'എംപി സ്ഥാനം ഉറപ്പിക്കാന്‍ മന്ത്രി സ്ഥാനം വിട്ട് നല്കി': എല്‍ജെഡിയില്‍ കലഹം, പിളര്‍പ്പിനും സാധ്യത
കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാറില്‍ ഘടകക്ഷികള്‍ക്കുള്ള മന്ത്രി സ്ഥാനങ്ങള്‍ വീതം വെച്ച് നല്കിയപ്പോള് തഴയപ്പെട്ട ഏക കക്ഷി എല്‍ജെഡിയാണ്. ഒന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജെഡിഎസ് എന്നീ കക്ഷികള്‍ ഒരോ മന്ത്രിസ്ഥാനം ഉറപ്പിക്കുമ്പോള്‍ ഏകാംഗ കക്ഷികളായ നാല് പേര്‍ക്ക് മന്ത്രി സ്ഥാനം വീതം വെച്ച് നല്‍കാനാണ് തീരുമാനം.
ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍
കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ് എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍ നല്‍കുന്നത്. ഇതോടെയാണ് എല്‍ഡിഎഫില്‍ അംഗമായിട്ടും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ പോയ ഏക കക്ഷിയായി എല്‍ജെഡി മാറിയത്.

ലയന നിര്‍ദേശം
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജെഡിഎസുമായി ലയിക്കുകയെ നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല. ലയിച്ചാലും മുന്ന് അംഗങ്ങള്‍ മാത്രമുള്ള കക്ഷിക്ക് രണ്ട് മന്ത്രി സ്ഥാനം നല്കാന് സിപിഎം തയ്യാറാവില്ല. ഈ സാഹചര്യത്തില്‍ ലയനം കൊണ്ട് എന്ത് കാര്യം എന്നാണ് എല്‍ജെഡിയില്‍ ഉയര്‍ന്ന ചോദ്യം.

വിമര്‍ശനം നേതൃത്വത്തിനെതിരെ
മറ്റൊരു കക്ഷിയുമായി ലയിച്ചില്ല എന്ന കാരണത്തില്‍ മന്ത്രി സ്ഥാനം നല്‍കിയില്ലെന്നത് അനീതിയാണെന്നും എല്‍ജെഡി ചൂണ്ടിക്കാട്ടുന്നു. ടേം വ്യവസ്ഥയില്‍ എങ്കിലും മന്ത്രി സ്ഥാനം ഉറപ്പിക്കാത്തതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. എംവി ശ്രേയാംസ് കുമാറിനെതിരായാണ് വിമര്‍ശനങ്ങളേറെയും.

എംപി സ്ഥാനം ഉറപ്പിക്കാന്‍
രാജ്യസഭ എം.പി സ്ഥാനത്ത് വീണ്ടും തുടരാൻ സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാര്‍ പാര്‍ട്ടിയെ ബലിനല്‍കിയെന്ന വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഇതോടെ ചൊവ്വാഴ്ച ചേരുന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലും സംസ്ഥാന സമിതിയിലും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടാനുള്ള ഒരു വിഭാഗം നേതാക്കള്‍.

'മുഴുവന്‍ സമയ' പ്രസിഡന്റ്
ടേം വ്യവസ്ഥയില്‍ മന്ത്രി സ്ഥാനം ലഭിച്ച നാല് പാര്‍ട്ടികളും എല്ജെഡിയേക്കാള് താരതമ്യേന ചെറിയ പാര്‍ട്ടികളാണ്. എന്നിട്ട് പോലും അവര്‍ക്ക് കിട്ടിയ പരിഗണന പോലും ലഭിക്കാത്തതാണ് പ്രസിഡന്റിനെതിരെ തിരിയാന്‍ നേതാക്കളെ പ്രേരിപ്പിച്ചത്. 'മുഴുവന്‍ സമയ' പ്രസിഡന്റ് വേണമെന്ന ആവശ്യം നേരത്തെ ചേര്‍ന്ന സംസ്ഥാ സമിതിയിലും ഉയര്‍ന്നിരുന്നു.

