കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇപി ജയരാജൻ അത്തരമൊരു റിസോർട്ട് നടത്തുന്നതായി തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല'; പ്രതികരിച്ച് ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്തയിൽ പ്രതികരിച്ച് സി പി എം സംസ്ഥാന സമിതി അംഗം പി ജയരാജൻ. കേന്ദ്ര കമ്മിറ്റിം അംഗം അത്തരമൊരു റിസോർട്ട് നടത്തുന്നതായി തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ജയരാജന്റെ മറുപടി. നാട്ടില്‍ പലസ്ഥലത്തും പലപദ്ധതികളും നടക്കുന്നുണ്ടാവും. അതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ താന്‍ എന്താണ് പറയുകയെന്നും ജയരാജൻ ചോദിച്ചു. അതേസമയം തെറ്റായ പ്രവണതകള്‍ക്ക് എതിരായ ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കുമെന്നും സംസ്ഥാന കമ്മിറ്റിയിൽ സംസാരിച്ച കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കാൻ താത്പര്യം ഇല്ലെന്നും പി ജയരാജൻ പറഞ്ഞു. ജയരാജന്റെ വാക്കുകളിലേക്ക്

1

'സി പി എം എന്നത് കോൺഗ്രസിനെ പോലെയോ ബി ജെ പിയെ പോലെയോ ഉള്ളൊരു പാർട്ടിയല്ല. അടിമുതൽ മുടി വരെ സേവനം മാത്രം ലക്ഷ്യം വെച്ചുള്ള കേഡർമാരുള്ള പാർട്ടിയാണ്. സമൂഹത്തിലെ പല തെറ്റായ പ്രവണതകളുടെ ഭാഗമായുള്ള തെറ്റായ കാര്യങ്ങൾ പാർട്ടി കേഡർമാരിലേക്ക് വരും. അതിനെതിരായ തെറ്റ് തിരുത്തൽ രേഖയാണ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. അതിന്റെ ഭാഗമായി പാർട്ടിയിലെ തെറ്റായ പ്രവണതകളെ കുറിച്ച് പറയുകയെന്നല്ലാതെ വ്യക്തിപരമായിട്ടുള്ള ആക്ഷേപം ഉന്നയിക്കാനുള്ള യോഗമല്ല സംസ്ഥാന കമ്മിറ്റിയിൽ നടക്കുന്നത്'.

പ്രവാസികള്‍ക്ക് തിരിച്ചടിയാകുമോ; 5 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനപ്രവാസികള്‍ക്ക് തിരിച്ചടിയാകുമോ; 5 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന

2

'ഇപി ജയരാജൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമാണ്. സമുന്നതനായ നേതാവണ്. പാർട്ടിയുടെ ഭാഗമായി നിൽക്കുന്ന അവസരത്തിൽ രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായൊരു നേതാവാണ്. പാർട്ടിക്കത്ത് തെറ്റായ പ്രവണതകൾക്കെതിരായ ഉൾപ്പാർട്ടി സമരം സ്വാഭാവികമായും നടക്കും. അതിന്റെ ഭാഗമായി ചർച്ച ചെയ്യാനുള്ള ഒരു രേഖയാണ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. അതിൽ കൂടുതൽ സംസ്ഥാന കമ്മിറ്റിയിൽ എന്ത് ചർച്ച ചെയ്തുവെന്നത് വലതുപക്ഷ മാധ്യമങ്ങളോട് പങ്കുവെയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. സി പി എം എന്ന വിപ്ലവ പ്രസ്ഥാനത്തെ അങ്ങേയറ്റം താറടിച്ച് കാണിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്. പാല് ചുരുത്തുന്ന അകിടിൽ നിന്ന് ചോര കിട്ടുമോയെന്നാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് എല്ലാ അവസരത്തിലും മാധ്യമങ്ങൾ നടത്തിയിട്ടുള്ളത്. ഇപ്പോഴും ശ്രമിക്കുന്നത്'.

3

'പലേ വാർത്തകളും വന്നിട്ടുണ്ടല്ലോ. ഖാദി ചെയർമാനായ തനിക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം അനുവദിച്ചുവെന്ന് വ്യാജ വാർത്ത കൊടുത്തവരാണ് വലതുപക്ഷ മാധ്യമങ്ങൾ'.സി പി എമ്മുകാർക്കെതിരെ ഒട്ടേറെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല വൈദഗ്ദ്യമുള്ളവരാണ് മാധ്യമങ്ങളെന്നും ജയരാജൻ പറഞ്ഞു.

4


'സമൂഹത്തിലെ ജീർണത നിലവിലുള്ള സാമൂഹിക, സാമ്പത്തിക, സംവിധാന ക്രമത്തെ വിപ്ലവകരമായി മാറ്റി തീർക്കാൻ ശ്രമിക്കുന്ന സി പി എമ്മിനകത്തും നുഴഞ്ഞു കയറും. അത്തരം പ്രവണതകൾ ഉണ്ടെങ്കിൽ അത് തിരുത്തണമെന്നതാണഅ തെറ്റ് തിരുത്തൽ രേഖയുടെ സാരാംശം. അതനുസരിച്ചുള്ള ചർച്ചകൾ പാർട്ടിയിൽ നടക്കും. ജനങ്ങൾക്ക് മുൻപിൽ തിളക്കമാർന്നൊരു പാർട്ടിയായി സി പി എമ്മിനെ മാറ്റാൻ ആ നടപടികൾ സഹായിക്കും', ജയരാജൻ പറഞ്ഞു. 30 കോടി ചെലവിട്ടിട്ട് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും കുടുംബവും അത്തരമൊരു റിസോർട്ട് തുടങ്ങുന്നതിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കേന്ദ്ര കമ്മിറ്റി അംഗം അത്തരമൊരു റിസോർട്ട് നടത്തുന്നതായി തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. നാട്ടിൽ പല സ്ഥലത്തും പല പദ്ധതികളും നടക്കുന്നുണ്ടാകും അതിനെ കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചാൽ ഞാൻ എന്താണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു.

അടപടലം തകരുമോ ആസാദ്? കോൺഗ്രസിലേക്ക് മടങ്ങാൻ മുൻ ഉപമുഖ്യമന്ത്രി, കൂടുതൽ പേർ തിരിച്ചെത്തും?അടപടലം തകരുമോ ആസാദ്? കോൺഗ്രസിലേക്ക് മടങ്ങാൻ മുൻ ഉപമുഖ്യമന്ത്രി, കൂടുതൽ പേർ തിരിച്ചെത്തും?

English summary
did not come to attention that EP Jayarajan was running such a resort'; P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X