കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ക്രിമിനല്‍ കുറ്റവും ചെയ്തിട്ടില്ലെന്ന് പികെ ശശി; എന്നാലും പാര്‍ട്ടി തീരുമാനം അംഗീകരിക്കും...

Google Oneindia Malayalam News

Recommended Video

cmsvideo
ഒരു ക്രിമിനല്‍ കുറ്റവും ചെയ്തിട്ടില്ലെന്ന് പികെ ശശി | Oneindia Malayalam

തിരുവനന്തപുരം: ലൈംഗികരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ സിപിഎം ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മൂന്ന് മാസം മുമ്പ് കിട്ടിയ പരാതിയില്‍ സിപിഎം അന്വേഷണ കമ്മീഷനെ വയ്ക്കുകയും ആ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുകയായിരുന്നു.

പികെ ശശിയേയും സിപിഎമ്മിനേയും തേച്ചൊട്ടിച്ച് അഡ്വ ജയശങ്കര്‍.. വൈറല്‍ പോസ്റ്റ്പികെ ശശിയേയും സിപിഎമ്മിനേയും തേച്ചൊട്ടിച്ച് അഡ്വ ജയശങ്കര്‍.. വൈറല്‍ പോസ്റ്റ്

ഒരു നേതാവില്‍ നിന്നോ പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്നോ ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് പികെ ശശിയില്‍ നിന്ന് ഉണ്ടായത് എന്നാണ് അന്വേഷണ കമ്മീഷന്‍ അംഗമായിരുന്ന പികെ ശ്രീമതി വ്യക്തമാക്കിയത്. ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് ശശിയ്‌ക്കെതിരെയുള്ള പരാതി എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

മുള്ളുകൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കും... ഇത് സിപിഎമ്മിന്റെ നാണംകെട്ട നിയോഗം; പികെ ശശി വരെമുള്ളുകൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കും... ഇത് സിപിഎമ്മിന്റെ നാണംകെട്ട നിയോഗം; പികെ ശശി വരെ

എന്നാല് താന്‍ ഒരു ക്രിമിനല്‍ കുറ്റവും ചെയ്തിട്ടില്ലെന്നാണ് പികെ ശശിയുടെ വാദം. പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും എന്നും ശശി പറയുന്നുണ്ട്.

എന്തൊക്കെ ആകാം ലൈംഗിക പീഡനം

എന്തൊക്കെ ആകാം ലൈംഗിക പീഡനം

ലൈംഗിക പീഡനം സംബന്ധിച്ച് വ്യക്തമായ നിയമങ്ങള്‍ ഉള്ള രാജ്യമാണ് നമ്മുടേത്. ഒരു സ്ത്രീയെ ശാരീരികമായി ആക്രമിക്കുന്നത് മാത്രമല്ല ലൈംഗിക പീഡനത്തിന്റെ പരിധിയിയില്‍ വരിക. നോട്ടവും പെരുമാറ്റവും സംഭാഷണവും എല്ലാം അതിന്റെ പരിധിയില്‍ വരും. ഇത് ക്രിമിനല്‍ കുറ്റം തന്നെയാണ്.

ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്ന്

ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്ന്

താന്‍ ഒരു ക്രിമിനല്‍ കുറ്റവും ചെയ്തിട്ടില്ലെന്നാണ് പികെ ശശി ആവര്‍ത്തിക്കുന്നത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും എന്നാണ് ശശി പറയുന്നത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഎം പുറത്ത് വിട്ടിട്ടില്ല.

കൈനീട്ടി സ്വീകരിക്കും

കൈനീട്ടി സ്വീകരിക്കും

പാര്‍ട്ടി സ്വീകരിക്കുന്ന ഏത് നിലപാടും ഇരുകൈയ്യും നീട്ടി സ്വീകരിക്കും എന്നും ശശി പറയുന്നുണ്ട്. തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചതായി പാര്‍ട്ടിയ്ക്ക് ബോധ്യപ്പെട്ടാല്‍ അത് അംഗീകരിക്കും എന്നും ശശി പറയുന്നു.

അച്ചടക്കമുള്ള പ്രവര്‍ത്തകന്‍

അച്ചടക്കമുള്ള പ്രവര്‍ത്തകന്‍

പാര്‍ട്ടി അച്ചടക്കത്തിന് വിധേയനായി പ്രവര്‍ത്തിക്കും എന്നാണ് സസ്‌പെന്‍ഷന് ശേഷം പികെ ശശി പ്രതികരിച്ചത്. ആറ് മാസത്തേക്ക് ശശി പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമാവില്ല. താന്‍ ഒരു കമ്യൂണിസ്റ്റുകാരനായി തുടരും എന്നും ശശി പറയുന്നു.

ശ്രീമതി പറഞ്ഞത്

ശ്രീമതി പറഞ്ഞത്

എന്നാല്‍ പികെ ശശിയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ആണ് അന്വേഷണ കമ്മീഷന്‍ അംഗവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ആയ പികെ ശ്രീമതി ഉന്നയിച്ചത്. ഒരു നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സമീപനം ആയിരുന്നു പികെ ശശിയില്‍ നിന്ന് ഉണ്ടായത് എന്നാണ് ശ്രീമതി പറഞ്ഞത്.

English summary
Didn't do any criminal offense , says suspended PK Sasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X