പാര്‍ട്ടി പിളരുമോ
ഇക്കാര്യം ഉയര്‍ത്തിയാവും മറുവിഭാഗം എംവി ശ്രേയാംസ് കുമാറിന്റെ രാജി ആവശ്യപ്പെടുകയെന്നാണ് സൂചന. രാജി വെച്ചൊഴിയാന്‍ ശ്രേയാംസ് കുമാര്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി പിളരാനുള്ള സാധ്യത വരെ ചില നേതാക്കള്‍ മുന്നില്‍ കാണുന്നുണ്ട്. മന്ത്രി സ്ഥാനം ഉറപ്പിക്കുന്നതില്‍ എംവി ശ്രേയാംസ് കുമാറിന്റെ ഭാഗത്ത് നിന്നും കടുത്ത അലംഭാവം ഉണ്ടായതായും നേതാക്കള്‍ ആരോപിക്കുന്നു.

രാജ്യസഭാ സീറ്റ്
ഒരു വര്‍ഷം കൂടിയാണ് ശ്രേയാംസ് കുമാറിന് എംപി സ്ഥാനത്ത് തുടരാന്‍ കാലവധിയുള്ളു. എന്നാല്‍ ഇപ്പോള്‍ മറ്റു ചെറുക്ഷികളെപ്പോലെ മന്ത്രി സ്ഥാനത്തിന് വാശിപിടിച്ചാല്‍ രണ്ടര വര്‍ഷം കെപി മോഹനന് മന്ത്രിയാവാം. എന്നാല്‍ സിപിഎം വീണ്ടും രാജ്യസഭാ സീറ്റ് നല്കണമെന്നില്ല. ഇത് മുന്‍കൂട്ടി കണ്ടാണ് മന്ത്രി സ്ഥാനത്തിന് വേണ്ടി പ്രസിഡന്റ് ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതെന്നാണ് വിമര്‍ശനം.

സിപിഎമ്മുമായി ധാരണ
സിപിഎമ്മുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയതിനാലാണ് ജെഡിഎസ് ലയനം എന്ന നിര്‍ദേശം സിപിഎം വീണ്ടും ഉയര്‍ത്തുന്നത്. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ വലിയ പരിഗണനായാണ് പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്. ഏഴ് നിയമസഭ സീറ്റിലും പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തിലും മത്സരിക്കാന്‍ സാധിച്ചിരുന്നു. രണ്ടിടത്തും പരാജയപ്പെട്ടതോടെ രാജ്യസഭാ സീറ്റ് നല്കി.

യുഡിഎഫില്‍ ലഭിച്ചത്
ഏഴ് ബോർഡ് കോർപറേഷൻ ചെയർമാൻ പദവിയും 66 ബോർഡ് മെംബര്‍ പദവിയും നല്‍കിയിരുന്നു. എല്‍ഡിഎഫിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി നടത്തിയ ചര്‍ച്ചയില്‍ ഈ നില തുടരണമെന്ന് എല്‍ജെഡി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മുന്നണി മാറ്റം നടന്നത്. എന്നാല്‍ പിന്നീട് എല്‍ജെഡിക്ക് കനത്ത നഷ്ടങ്ങളാണ് ഉണ്ടായത്.
Recommended Video

പിടിപ്പുകേട്
ആദ്യം പാര്‍ലമെന്റ് സീറ്റിലേക്ക് പരിഗണിച്ചില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് 3 സീറ്റുകള്‍ മാത്രം. അതില്‍ ഒരിടത്ത് വിജയിക്കാന്‍ സാധിച്ചു. ഇത്രയും അവഗണന നേരിട്ടതിന് ശേഷവും ഏക അംഗത്തിന് ടേം വ്യവസ്ഥയില്‍ പോലും മന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ കഴിയാതെ പോയത് പ്രസിഡന്റിന്റെ പിടിപ്പുകേടാണെന്നും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയരുന്നു.
നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications