ടായിരുന്നത്.

കേസുമായി ബന്ധപ്പെട്ട് നടിയെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സച്ചിന്‍ സാവന്തുമായി അയല്‍പക്ക ബന്ധം മാത്രമാണ് ഉള്ളതെന്നാണ് നവ്യ നായരുടെ കുടുംബം വ്യക്തമാക്കുന്നതെന്നാണ് മനോരമ ന്യൂസ് ചാനല്‍ റിപ്പോർട്ട് ചെയ്യുന്നത്. അയല്‍പക്കക്കാര്‍ എന്ന നിലയില്‍ മകന്‍റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ സച്ചിന്‍ സാവന്തില്‍ നിന്ന് മറ്റ് സമ്മാനങ്ങളൊന്നും കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം അവകാശപ്പെടുന്നു.

 navya-nair

ഒരു റെസിഡന്‍ഷ്യന്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്നത് മാത്രമാണ് സച്ചിന്‍ സാവന്തുമായുള്ള പരിചയത്തിന്‍റെ അടിസ്ഥാനം. ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനായി സാവന്തിന് പല പ്രാവശ്യം സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. രണ്ടുപേരുടെയും കുട്ടികൾ തമ്മിൽ സൗഹൃദമുണ്ട്. മകന്റെ ജന്മദിനത്തിന് സമ്മാനവുമായി വന്നിരുന്നു. അതെന്തായിരുന്നു എന്ന് ഓർമയില്ല. വ്യക്തിപരമായ കാര്യങ്ങളിൽ അറിവോ, അടുപ്പമോ ഇല്ല. ഇത് അല്ലാതെ സച്ചിന്‍ സാവന്തില്‍ നിന്ന് ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും നവ്യയുടെ കുടുംബം വ്യക്തമാക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഇരുവരും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യലെന്നാണ് സൂചന. നവ്യ നായരുടെ മൊഴിയും ഇഡി കുറ്റപത്രത്തോടൊപ്പം ചേർത്തിട്ടുണ്ട്. നവ്യയെ കൂടാതെ മറ്റൊരു വ്യക്തിയുടെ മൊഴിയും കേസുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് മറ്റ് ചില വ്യക്തികളുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി സൂചനയുണ്ട്.

സാവന്ത് നവ്യക്ക് ആഭരണങ്ങൾ ഉൾപ്പെടെ ചില സമ്മാനങ്ങൾ നൽകിയതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. സമ്മാനങ്ങളുടെയും ആഭരണങ്ങളുടെയും വിശദാംശങ്ങളും ഇഡി പരിശോധിച്ചുവരികയാണ്. ഈ കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും സമ്മാനങ്ങൾ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് അറിയാനുമാണ് ഇഡിയുടെ ശ്രമമെന്നുമായിരുന്നു റിപ്പോർട്ടുകള്‍ വ്യക്തമാക്കിയത്.

നടിയും സാവന്തും സുഹൃത്തുക്കളായിരുന്നുവെന്ന് ഇഡി ഉദ്യോഗസ്ഥർ പറയുന്നതെന്നും റിപ്പോർട്ടിലുണ്ട്. താരത്തെ കാണാൻ സാവന്ത് 8-10 തവണ കൊച്ചിയിൽ എത്തിയിട്ടുണ്ട്. എന്നാല്‍ ഇഡി ചോദ്യം ചെയ്തപ്പോൾ, താരം ഇത്തരം ബന്ധം നിഷേധിക്കുകയും 'ഞങ്ങള്‍ വെറും അയല്‍പക്കക്കാർ മാത്രമായിരുന്നു' എന്നാണ് പറയുകയും ചെയ്തത്. ഇക്കാര്യമാണ് നവ്യയുടെ കുടുംബവും ഇപ്പോള്‍ വ്യക്തമാക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി സച്ചിന്‍ സാവന്തിന്റെ മൊബൈൽ ഡാറ്റ, ചാറ്റുകൾ എന്നിവ ശേഖരിച്ചപ്പോഴാണ് താരവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. എന്നാല്‍ ഒരു പ്രദേശത്ത് ഒരുമിച്ച് താമസിച്ചതിലൂടെയുള്ള പരിചയം അല്ലാതെ സാവന്തുമായി മറ്റ് ബന്ധങ്ങളൊന്നുമില്ലെന്ന് നവ്യ നായരും കുടുംബവും വ്യക്തമാക്കുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അഡീഷണൽ കമ്മീഷണറായ സച്ചിൻ സാവന്തിനെ ജൂൺ 27-ന് ലഖ്‌നൗവിൽ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. നേരത്തെ ഇഡി മുംബൈ സോൺ 2-ൽ ഡെപ്യൂട്ടി ഡയറക്ടറായും പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് സാവന്ത്.

ബിനാമി പേരില്‍ അനധികൃത സ്വത്ത് സമ്പാദിച്ചു, കള്ളപ്പണം വെളുപ്പിക്കാന്‍ കടലാസ് കമ്പനി സൃഷ്ടിച്ചു തുടങ്ങിയവാണ് പ്രതിക്കെതിരായ കേസുകള്‍. കൃത്യമായ സ്രോതസ്സ് കാണിക്കാതെ 1.25 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+