കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസില്‍ നല്‍കിയത് 57 ഹര്‍ജികള്‍; ദിലീപ് ഇതുവരെ ചെലവാക്കിയത് നല്ലൊരു തുക

Google Oneindia Malayalam News

കൊച്ചി: സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ നടിയെ ആക്രമിച്ച കേസ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കൂടാതെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെതിരെ പുതിയ കേസും രജിസ്റ്റര്‍ ചെയ്തു . ആ കേസില്‍ കൊലപാതക ഗൂഡാലോചന കുറ്റം കൂടി ചുമത്തിയിരിക്കുകയാണ് അന്വേഷണ സംഘം. നേരത്തെ ചുമത്തിയ വകുപ്പില്‍ മാറ്റം വരുത്തിയാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത് .

1

അതേസമയയം, നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുടെ ഓരോ ഘട്ടത്തിലും ദിലീപ് നിയമനടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും നിസാരവും ബാലിശവുമായ പരാതികളുമായി കോടതിയില്‍ എത്തിയെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ വിചാരണ കോടതി മുതല്‍ സുപ്രീം കോടതി വരെ ദിലീപ് നല്‍കിയ 57 ഹര്‍ജികളുടെ വിവരങ്ങളും പട്ടിക തിരിച്ച് സ്റ്റേറ്റ്‌മെന്റിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

2

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പിന് വേണ്ടി ദിലീപ് ഹര്‍ജി സമര്‍പ്പിച്ചതിനെയും അന്വേഷണ സംഘം രൂക്ഷമായി വിമര്‍ശിച്ചു. തന്റെ എതിര്‍വാദത്തിനായി ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ കൈവശപ്പെടുത്താനുള്ള ഹീനമായ പ്രവര്‍ത്തനങ്ങളാണ് പുതിയ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാകുന്നത്. നിയമപരമായി ദൃശ്യങ്ങള്‍ കൈവശപ്പെടുത്തി ദുരുപയോഗം ചെയ്യാനാണ് ഇതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

3

കേസിലെ രണ്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആറുകളും പകര്‍പ്പും മൊഴികളും ഹാജരാക്കിയിട്ടുണ്ട്. ഹര്‍ജികള്‍ക്ക് വേണ്ടി താരം നല്ലൊരു തുക ചെലവഴിച്ചിട്ടുണ്ടെന്നാണ് വിവരം.

4

കേസുമായി ബന്ധപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജികളില്‍ ചിലത്. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയത് നിലവില്‍, ദൃശ്യങ്ങളുടെ പകര്‍പ്പിന് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ഭാഗികമായി അനുവദിച്ചു, കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജി വിചാരണക്കോടതി തള്ളി.

5

കോടതിയിലുള്ള പാസ്‌പോര്‍ട്ട് വിട്ടുകിട്ടാന്‍ പത്തോളം ഹര്‍ജികള്‍, വിവിധ സമയങ്ങളില്‍ നല്‍കിയ ജാമ്യാപേക്ഷകള്‍, വീഡിയോ ക്‌ളിപ്പിലെ ശബ്ദം പരിശോധിക്കാന്‍, ഇരയുടെ സാക്ഷിവിസ്താരം മാറ്റിവയ്ക്കാന്‍, മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി, രേഖകളുടെ കൂടുതല്‍ പകര്‍പ്പിനു വേണ്ടിയുള്ള ഹര്‍ജി, വിചാരണ നീട്ടിവയ്ക്കാന്‍, സാക്ഷിമൊഴികള്‍ക്കു വേണ്ടി ഹര്‍ജി എന്നിങ്ങനെയാണത്.

6

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. ഹര്‍ജിയുമായി് ബന്ധപ്പെട്ട് വിശദമായ വാദം നാളെ കേള്‍ക്കേണ്ടതുണ്ട്. നാളെ കോടതി അവധിയായതിനാല്‍ ഈ ഹര്‍ജിക്ക് വേണ്ടി സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തുമെന്ന് ഹൈക്കോടതി അറിയിച്ചു. നാളെ രാവിലെ 10.15ന് ആണ് സ്‌പെഷ്യല്‍ സിറ്റിംഗ് ചേരുക.

7

അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നതായിരുന്നു നിലവിലെ കേസ് . ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

8

കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പുതിയ കേസ് കെട്ടിച്ചമച്ച വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേര്‍ത്തതെന്നാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം

Recommended Video

cmsvideo
20 സാക്ഷികള്‍ കൂറുമാറിയത് ദിലീപിന്റെ സഹായത്തോടെ, ജാമ്യാപേക്ഷയ്‌ക്കെതിരെ സര്‍ക്കാര്‍

റത്തീന മുസ്ലിം ആണോ? എങ്കില്‍ ഫ്‌ളാറ്റ് തരാന്‍ ബുദ്ധിമുട്ടായിരിക്കും; ദുരനുഭവം പങ്കുവെച്ച് സംവിധായികറത്തീന മുസ്ലിം ആണോ? എങ്കില്‍ ഫ്‌ളാറ്റ് തരാന്‍ ബുദ്ധിമുട്ടായിരിക്കും; ദുരനുഭവം പങ്കുവെച്ച് സംവിധായിക

English summary
Did You Know? Dileep has filed 57 petitions from trial court to Supreme Court in Actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X