സരിത എസ് നായര്‍ ശരിക്കും സരിത എസ് നായരല്ല പിന്നെയോ?
ആരാണ് സരിത നായര്‍ എന്നാരെങ്കിലും ചോദിച്ചാല്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി എന്നും ഇപ്പോള്‍ ജാമ്യത്തിലാണ് എന്നുമൊക്കെ പറയാന്‍ വരട്ടെ. സരിത എസ് നായര്‍ എന്ന പേര് വിവാദങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ ആളുകള്‍ അറിയൂ. ഈ സരിതയുടെ കുട്ടിക്കാലവും പഠനവും വിവാഹവും ഒക്കെ അന്വേഷിച്ച് പോയാല്‍ ശരിക്കും കുഴയും. അങ്ങനെ ഒരാളില്ല എന്നത് തന്നെ കാരണം. പിന്നെയോ...
ഉള്ളത് ലക്ഷ്മി നായരാണ്. ആരാണീ ലക്ഷ്മി നായര്‍? സോളാര്‍ കമ്പനിയുടെ സരിത നായര്‍ എന്ന യുവതി ലക്ഷ്മി നായര്‍ എന്ന വ്യാജപ്പേരില്‍ ഇടപാടുകാരില്‍ നിന്നും പണം തട്ടി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷേ ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സംഭവിച്ചത് നേരെ തിരിച്ചാണ്. സത്യത്തില്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്. നാടകീയമായ ഈ വെളിപ്പെടുത്തലുകള്‍ പറയും ബാക്കി കഥ.

പറഞ്ഞത് പോലല്ല കാര്യങ്ങള്‍
ലക്ഷ്മി നായര്‍ എന്ന യുവതി സരിത നായര്‍ എന്ന പേരിലാണ് പണം തട്ടിയത് എന്ന് വേണം കരുതാന്‍. തന്റെ ശരിക്കുള്ള പേര് ലക്ഷ്മി നായര്‍ എന്നാണ് എന്ന് സരിത നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി കൊടുത്തു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്ന് എപ്പോള്‍ മാറ്റി
ലക്ഷ്മി നായര്‍ എന്ന പേര് മാറ്റി സരിത നായര്‍ എന്ന പേര് സ്വീകരിച്ചത് 2013 ലാണത്രേ. ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് പരസ്യപ്പെടുത്തിയ ശേഷമായിരുന്നു പുതിയ പേര് സ്വീകരിച്ചത്. എന്നാല്‍ സരിത, ലക്ഷ്മി നായര്‍ എന്ന് പേര് മാറ്റിപ്പറഞ്ഞു എന്നാണ് എല്ലാവരും കരുതിയത്.

അതും മുഖ്യമന്ത്രിക്ക് അറിയാമോ
മുഖ്യമന്ത്രിക്ക് സരിത എസ് നായരെ വളരെ അടുത്ത് അറിയാം എന്നാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് കഴിഞ്ഞ ദിവസം പറഞ്ഞത്. താന്‍ പേര് മാറ്റിയ കാര്യം മുഖ്യമന്ത്രിക്ക് അറിയാമെന്നാണത്രെ സരിത സോളാര്‍ കമ്മീഷനില്‍ നല്കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.

ആരാണീ സരിത
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു നിന്നുമാണ് സരിത അറസ്റ്റിലായത്. ചങ്ങനാശേരി എന്‍ എസ്സ് എസ്സ് കോളേജ് ജീവനക്കാരനായിരുന്ന സോമന്റേയും തിരുവനന്തപുരം സ്വദേശിയായ ഇന്ദിരയുടേയും മൂത്തമകളാണ് സരിത. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചു

എന്താണീ സോളാര്‍ തട്ടിപ്പ്
സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പണംതട്ടിയ സംഭവമാണ് സോളാര്‍ തട്ടിപ്പ്. എഴുപതിനായിരം രൂപ മുതല്‍ അന്‍പതുലക്ഷം രൂപ വരെ ആളുകള്‍ക്ക് ഇതില്‍ നഷ്ടം വന്നിട്ടുണ്ടത്രെ.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications