കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കൻ യുവതി പതിനെട്ടാം പടി കയറിയോ? ആശയക്കുഴപ്പങ്ങളുമായി മാധ്യമങ്ങൾ.. സത്യത്തിൽ ഇതാണ് സംഭവിച്ചത്

  • By Goury Viswanathan
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിന് ഇതുവരെ അയവ് വന്നിട്ടില്ല. ഇതിന് പിന്നാലെയാണ് 46കാരിയായ ലങ്കൻ യുവതി ശബരിമല ദർശനം നടത്തിയെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നത്. ഇക്കാര്യത്തിൽ കടുത്ത ആശയക്കുഴപ്പമാണ് മാധ്യമങ്ങൾക്കിടയിൽ ഉണ്ടായത്. മലയാളം ചാനലുകൾ, യുവതി ദർശനം നടത്തിയെന്ന് ആദ്യം വാർത്ത നൽകിയെങ്കിലും പിൻവലിക്കുകയായിരുന്നു.

ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് സംസ്ഥാനമൊട്ടാകെ വ്യാപകമായ ആക്രമണം നടന്നിട്ടും ശബരിമലയും പരിസരവും ശാന്തമായിരുന്നു. വ്യാഴാഴ്ച തീർത്ഥാടകരുടെ വലിയ തിരക്കും അനുഭവപ്പെട്ടു. എന്നാൽ യുവതി ദർശനം നടത്തിയെന്ന അഭ്യൂഹത്തെ തുടർന്ന് സ്ഥിതി വീണ്ടും വഷളായിരുന്നു. ശ്രീലങ്കയിൽ നിന്നുള്ള 46കാരിയായ ശശികലയാണ് ശബരിമലയിൽ ദര്‍ശനം നടത്തിയത്.

സുരക്ഷ തേടി

സുരക്ഷ തേടി


വ്യാഴാഴ്ച രാത്രിയാണ് ശബരിമല ദർശനം നടത്താൻ സുരക്ഷ തേടി ശശികല എന്ന ലങ്കൻ യുവതി പോലീസിനെ സമീപിച്ചത്. ഭർത്താവിനും മകനുമൊപ്പമായിരുന്നു ഇവർ ദർശനത്തിനെത്തിയത്. പമ്പയിൽ നിന്നും പോലീസ് സംഘം മഫ്തിയിൽ ഇവർക്ക് സുരക്ഷ നൽകി. ഇതിനിടെ യുവതി ദർശനം നടത്തിയെന്ന വാർത്ത സന്നിധാനത്ത് പരന്നതോടെ വീണ്ടും പ്രതിഷേധങ്ങൾ ഉയർന്നു.

പൊട്ടിത്തെറിച്ച് ലങ്കൻ യുവതി

പൊട്ടിത്തെറിച്ച് ലങ്കൻ യുവതി

എന്നാൽ താൻ മാത്രമാണ് ദർശനം നടത്തിയതെന്നാണ് ശശികലയുടെ ഭർത്താവ് ശരവണമാരൻ വ്യക്തമാക്കിയത്. ശശികല എവിടെയെന്ന് പ്രതികരിക്കാൻ ശരവണമാരൻ തയാറായില്ല. ഇതിന് പിന്നാലെ മുഖം മറച്ചെത്തിയ ശശികല മാധ്യമങ്ങളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ദർശനം നടത്തിയോ എന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട് ശശികല പൊട്ടിത്തെറിച്ചു. പതിനെട്ടാംപടിക്ക് സമീപമെത്തിയ തന്നെ പോലീസ് നിർബന്ധിച്ച് തിരിച്ചിറക്കിയെന്ന് അവർ ആരോപിച്ചു. തീർത്ഥാടകർ പ്രതിഷേധിച്ചില്ലെന്നും അവർ വ്യക്തമാക്കി.

 ലങ്കൻ യുവതി പതിനെട്ടാം പടി കയറി

ലങ്കൻ യുവതി പതിനെട്ടാം പടി കയറി

ശബരിമല ദർശനം സാധ്യമായില്ലെന്ന് ശശികല പറഞ്ഞെങ്കിലും ദേശീയ മാധ്യമങ്ങളിൽ ലങ്കൻ യുവതി പതിനെട്ടാം പടി ചവിട്ടിയെന്ന തലക്കെട്ടോടെയാണ് വാർത്ത നൽകിയിരിക്കുന്നത്. 46കാരിയായ ശശികല ദർശനം നടത്തിയെന്ന് കേരളാ പോലീസ് സ്ഥിരീകരിച്ചുവെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ശശികലയുടെ കൈവശമുള്ള ശ്രീലങ്കൻ പാസ്പോർട്ടിൽ 1972 ഡിസംബർ 3 ആണ് അവരുടെ ജനന തീയതിയെന്നും ഹിന്ദു റിപ്പോർട്ടിൽ പറയുന്നു.

