Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല മലക്കം മറിഞ്ഞു;സിബിഐ അന്വേഷണമില്ലെന്ന്

തിരുവനന്തപുരം:ടിപി വധത്തില്‍ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെകെ രമ നടത്തുന്ന സമരം പ്രതിസന്ധിയിലേക്ക്. സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് എവിടേയും താന്‍ പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രണ്ടാഴ്ച സാവകാശം വേണമെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

സര്‍ക്കാര്‍ നിയമപുരമായി മാത്രമേ നടപടികളെടുക്കൂ. പോലീസ് അന്വേഷണത്തിന് ശേഷം മാത്രമേ സിബിഐ അന്വേഷണം വേണോ എന്നകാര്യം തീരുമാനിക്കാനാവൂ എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Ramesh Chennithala

രമ സമരം അസവാനിപ്പിക്കണമെന്ന് ചെന്നിത്തല വീണ്ടും ആവശ്യപ്പെട്ടു. സമരം അവസാനിപ്പിച്ചി അന്വേഷണവുമായി സഹകരിക്കണം. അല്ലാതെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ കൂടുതലായൊന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ടിപി വധത്തിന് പിന്നിടെ ഗൂഢാലോചന സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന രീതിയിലാണ് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പലവട്ടം പറഞ്ഞിട്ടുള്ളത്. സിബിഐ അന്വേഷണത്തിന് സാധ്യതയുണ്ട് എന്ന രീതിയില്‍ തന്നെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നിത്തലയും പറഞ്ഞിരുന്നത്.

സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് ആര്‍എംപി നേതാക്കളോട് ചെന്നിത്തല പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യവും ചെന്നിത്തല നിഷേധിച്ചിട്ടുണ്ട്. ചെന്നിത്തലയുടെ നിലപാട് മാറ്റത്തിന്‍റെ കാരണം എന്തെന്ന് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+