 പ്രതിഷേധങ്ങളില്ലാതെ മലകയറി

പ്രതിഷേധങ്ങളില്ലാതെ മലകയറി

തടസ്സങ്ങളൊന്നുമില്ലാതെ ശശികല പതിനെട്ടാം പടി ചവിട്ടിയെന്നും ശ്രീകോവിലിന് മുന്നിലെത്തി പ്രാർത്ഥിച്ചുവെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി 9.30 ഓടെ ദർശനം പൂർത്തിയാക്കി രാത്രി പതിനൊന്ന് മണിയോടെ തിരികെ പമ്പയിലെത്തിയെന്നാണ് റിപ്പോർട്ട്. മുൻകൂട്ടി ബുക്ക് ചെയ്താണ് ശശികലയും കുടുംബവും ശബരിമല ദർശനത്തിനെത്തിയതെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.

 ഹർത്താലിന് പിന്നാലെ മലകയറ്റം

ഹർത്താലിന് പിന്നാലെ മലകയറ്റം

വ്യാഴാഴ്ച ശബരിമല നട അടയ്ക്കുന്നതിന് തൊട്ടുമുൻപായി 10.55ന് കുടുംബത്തോടൊപ്പം 46കാരിയായ ശശികല ദർശനം നടത്തിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. പോലീസ് വൃത്തങ്ങൾ ഇത് സ്ഥിരീകരിച്ചുുവെന്നും ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ബിന്ദുവും കനകദുർഗയും പതിനെട്ടാംപടി ഒഴിവാക്കിയാണ് ശ്രീകോവിലിന് മുന്നിലെത്തിയതെങ്കിൽ ശശികല പതിനെട്ടാം പടി കടന്നാണ് ശ്രീകോവിലിന് മുന്നിലെത്തിയതെന്നാണ് ടൈംസ് റിപ്പോർട്ട് അവകാശപ്പെടുന്നു.

 തന്ത്രപരമായി മുന്നോട്ട്

തന്ത്രപരമായി മുന്നോട്ട്

സന്നിധാനത്തേയ്ക്ക് യുവതി എത്തുന്ന വാർത്തയെ തുടർന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ സംഘമാണ് ഇവർക്ക് സുരക്ഷ നൽകിയത്. മരക്കൂട്ടത്ത് വെച്ച് മറ്റൊരു പോലീസ് സംഘം സുരക്ഷ ഏറ്റെടുക്കുകയായിരുന്നു. യാത്ര അവസാനിച്ച് യുവതിയ മടങ്ങിയെന്ന് പ്രതിഷേധക്കാർ തെറ്റിദ്ധരിച്ചുവെന്നും ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

തിരുത്തിയും വീണ്ടും തിരുത്തിയും മാധ്യമങ്ങൾ

തിരുത്തിയും വീണ്ടും തിരുത്തിയും മാധ്യമങ്ങൾ

ശ്രീലങ്കൻ യുവതി സന്നിധാനത്ത് ദർശനം നടത്തിയെന്ന് മലയാളം ചാനലുകൾ ഉൾപ്പെടെ ബ്രേക്കിംഗ് നൽകിയിരുന്നു. എന്നാൽ ദർശനം നടത്താനായില്ലെന്നും പോലീസ് തന്നെ തിരിച്ചിറക്കിയെന്നും യുവതി തന്നെ വ്യക്തമാക്കിയതോടുകൂടി മലയാളം മാധ്യമങ്ങൾ വാർത്ത പിൻവലിച്ച് യുവതിയുടെ പ്രതികരണം നൽകിയിരുന്നു. യുവതിയുടെ പ്രവേശനം സംബന്ധിച്ച സ്ഥിരീകരണം പോലീസ് തന്നെ നൽകിയതോടെ വാർത്ത പിന്നെയും മാറി.

വീഡിയോ

ശബരിമല ദർശനം നടത്താനായില്ലെന്നും പോലീസ് നിർബന്ധിച്ച് തിരികെ അയക്കുകയായിരുന്നുവെന്നും ശശികല മാധ്യമങ്ങളോട് പ്രതികരിക്കുന്നു.

സംസ്ഥാനത്ത് വീണ്ടും സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, രണ്ടിടത്ത് നിരോധനാജ്ഞസംസ്ഥാനത്ത് വീണ്ടും സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, രണ്ടിടത്ത് നിരോധനാജ്ഞ

English summary
srilankan lady cimbs 18 holy steps, fake reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X